അപരാജിതന്‍ -24[Harshan] 11450

“എന്തൊക്കെയാ ഞാൻ ചെയ്യേണ്ടത് ?””

പുലർകാലം എഴുന്നേൽക്കണം , ശുദ്ധിയായി ചുവന്ന പട്ടുവസ്ത്രം ധരിച്ചു സഹസ്രനാമം ചൊല്ലി ചുവന്ന പൂക്കൾ കൊണ്ട് ശക്തിപീഠത്തെ ആരാധിക്കണം , അത് ഒന്നുകിൽ ശ്രീയന്ത്രമാകാം , അല്ലെങ്കിൽ സുമേരു (മഹാമേരു ) യന്ത്രവുമാകാം ,,ശ്രീയന്ത്രം യന്ത്രം ഞാൻ തരാം, അത് കഴിഞ്ഞാൽ സാധാരണ ജീവിതക്രമം പാലിക്കാം , സന്ധ്യക്കും ഇതുപോലെ തന്നെ കുളിച്ചു ചുവന്ന പട്ടു ചേല ധരിച്ചു സഹസ്രനാമ പ്രാർത്ഥനകളോടെ ദേവിയെ ഭജിക്കണം ”
എന്ന് പറഞ്ഞുകൊണ്ട് ഉദയഭാസ്കരൻ എഴുന്നേറ്റു
തന്‍റെ പൂജാമുറിയിൽ പ്രത്യക പീഠത്തിൽ ചുവന്ന പട്ടിന് മേലെ സ്ഥാപിച്ചിരുന്ന ശ്രീയന്ത്രം വണങ്ങി കൈയിലെടുത്തു കൊണ്ടുവന്നു.
എല്ലാവരും എഴുന്നേറ്റു
“ഇത് ഭക്തിയോടെ സ്വീകരിക്കൂ മോളെ ”
അതുകേട്ടു പാർവ്വതി കൈകൾ കൂപ്പി ആദി പരാശക്തിയെ പ്രാർത്ഥിച്ചു കൊണ്ട് പഞ്ചലോഹ നിർമ്മിതമായ ആ ശ്രീയന്ത്രത്തെ സ്വീകരിച്ചു .


ശ്യാം ഉദയഭാസ്കരന് ദക്ഷിണ സമർപ്പിച്ചു.
യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നുമവർ തിരികെ പുറപ്പെട്ടു.
അവർ പോയതിനു പുറകെ
അയാൾ ഫോൺ എടുത്തു കലിശപുരത്തേക്ക് വിളിച്ചു
കാലകേയ ഗുരുവായ ശ്രോണപാദനെ
തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തീകരിച്ചതായി അറിയിച്ചു.
ശ്രോണപാദനന്നേരം അയാളോട് പുറത്തിറങ്ങി
പടിപ്പുരയിൽ ചെന്ന് നോക്കാൻ ആവശ്യപ്പെട്ടു
അതുകേട്ട് ഉദയഭാസ്കരൻ ഫോൺ വെച്ചുകൊണ്ടു വേഗം പടിപ്പുരയിലേക്ക് ചെന്നു
ഒരു ഇരുചക്രവാഹനം വേഗം പോകുന്നത് കണ്ടു
അയാൾ പടിപ്പുരയിൽ നോക്കിയപ്പോൾ
കറുത്ത തുണിയിൽ പൊതിഞ്ഞ ഒരുകെട്ട്
അയാൾ അത് കൈയിലെടുത്തു തുറന്നു
അതിൽ ആയിരത്തിന്‍റെ കെട്ടുകൾ ഉണ്ടായിരുന്നു.
അയാൾ സന്തോഷത്തോടെ അതും എടുത്ത് വീട്ടിലേക്ക് നടന്നു.

<<<<O>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.