അപരാജിതന്‍ -24[Harshan] 11450

“അപ്പു ,,മാമൻ എൻ സൂപ്പർ മാമൻ ,,,,,” അവൾ പറഞ്ഞു
“സൂപ്പർ മാമനോ ,,അതെന്ത് സാധനം ,,സൂപ്പർ മാൻ എന്നൊക്കെ കേട്ടിട്ടുണ്ട് ,, സൂപ്പർമാമൻ അത് ആദ്യമായ് കേൾക്കാണല്ലോ ,, ”
“അതോ ,,,അവളൊന്നു ചിരിച്ചു
“സൂപ്പർ മാമ൯ ,,,എൻ സൂപ്പർ ഹീറോ ,,,,,”
“എന്താ വൈഗൂ ,,നീയിനി എന്നെ കൊണ്ട് ഈ ജീൻസിന്റെ പുറത്തൂടെ ജെട്ടി ഇടീപ്പിക്കുമോ ,,”
അതുകേട്ടു അവൾ ചിരിക്കാൻ തുടങ്ങി
“ആമാ ,,അതും ഉങ്കളുക്ക് പോട വേണ്ടും ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
“പിന്നെ ,,,വീട്ടില് ആ മീശക്കൊമ്പൻ നിന്റെ അപ്പ ഇല്ലേ ,, എന്റെ അളിയൻ ,,അങ്ങേരെകൊണ്ട് ഇടീപ്പിച്ചാ മതി ,, ”
“അപ്പാ ക്കു അത് നല്ലാ വരാത് മാമാ ,ആനാൽ ഉങ്കൾ പോട്ടാലെ സൂപ്പർ മാൻ പോലാ ഇരിക്കും ,, ”
“ഇനി അതിന്റെ കൂടെ കുറവേ ഉള്ളു ,,,”
“മാമാ ,,”
“എന്താ വൈഗൂ ”
“അങ്കെ നീങ്ക എങ്കെ തങ്കിയിറുക്കറുത് ”
“അവിടെ ഒരു ഹോസ്റ്റലിലാ വൈഗൂ ,,”
“അപ്പടിയാ ,,”
“ആ ,,,അപ്പടി ”
“അപ്പോ ,, നമ്മ തിരുമണത്തുക്ക് അപ്പുറോം നാന്‍ എങ്കെ തങ്കപോകറുത്”
“അതിപ്പോ ,, വൈഗൂ ഇവിടെ നിന്നോ ,, അച്ഛനും അമ്മയും ഒക്കെ ഇവിടെയല്ലേ ”
“അത് വേണ്ടാ൦ ” അവള്‍ പറഞ്ഞു
“അതെന്താ ?”
“നാന്‍ ഇങ്കെ ഇരുന്താ ,,അങ്കെ നീങ്ക തനിയാ വാഴവേണ്ടിയത്ല്ലെയാ ,,എനക്ക് അത് പുടിക്കാതെ ,, നീങ്ക എങ്കെയോ ,,അങ്കെ നാനും ഇരുക്കണോ൦ ,,എനക്കു ഉങ്കള്‍ കൂടെ സേര്‍ന്ത് വാഴനൊം ,,അത് താന്‍ എനക്ക് ആസൈ ,, നീങ്ക കവലപ്പെടാതെ ,, മാമാ അങ്കെ നമുക്ക് ഒരു പെരിയ വീടെ വാങ്കിക്കലാ൦ ,,എങ്കിട്ടെ എവളോ ഗോള്‍ഡ് ഇറുക്കാരെ ,,എല്ലാമെ നമുക് വിക്കലാമേ , ,അന്ത ക്യാഷ് യൂസ് പണ്ണി ഒരു വീട്, വീട്ടുക്ക് തേവയാന എല്ലാ പൊരുളും വാങ്കിക്കലാമേ ,,എനക്ക് ഉങ്കളോടെ കൂടെ താ൯ ഇരുന്താ പോതും ,,”

ആദി അതുകേട്ട് ജീപ്പൊന്ന് നിര്‍ത്തി
എന്നിട്ട് വൈഗയുടെ മുഖത്തേക്ക് നോക്കി
“എന്നാ മാമാ “ അവള്‍ അവനെ വിളിച്ചു.
ഏതോ ഒരു സ്വപ്നലോകത്തിലെന്ന പോലെ അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു
“മാമോയി ,,,,,ഓയി ,,,” അവള്‍ അവനെ കുലുക്കി വിളിച്ചു
“ആ ,,, വൈഗൂ “
“എന്നാ ഇപ്പടി ഇരുക്കറുത് മാമാ, “ അവള്‍ നാണത്തോടെ ചോദിച്ചു
ഒന്നുമില്ല എന്നു പറഞ്ഞു കൊണ്ട് അവന്‍ ജീപ്പെടുത്തു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.