അപരാജിതന്‍ -24[Harshan] 11450

പ്രശ്നമുറിയിൽ

“ബുദ്ധിമുട്ടായോ വരവ് ,,അമ്മയ്ക്ക് ” ഉദയഭാസ്കരൻ ചോദിച്ചു
“ഒരിക്കലുമില്ല ,, ന്‍റെ കുട്ടിയുടെ കാര്യത്തിനല്ലേ ,, ” പർവതിയെ നോക്കി ഭുവനേശ്വരി ദേവി മറുപടി പറഞ്ഞു.
“അതെ ,,അത് തന്നെ ,, അതാ ഉടനെ തന്നെ ഇവിടെ വരെ വരാൻ ആവശ്യപ്പെട്ടത്,,,അതും ഫോണിൽ പറയേണ്ട കാര്യമല്ല അമ്മേ ,,അത്യന്തം ഗൗരവകരമാണ് ,,,”
“പറഞ്ഞോളൂ ,,,” ഭുവനേശ്വരി ദേവി അയാളോട് ഉത്കണ്ഠയോടെ ആവശ്യപ്പെട്ടു
“ദേവർമഠവുമായി എന്റെ പൂർവീക൯മാർ മുതലുള്ള ബന്ധമാണ് , അതുകൊണ്ട് തന്നെ എന്റെ ചിന്തകളിൽ എന്നും ആ കുടുംബമുണ്ട് ,,അറിയാല്ലോ അമ്മയ്ക്ക് ” അയാൾ ഒരു മുഖവുരയിട്ടു
“ഉവ്വ് ,,,അതെല്ലാം എനിക്കറിയില്ലേ ”
“ഞാൻ അപരാഹ്നവേളയിൽ ഭക്ഷണം കഴിഞ്ഞല്പം നേരം മയങ്ങുകയിരുന്നു , അന്നേരം ഒരു സ്വപ്നം കണ്ടു ”
മൂവരും ആകാംഷയോടെ അയാളുടെ വാക്കുകളിൽ ശ്രദ്ധിച്ചിരുന്നു.
“കണ്ടത് ഈ മോളെയാണ് ,, അതും അഗ്നിക്കുള്ളിൽ നിൽക്കുന്ന ഈ മോളെ ” അയാൾ പാർവതിയെ ചൂണ്ടി പറഞ്ഞു എല്ലാവരിലും അത് ഭയമുണ്ടാക്കി, പാർവ്വതിയിലൊഴിച്ചു മാത്രം
അവൾ ചിന്തിച്ചത്
“താനിപ്പോൾ അഗ്നിക്കുള്ളിൽ തന്നെയാണ് ,ശങ്കരൻ എന്ന അഗ്നിക്കുള്ളിൽ സ്വയം നീറിയെരിയുന്നവളാണ് താൻ ”
ഉദയഭാസ്കരൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്കുള്ളിൽ അപ്പുവിനെ മാത്രമാണ് ഓർമ്മവന്നതും.
“എന്താ ഈ സ്വപ്നത്തിന്‍റെ അർത്ഥം ?” ശ്യാം ചോദിച്ചു
“ഞാൻ ഇതുമായി ബന്ധപ്പെട്ടു പ്രശ്നമാർഗ്ഗത്തിലൂടെ ഒരുത്തരം തേടി..” ഉദയഭാസ്കരൻ അറിയിച്ചു
“എന്നിട്ട് ,,,എന്തായിരുന്നു അതിന്റെ ഫലം ” ഭുവനേശ്വരി ചോദിച്ചു
“അതൊരു അപായമാകണം ,,അതാണ് ഫലത്തിൽ തെളിഞ്ഞത് ”
“അപായമോ ,,” ശ്യാം ചോദിച്ചു
“അതെ ,,അപായം തന്നെ ,, ”
അതുകേട്ടപ്പോൾ പാർവ്വതി ആകെ വിഷണ്ണയായി
ഭയന്ന ഭുവനേശ്വരി ദേവി പരിഹാരമാരാഞ്ഞു.
“അത്ര ഭയപ്പെടേണ്ട ,, എന്നെ നാരായണൻ തോന്നിച്ചത് , പാർവതി മോൾ ശക്തി സാധന ആരംഭിക്കണം എന്നാണ് ”
“ശക്തി സാധനയോ , വൈഷ്‌ണവാനുയായികളായ നമ്മളോ ?” ഭുവനേശ്വരി ദേവി സംശയത്തോടെ ചോദിച്ചു
“അതെ ,,പക്ഷെ ശക്തി നമ്മൾക്ക് അന്യയല്ലല്ലോ ,,നാരായണ൯ സഹോദരിസ്ഥാനമാണ് ശക്തിക്ക് കൊടുത്തിരിക്കുന്നത്,, അപ്പോൾ തീർച്ചയായും പാർവ്വതിയ്ക്ക് ശക്തി ഉപാസന ചെയ്യാം,, അതിനു വിലക്കുകളുമില്ല,, ”
ഭുവനേശ്വരി ദേവി അല്പം സമയം പാർവതിയെ നോക്കി
“ശരി ,,,, എന്തൊക്കെയാ അതിന്‍റെ വിധികൾ ,,എല്ലാം മോളെ കൊണ്ട് ചെയ്യിക്കാം ”

അയാൾ പാർവതിയെ ഒന്ന് നോക്കി ചോദിച്ചു
“ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?”
“ഉവ്വ്,,,” അവൾ മറുപടി പറഞ്ഞു
“നാളെ പുലർച്ചെ മുതൽ മോൾ ശക്തിഉപാസന അനുഷ്ടിക്കണം”
അവൾ തലയാട്ടി സമ്മതിച്ചു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.