മാനവേന്ദ്ര വർമ്മൻ അവരെ കണ്ടു പുഞ്ചിരിച്ചു “വരണം ,,വരണം ,,,,,മൂവർക്കും മാധവപുരം കൊട്ടാരത്തിലേക്ക് സ്വാഗതം
അവരെ ഒരു വലിയ ഹാളിലേക്ക് കൊണ്ടുപോയി ഇരുത്തി.
വേലക്കാരി അവര്‍ക്കുള്ള ചായ കൊണ്ടുവന്നു
“ഇളയച്ഛനു സുഖമല്ലേ ,,,,?”
“ചില ചെറിയ ശാരീരിക അസ്വസ്ഥതകൾ ഒഴിച്ച് മാറ്റിയാൽ ഞാൻ പൂർണ്ണആരോഗ്യവാനാണ് ,,ശ്രീധർമ്മാ ”
“എന്തായി മുന്നോട്ടുള്ള ചടങ്ങുകൾ ?” അയാൾ ചോദിച്ചു
“അതെല്ലാം പറയാൻ വേണ്ടിയാണ് ഇളയച്ഛനെ കാണുവാൻ ഞങ്ങൾ ഇങ്ങോട്ടു വന്നത്, വരുന്ന പുണർതം നക്ഷത്രത്തിൽ സൂര്യന്‍റെ കിരീടാരോഹണം ആണ് തീരുമാനം ,,,അതിനായി കാലേകൂട്ടി ഇളയച്ഛനെ ക്ഷണിക്കുവാൻ കൂടിയാ ഞങ്ങൾ ഇവിടെ വന്നതും ”
“എനിക്കറിയാമായിരുന്നു ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഇവിടെയെത്തുമെന്ന് ”
അയാൾ സൂര്യനെ നോക്കി
“സൂര്യാ ” എന്ന് വിളിച്ചു
” മുത്തശ്ശാ ,,,,:” എന്ന് വിളിച്ചുകൊണ്ടു സൂര്യൻ അയാളുടെ സമീപത്തേക്ക് നിന്നു
സൂര്യന്‍റെ ശിരസിൽ കൈവെച്ചുകൊണ്ട് അയാൾ “ആയുഷ്മാൻ ഭവ : ” എന്ന് പറഞ്ഞനുഗ്രഹിച്ചു.
“രാജതന്ത്രം ,,, ക്ഷാത്രധർമ്മമാണ് ,, മറക്കരുത് ” അയാൾ അവനുപദേശിച്ചു.
“ശത്രു ,,,മഹാശയൻ ,, അവനെത്ര വന്നാലും നിന്നെ എതിർക്കുവാനായിട്ടില്ല ,, എന്നാ എന്‍റെ അനുമാനം ”
“ഇല്ല മുത്തശ്ശാ ,,,, ആര് വന്നാലും ഞാൻ അവരെ നശിപ്പിക്കും ,,എന്‍റെ കഴിവിൽ എനിക്ക് നല്ലപോലെ വിശ്വാസമുണ്ട് ,,, ” അഹങ്കാരത്തോടെ സൂര്യസേനൻ പറഞ്ഞു
“ഹമ് ,,,,,,,,ഉജ്ജ്വലം ,,ഈ ആത്മവിശ്വാസമാണ് നിന്റെയച്ഛന് ഇല്ലാതെ പോയത് ,,,” എന്ന് പറഞ്ഞുകൊണ്ട് ശ്രീധർമസേനനെ പരിഹസിച്ചു
“തികഞ്ഞ ആത്മവിശ്വാസമാണ് നിന്നിലെ പ്രഭുത്വം, ഒരു ക്ഷത്രിയന് ചുറ്റുപാടും നിയന്ത്രണത്തിലാക്കുവാൻ തീർക്കാൻ ഈ ഭാവം കൂടിയേ തീരൂ. നേതാവിന് ആത്മവിശ്വാസം ഉണ്ടെങ്കിലേ അനുയായികൾക്ക് ഉത്സാഹം ഉണ്ടാകൂ.ക്ഷത്രിയന് യുദ്ധത്തേക്കാള്‍ ശ്രേഷ്ടമായ ധര്‍മ്മം മറ്റൊന്നില്ല . ധര്‍മ്മ യുദ്ധത്തിനു അവസരം ലഭിക്കുന്ന ക്ഷത്രിയര്‍ സുഖികളായി തീരും. ക്ഷത്രിയന്‍ യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ പാടില്ല ” അയാൾ മൂവരെയും ഉപദേശിച്ചു
ആ വൃദ്ധൻ മുന്നിലേക്ക് നടന്നു കൊണ്ട് പീഠത്തിൽ ഇരുന്ന ഒരു തോക്കു കൈയിൽ എടുത്തു. ദശാബ്ദങ്ങൾ പഴക്കമുള്ള കൈ തോക്ക് , കൈയിൽ കൊള്ളുന്ന പിടിയും മെലിഞ്ഞു നീണ്ട കുഴലും , പണ്ട് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന തോക്കായിരുന്നു.
അതയാൾ ഉത്തരീയം കൊണ്ട് തുടച്ചു
“ഭഗവാൻ ചാതു൪വർണ്യം സൃഷ്ടിച്ചു എന്നതാണ് സത്യം , അതിൽ വേദാന്തികളായ ബ്രാഹ്മണനെ ഒഴിവാക്കുക , എല്ലാം ഭരിക്കുന്നത് നമ്മൾ ക്ഷത്രിയർ ,, രാജവംശികൾ ,, നമ്മുടെ രക്തത്തിൽ നിറഞ്ഞതു രാജത്വം മാത്രം ,, വർണ്ണങ്ങൾ ചെയ്യുന്ന കർമ്മം കൊണ്ടല്ല , അത് ജനനം കൊണ്ട് തന്നെയാണ് പൂർണ്ണത പ്രാപിക്കുന്നത് , ശൂദ്രൻ ശൂദ്രനായി തന്നെ ജീവിക്കണം , വൈശ്യൻ വൈശ്യനായും ,, ചണ്ടാലൻ അവൻ എന്നും അടിമയായി തന്നെ ജീവിക്കണം ,, അവന്റെ പ്രാണൻ ക്ഷത്രിയന്‍റെ കാൽചുവട്ടിൽ മാത്രമായിരിക്കണം ,, ”
എന്ന് ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ട് അയാൾ അതിവേഗം വലത്തേക്ക് തിരിഞ്ഞു ആ കൈത്തോക്ക് നീട്ടി വെടിയുതിർത്തു.
ഉറക്കെയുളള ശബ്ദം കേട്ട് ഇശാനിക ഒന്ന് ഞെട്ടി
അവർ അയാൾ വെടി വച്ച ദിശയിലേക്ക് നോക്കി
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️