ശിവശൈലത്ത്
ഇശമ്മാമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യങ്ങൾ ഉള്ളതിനാൽ ഭക്ഷണ൦ പാകം ചെയ്യൽ പാടെ ഇല്ലായിരുന്നു.
അവർക്കുള്ളത് കൂടെ കസ്തൂരിയാണ് കൊടുത്തുകൊണ്ടിരുന്നത്.
അതിനാൽ, ആദി അടുക്കളയിൽ കയറി പാചകം ആരംഭിച്ചിരുന്നു.
സ്റ്റവ്വിൽ അവൻ കഞ്ഞി വെച്ചിരുന്നു.
വരുന്ന വഴി കിട്ടിയ ജാതിക്ക പൊട്ടിച്ചു മുളകും ചേർത്ത് അച്ചാറു പോലെയാക്കി അതും കുടിച്ചവൻ ഉറങ്ങാൻ കിടന്നു. ശരീരത്തിന് ആകെയൊരു ക്ഷീണം പോലെ .
കയറു കട്ടിലിൽ നിവർന്നു കൈ മടക്കി തലയ്ക്ക് താഴെ വെച്ചുകൊണ്ട്
അച്ഛൻ അമ്മയെ പ്രൊപ്പോസ് ചെയ്ത സീൻ കണ്ടതൊക്കെ ഒന്ന് കൂടെ ഓർത്തെടുത്തു.
ശരിക്കും അവരുടെ ജീവിതം അത്രക്കും സ്നേഹനിർഭരമായിരുന്നു.
അച്ഛൻ അമ്മയെയും ‘അമ്മ അച്ഛനെയും നല്ലപോലെ കെയർ ചെയ്തിരുന്നു.
അമ്മയ്ക്ക് പെട്ടെന്ന് ദേഷ്യം വരും , അതുപോലെ തണുക്കുകയും ചെയ്യും
എന്നാലും അച്ഛൻ ഒരു വാക്കുകൊണ്ട് പോലും അമ്മയെ നോവിച്ചിട്ടില്ലായിരുന്നു.
അവരുടെ ഇടയിലെ സ്നേഹമൊക്കെ കാലം ചെല്ലുന്തോറും ഇരട്ടിച്ചു പോകുകയായിരുന്നു
അതൊരിക്കലും അണുവിട പോലും കുറഞ്ഞിട്ടില്ല
ഭാര്യഭർത്താക്കന്മാർ എങ്ങനെ ആകണമെന്നുള്ള ഉത്തമോദാഹരണം തന്നെയായിരുന്നു അവരിരുവരും .
അങ്ങനെ ഓരോന്ന് ചിന്തിച്ചു കിടന്ന് ആദി ഉറങ്ങി പോയിരുന്നു
അന്നേരം
അവന്റെ ബാഗിൽ കിടന്ന നാഗമണി ഒന്ന് മിന്നി.
അല്പം തുറന്നു കിടന്ന സിപ്പിനു സമീപമുള്ള ദ്വാരത്തിലൂടെ ഒരു പ്രകാശം അവന്റെ ശിരസിൽ വന്നു പതിച്ചു.
അത് അവനു ഒരു സ്വപ്നം കാണാനുള്ള പ്രേരകശക്തിയായിരുന്നു.
ആദി കാടുപിടിച്ച ഒരു പ്രദേശത്ത് കൂടെ നടക്കുകയായിരുന്നു.
പുല്ലു മൂടിയ ഒരിടത്തു കൂടെ നടന്നപ്പോൾ
അവൻ പെട്ടെന്ന് അവിടെ മുകൾഭാഗം കാണാതെയിരുന്ന ഒരു ഗർത്തത്തിനുള്ളിലേക്ക് വീണു
ഒരുപാട് ആഴത്തിലുള്ള ഒരു ഗർത്തത്തിലേക്ക്
“അമ്മേ ,,,,,,,” എന്ന് അവൻ ഉറക്കെ വിളിച്ചു കൊണ്ടാണ് വീണത്.
വലിയ ശബ്ദത്തോടെ അവൻ നിലം പതിച്ചു
അവൻ അല്പം നേരം ഇരുന്നു ചുറ്റും നോക്കി
അവിടെയൊക്കെ ആകെ പാമ്പുകൾ
അവൻ വേഗം എഴുന്നേറ്റു
അപ്പോളാണ് ഗർത്തതിനുള്ളതിൽ ഒരു ചെറിയ തുരങ്കം കണ്ടത്.
അവൻ ആ തുരങ്കത്തിന്റെ ഉള്ളിലേക്ക് കടന്നു
മുന്നോട്ടേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു
വായു സഞ്ചാരം ഇല്ലാത്തതിനാൽ ശ്വാസം മുട്ടുന്ന പോലെ അനുഭവപെട്ടു.
മുന്നോട്ടു പോകുമ്പോൾ കാതിൽ ആരുടെയോ ഒരു ദീനരോദനം കേൾക്കാൻ സാധിച്ചു
അടുത്തേക്ക് ആ ശബ്ദം വന്നുകൊണ്ടിരുന്നു
“അമ്മേ ,,,,,,,,,,,,,അമ്മേ ,,,,,,,,,,,” എന്നുള്ള തളർന്ന വിളി
ഒപ്പം ശക്തിയിൽ ശ്വാസം എടുക്കുന്ന ശബ്ദവും
അവൻ മുന്നോട്ടേക്ക് നടന്നു
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️