അപരാജിതന്‍ -24[Harshan] 11450

ആദി പോകും വഴി പ്രിയപ്പെട്ട അളിയൻ വീരമാധവ പടയപ്പ പെരുമാളിനെ കാണുവാനായി അവരുടെ വീട്ടിലും കയറിയിരുന്നു. അവിടെ നിന്നും ചായയൊക്കെ കുടിച്ചു
ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ക്‌ളാസ് കഴിഞ്ഞു വൈഗ എത്തിയത്.
വൈഗയ്ക്ക് അപ്പു മാമനെ കണ്ടപ്പോൾ കറങ്ങാൻ പോകണമെന്ന് അതിയായ ആഗ്രഹം തോന്നി.
പിന്നെ വേഗം അവൾ പോയി അവളുടെ അലമാര തുറന്നു രണ്ടു മൂന്നു ദാവണിയുടെ ബ്ലൗസ് തുണികൾ എടുത്തുകൊണ്ടു വന്നു അത് തയ്യ്ക്കാൻ പോകണം , അത് കുറച്ചു മാറിയുള്ള തെരുവിലാണ്
അപ്പു മാമ൯ കൊണ്ടാക്കാനായി അവൾ വാശി പിടിച്ചു .
എന്തും സാധിച്ചു കൊടുക്കുന്ന അവൻ വേഗം തന്നെ അവളെ ജീപ്പിൽ കയറ്റി അവൾ പറഞ്ഞഇടത്തേക്ക് പുറപ്പെട്ടു.
ജീപ്പിൽ വെച്ച്
“മാമോയി ,,,,,,,”
“എന്ത വൈഗൂ ”
“എന്ന ഉങ്കൾ മൂഞ്ചി ഇന്ത മാതിരി ,, എന്നാ ഉടമ്പു സരിയല്ലെയാ ?”
“ഒരു കുഴപ്പോമില്ല ,, ഞാൻ ഓരോന്നൊക്കെ ആലോചിക്കുകയായിരുന്നു ”
“എന്നാ പെരിയ യോസന ”
“അതിപ്പോ ,,എന്താ പറയാ ,, പല കാര്യങ്ങളും ഉണ്ട് മോളെ ,മനസ്സിൽ ”
“എങ്കിട്ടെ ചൊല്ലുങ്കളെ,,അപ്പൊ എല്ലാമേ സരിയായിടും ”
“അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നൂല്ല മോളെ , ഇനിയും കുറെ കാര്യങ്ങൾ കണ്ടുപിടിക്കാനുണ്ട് , ”
അവൾ അപ്പു പറയുന്നതൊക്കെ കേട്ടിരുന്നു.
“മാമാ ,,,:”
“എന്താ കുഞ്ഞേ ,,,”
“നീങ്ക റൊമ്പ സ്മാർട്ട് ,”
“ഞാനോ ,,,?”
“ആമാ ,,,”
“നീയാ സ്മാർട്ട് ,, ഞാൻ അതുക്കും കീഴെ ,,,”
“അപ്പടിയാ ,,,”
“ആ ,,അപ്പടി താൻ ,,,”
“മാമാ മാമ മാമാ മാമാ ,,,,”
അവൾ എന്തോ കണ്ടു വേഗം വിളിച്ചു
“എന്താ ,,,,”
“എനക്ക് അന്ത സരസ്വതി ടീ സ്റ്റാൾ കോഫി കുടിക്കണോം പോലെ ഇറുക്ക് ”
അവൻ വൈഗയെ ഒന്ന് നോക്കി
“ഹമ് ,,,,” എന്ന് മൂളിക്കൊണ്ടു വണ്ടി നിർത്തി
അവളെയും കൊണ്ട് സരസ്വതി ടീ സ്റ്റാളിൽ ചെന്നു
ഭാർഗ്ഗവ ഇല്ലത്തെ സന്തതി ആയതിനാൽ
അവനെ കണ്ടു കടക്കാരൻ കൈകൾ കൂപ്പി
അവനും കൈ കൂപ്പി
അവൻ രണ്ടു ഫിൽറ്റർ കാപ്പി പറഞ്ഞു
എന്നിട്ട് അടുത്തുള്ള ബെഞ്ചിൽ ഇരുന്നു
വൈഗയും അവനു സമീപമായി ഇരുന്നു
അപ്പോളാണ് അവിടെ നല്ല ചൂട് വട ഉണ്ടാക്കുന്നത് കണ്ടത് , അവൾ വട വേണമെന്ന് വാശി പിടിച്ചു
അവനതും വാങ്ങി കൊടുത്തു
അവൾ വട പിടിച്ചപ്പോൾ ചൂട് കാരണം കൈ പൊള്ളി
“കടവുളേ ,.,,,” എന്ന് വിളിച്ചു കൈയിൽ ഊതാൻ തുടങ്ങി
അവൻ അതുകണ്ടു ഒരു നിമിഷത്തേക്ക് പാർവതിയെ ഓർത്തുപോയി
അവൾക്കു൦ ചൂടോടെ കഴിക്കാൻ ഇഷ്ടമല്ലല്ലോ
അവൻ വേഗം വട എടുത്തു പൊട്ടിച്ചു ഊതി ചൂട് മാറ്റി അവൾക്കു കൈയിൽ കൊടുത്തു
അവളതു വാങ്ങി കഴിച്ചു കൊണ്ടിരുന്നു
അപ്പോളേക്കും കാപ്പി കൊണ്ട് വന്നു
അവരിരുവരും കാപ്പി കുടിച്ചു കൊണ്ട് അവിടെ നിന്നും എഴുനേറ്റു
ആദി കാശ് കൊടുത്തു അവളെയും കൊണ്ട് ജീപ്പിൽ കയറി
തയ്ക്കുന്ന സ്ത്രീയുടെ വീട്ടിലെത്തി
അതും കൊടുത്ത് അവിടെ നിന്നും തിരികെ പുറപ്പെട്ടു
“മാമ ,,ഓയ് മാമോയി ,”
“എന്താ വൈഗൂ ,,,,,”
“ഒരു കേൾവി കേക്കട്ടുമാ ?”
“ആ ,,,ചോദിച്ചോ ,,”
“ഉങ്കളുക്ക് നിജമാ എന്ന പുടിക്കുമാ ,,,,,”
“പിന്നെ ,,എന്റെ വൈഗൂനെ അല്ലാതെ പിന്നെ ആരെയാ ഞാൻ ഇഷ്ടപ്പെടുക ”
“അപ്പടിയാ ,,,,”
“ആ ,,അപ്പടി താൻ ”
“അപ്പൊ ,,എങ്കിട്ടെ കോപം ഏതാവത് ഇരുക്കീങ്കളാ ….”
“അയ്യോ ,,ഇല്ല വൈഗൂ ,,,,,”
അതുകേട്ടു അവൾക്കു ഒരുപാട് സന്തോഷമായി
അവള് അവനോടു ചേർന്നിരുന്നു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.