അവളുടെ തന്നോടുള്ള സ്നേഹവും പരിഗണനയും , ചില സമയങ്ങളില്‍ വൈഗ ഒരുപാട് പക്വത സംസാരത്തിലും പെരുമാറ്റത്തിലും കാണിക്കുന്നുണ്ട് .അതുപോലെ ഉത്തരവാദിത്വബോധവും
എന്തായാലും തന്നെ ഒറ്റയ്ക്ക് ജീവിക്കാനായി അവള്‍ വിടില്ല എന്നുറപ്പാണ് , സത്യത്തില്‍ ഇതുപോലെ ഒരു പെണ്കുട്ടി തന്നെയല്ലേ ഏതൊരു പുരുഷനും ലഭിക്കുന്ന ഭാഗ്യം , പക്ഷേ എത്ര ആലോചിച്ചിട്ടും തന്‍റെ സ്ഥാനം കൊണ്ടൊരിക്കലും അത് ചേരില്ല ,,എന്നുള്ള ഉറച്ച മനസ് തന്നെയായിരുന്നു അപ്പുവിന് , പക്ഷേ അമ്മയുടെ പേരില്‍ അവള്‍ക്ക് കൊടുത്ത സത്യം അത് അവനെ ഒരുപാട് നൊമ്പരപ്പെടുത്തികൊണ്ടിരുന്നു
അവൻ ഇടയ്ക്കൊന്നു ജീപ്പ് നിർത്തി.
എന്നിട്ടു വൈഗയെ ശ്രദ്ധയോടെ അല്പം നേരം നോക്കിയിരുന്നു.
അവന്‍റെ നോട്ടം കണ്ടപ്പോൾ അവൾക്കാകെ നാണം പൂത്തുലഞ്ഞു.
അവനവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
ആ ഇരുപ്പ് കണ്ടപ്പോൾ അവൾ മെല്ലെ ,,
“മാമാ ………..ഓയ് ,,,,മാമോ ” എന്ന് അവന്റെ കവിളിൽ തലോടി വിളിച്ചു
കവിളിൽ ആ പൂപോലെ മൃദുലമായ കൈയുടെ സ്പർശനമേറ്റപ്പോൾ അവൻ പെട്ടെന്ന് ഞെട്ടി
“ആ ,,, എന്താടി ,,,,,”
“എന്ന മാമാ ,,,എടി പോടി അപ്പടി കൂപ്പിടാതെ ,,, ചെല്ലമാ ,,,അന്പാ വൈഗൂ ,,അപ്പടി കൂപ്പിട്ങ്കളെ ,,,”
അതുകേട്ടു അവനൊന്നു ചിരിച്ചു
അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു
“മാമോ ,,,,,,,,,”
“ഹമ് ,,,,,,,,,,,”
“ഏ ,,,ഇന്ത മാതിരി പാർക്കറുത് ,,,,?” അവൾ ചോദിച്ചു
“ഏയ് …ഒന്നൂല്ലാ ,,,,നിന്നെ ഒന്ന് നോക്കണമെന്ന് തോന്നി” അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു
അത് കേട്ടവളുടെ മുഖ൦ നാണം കൊണ്ട് ചുവന്നു
“അപ്പടിയാ ,,,,,,,” അവൾ വിരൽ കടിച്ചു ചോദിച്ചു
“അതെ ,,,,അതെ പടി താൻ ,,,,,”
“എന്നൈ ,,,ഇന്ത മാതിരി പാർക്കുമ്പോത് ,,,ഉങ്കളുക്ക് ഏതാവത് ഫീലിംഗ്‌സ് വറുതാ ,,,,?”
“എന്ത് ഫീലിങ്ങ്സ് ?” അവൻ മനസിലാവാതെ അവളോട് ചോദിച്ചു
“ഹ്മ് ,,,,,,അന്ത മാതിരി ഫിലിംങ്സ്,,,,,,,” അവൾ അല്പം ലജ്ജയോടെ പറഞ്ഞു
“ഒരു ഫീലിംഗ്സും ഇല്ല ,,, ”
“ഏ ,,,എൻ അഴക് പാർത്ത് ഉങ്കളുക്ക് ഫീലിങ്ങ്സ് വരലയാ ,,”
അവൻ വേഗം അവളുടെ ചെവിക്ക് പിടിച്ചു
“അയ്യോ ,,,മെതുവാ ,,,ആ ,,,മാമാ ,,,,വലിക്കിറത് ,,,വിടുങ്കളെ മാമാ, ,,,”
ചെറിയ വായില് വലിയ വർത്താനം പറയരുത് ,,കേട്ടോ’
എന്നുപറഞ്ഞു കൊണ്ട് അവൻ പിടിത്തം വിട്ടു
അവൾ ചിരിച്ചു കൊണ്ട് ആദിയെ നോക്കി
“താടി ,,മുടി ,,, എന്നാ ഇത് ,,,പെരിയ സിദ്ധരാ ,,,ഇല്ലേ യോഗിയാ ,,,,,അന്ത കോലമേ പാര് ,,,”
അവന്റെ മുഖത്തു നോക്കി അവൾ താടിക്ക് കൈ കൊടുത്തു ചോദിച്ചു
അവനൊന്നു ചിരിച്ചു
“എന്താ ,,നിനക്ക് ഇഷ്ട്ടല്ലേ ,,,?”
“ഹമ് ,,,എനക്ക് ഉങ്കളെ മട്ടും പുടിക്കും ,,,താടി മുടി എല്ലാം ഇരിക്കട്ടും ,,,ശരി പണ്ണലാ൦ ,,,”
അവൻ വണ്ടിഎടുത്തു
“മാമാ ,,മാമാ ,,മാമാ ,, ”
‘എന്താ വൈഗൂ ,,,,,”
“ഐ ലവ് യു മാമാ ,,,,,”
അത് കേൾക്കുമ്പോൾ അവനു ഉള്ളു നോവുന്നുണ്ട് എങ്കിൽ പോലും അവൻ ഒന്ന് ചിരിച്ചു തലകുലുക്കി
വൈഗയെ വീട്ടിൽ ആക്കിയതിന് ശേഷം വേഗം തന്നെ അവനവിടെ നിന്നും യാത്ര തിരിച്ചു.
<<<<<O>>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️