അവിടെ ഒരു കാൻവാസിൽ ശിവൻ എന്ന അർത്ഥത്തിൽ മൂന്നു കണ്ണുകൾ വരച്ചു വെച്ചിട്ടുണ്ടായിരുന്നു ,
അതിൽ കൃത്യം മൂന്നാം കണ്ണിൽ തന്നെയാണ് ആ വെടിയുണ്ട പതിച്ചു തുള വീഴ്ത്തിയതും.അത്രയും പ്രായമുള്ള അയാളുടെ ഉന്നം കണ്ടു മൂവരും അത്ഭുതപ്പെട്ടു
“ധർമ്മാ ,,,,”
“എന്താ ഇളയച്ഛ ”
“ആ ,, ശിവശൈലത്തെ ചണ്ഡാളന്മാരെ അങ്ങ് കൊന്നു കളയുവാൻ എന്നോ ഞാൻ പറഞ്ഞതാ ,, ചണ്ഡാലർ ഭൂമിക്കു പോലും ഭാരമാണ് ,,പ്രത്യേകിച്ചും ചുടലവാസിയെ ഭജിക്കുന്ന ചണ്ഡാലർ , അവരെ കൊന്നു കളയണം , അതിലൂടെ ഭൂമിയുടെ ഭാരം കുറക്കണം ,,നമ്മൾ ഭരിക്കുന്ന ലോകത്ത് ഒരേയൊരു വിശ്വാസമേ പാടുള്ളു , ഒരേയൊരു ധർമ്മമേ പാടുള്ളു ,,അതാണ് വൈഷ്ണവം ,, അതാണ് സത്യം ,,ആ സത്യത്തെ പിന്തുടരുന്നവർ മാത്രം ധർമ്മിഷ്ഠർ , സകലരെയും ആ ധർമ്മത്തിലേക്ക് കൊണ്ട് വരണം , അതിനു തയ്യാറാകാത്തവരെ കൊന്നു കളയണം ,, ”
മാനവേന്ദ്ര വർമ്മൻ എന്ന മൗലികവാദി വൈഷ്ണവധർമ്മ൦ പാലിക്കാത്തവരോടുള്ള വെറുപ്പ് അവരോടു പങ്കു വെച്ചു , പ്രത്യേകിച്ചും ശൈവന്മാരോടുള്ള വെറുപ്പ്.
അവർ മൂവരും നിശബ്ദം അത് കേട്ട് കൊണ്ടിരുന്നു
“ഇശാ ,,,,,,ഇവിടെ വരൂ ”
ഇശാനിക അയാളുടെ മുന്നിലേക്ക് വന്നു
അയാൾ അവളുടെ കവിളിൽ തലോടി
“ആരാണ് ഇശയെ ഉപദ്രവിച്ചത് എന്നറിഞ്ഞുവോ ?”
“ഇല്ല ഇളയച്ഛ ,,ഞങ്ങൾ തേടുകയാണ് ” ശ്രീധർമ്മ സേനൻ പറഞ്ഞു
“,,ലജ്ജാവഹം ,,,,പ്രജാപതി യുവരാജകുമാരിയെ തല്ലിയവനെ ഇനിയും നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നോ ,,,,,,”
“:അത് ,,ഇളയച്ച ……” ശ്രീധർമ്മസേനൻ തല കുമ്പിട്ടു
“സൂര്യാ ,,,,,,,,”
“എന്താ മുത്തശ്ശാ ,,,,,”
“പ്രജാപതി വംശത്തിലെ ഇളമുറ തമ്പുരാട്ടി ആണെന്ന് അറിഞ്ഞിട്ടു തന്നെയല്ലേ അവൻ ഇശയെ തല്ലിയത് ?”
“അതെ മുത്തശ്ശാ ”
അയാൾ തലയാട്ടി അല്പം മുന്നോട്ടു നടന്നു എന്നിട്ടു തിരിഞ്ഞു
“എങ്കിൽ ,,അവനെ ശ്രദ്ധിക്കണം ,,സൂക്ഷിക്കണം ,, അവനു മണ്ണിൽ വാഴാൻ ഇനി ഭാഗ്യം കൊടുക്കരുത് ,, ഒരുപക്ഷെ അവൻ ,,,, പ്രജാപതികൾക്ക് ദോഷമായും ഭവിച്ചേക്കാം ,,,”
“ഇല്ല മുത്തശ്ശാ ,, അവനെ എന്‍റെ കൈയിൽ കിട്ടിയാൽ അവൻ പിന്നെ ജീവനോടെയുണ്ടാകില്ല ”
“ഉറപ്പാണോ ,,,,?”
“അതെ മുത്തശ്ശാ ,,,,,ഉറപ്പാണ് ,,,സൂര്യസേനൻ ഇശാനികയ്ക്ക് കൊടുത്ത സത്യമാണ് ,,”
“ഭേഷ് ,,,,,,,ആ ആർജ്ജവം ,,അത് നീ കാത്തു സൂക്ഷിക്കുക ,,സൂര്യാ ,,,,,”
അയാൾ അവനെ അഭിനന്ദിച്ചു
“ഇളയച്ഛൻ എന്നാണ് കൊട്ടാരത്തിലേക്ക് വരിക എന്ന് കൂടെ അറിയാനാഗ്രഹമുണ്ടായിരുന്നു ” ശ്രീധർമ്മ സേന൯ ഭവ്യതയോടെ തിരക്കി
അയാൾ തന്‍റെ നരച്ച നീളമുള്ള താടിയിൽ തലോടി മൂവരെയും നോക്കി
“സമയമാകുമ്പോൾ നാം തീർച്ചയായും അവിടെയെത്തും ,,, അതോർത്തു നിങ്ങൾ വിഷമിക്കണ്ട ,, മഹാശ്വേത എടത്തിയോട് എന്‍റെ അന്വേഷണങ്ങൾ അറിയിക്കുക ”
“തീർച്ചയായും ഇളയച്ഛ ,,,,,ഞങ്ങളെന്നാൽ ഇറങ്ങിക്കോട്ടെ ”
“നല്ലതു വരും ,,,,,നല്ലതേ വരൂ ,,,”എന്ന് പറഞ്ഞാശീർവദിച്ചുകൊണ്ട് മാനവേന്ദ്ര വർമ്മൻ അവരെ യാത്രയയച്ചു
അവർ പോകുമ്പോഴും അയാൾ പലകണക്കുകൂട്ടലുകളും മനസ്സിൽ നടത്തികൊണ്ടു മുകളിലേക്കു ചെന്നു.
വര്‍ഷങ്ങള്‍ക്ക് മുന്പ് ശിവശൈലക്കാര്‍ക്ക് ഭൂമി എഴുതികൊടുത്ത അന്നത്തെ കിരീട അവകാശി ആയിരുന്ന ഗോദരാജ വര്‍മ്മ൯ തമ്പുരാനേ ഒരു വാഹനഅപകടം സൃഷ്ടിച്ചു ഇല്ലാതെയാക്കിയതും പകിടയിലും ചതുരംഗത്തിലും ചതിയടവുകളിലും അഗ്രഗണ്യനായ ഇതേ മാനവേന്ദ്ര വര്‍മ്മനായിരുന്നു.
<<<O>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️