“ഞാനും ഇവിടത്തെ ബാലാശ്രമത്തിലാ വളർന്നത് ,, ഒരു സ്ഥാപനത്തിൽ ഒരു അക്കൗണ്ടന്റ് ആയി ജോലിയുണ്ടായിരുന്നു ,, കിട്ടുന്ന ശമ്പളത്തിൽ മിച്ചം പിടിച്ചു ഇയാൾക്കായി വാങ്ങി വച്ചതാ ,, ” എന്നുപറഞ്ഞു ജയദേവൻ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു കവറിലെ സ്വർണ്ണം ലക്ഷ്മിക്ക് നേരെ കാണിച്ചു.
“ഞാൻ പുലർച്ചെയോടെ പോകും ,,എന്തായാലും നിങ്ങടെ കല്യാണം കൂടാൻ സാധിക്കില്ല ,, എന്തായാലും ഇയാൾക്കായി മനസ്സിൽ കരുതി വാങ്ങിയതാ,, “
ലക്ഷ്മി ആ സ്വർണ്ണത്തിലേക്ക് നോക്കി
അന്നേരമാണ് ഭദ്രമ്മ അങ്ങോട്ടേക്ക് വന്നത്.
“ആ മോനെ ,, വന്നിട്ട് അധികം നേരമായോ “
“ഇല്ലമ്മേ ,,, ഇപ്പോ വന്നേയുള്ളൂ ,,വന്നപ്പോൾ ലക്ഷ്മിയെ കണ്ടു ,, “
ഭദ്രമ്മ അതുകേട്ടു ചിരിച്ചു
ഒരു ഭാവഭേദവും ഇല്ലാതെ ലക്ഷ്മി ആ നിൽപ്പ് നിന്നു
“മോളെ ,, ഞായറാഴ്ച അവർ വരുമെന്ന് ഇപ്പോൾ വിളിച്ചു പറഞ്ഞിട്ടുണ്ട്,, രണ്ടാഴ്ച കഴിഞ്ഞു നിശ്‌ചയം നടത്താം,, കല്യാണം ആറു മാസം കഴിഞ്ഞും “
അതുകേട്ടു പുഞ്ചിരിയോടെ ജയദേവൻ ഇരുവരെയും നോക്കി
“അമ്മേ ,,,,,”
“എന്താ മോനെ ?”
“അമ്മേ ,, ഇവിടെ ആദ്യത്തെ വിവാഹമല്ലേ ,,എനിക്കൊരു സമ്മാനം തരണമെന്നുണ്ട് ,,അതാ ഇങ്ങോട്ട് ഇന്ന് വന്നത് “
“അതൊക്കെ മോന്റെ ഇഷ്ടമല്ലേ ,,,”
‘ജയദേവൻ ,, കൈയിൽ കവറിൽ നിന്നും ലക്ഷ്മിക്ക് വാങ്ങിയ സ്വർണ്ണം എല്ലാം ഭദ്രമ്മയെ കാണിച്ചു
“അയ്യോ,,എന്തിനാ മോനെ ഇത് ,, അവർ നൂറു പവൻ സ്വർണ്ണമാണ് ലക്ഷ്മി മോളെ അണിയിക്കാൻ തീരുമാനിച്ചിരിക്കുന്നത് “
“അത് സാരമില്ലമ്മേ ,,, എന്റെയൊരു സമ്മാനമായി കരുതിയാൽ മതി “
എന്നുപറഞ്ഞു കൊണ്ട് ആ സ്വർണ്ണമത്രയും ലക്ഷ്ക്ക് നേരെ നീട്ടി
ലക്ഷ്മി മുഖത്ത് ഒരു ഭാവവ്യത്യാസങ്ങളും ഇല്ലാതെ നില്‍ക്കുകയായിരുന്നു.
“അത് വാങ്ങിക്ക് മോളെ ,,,” ഭദ്രമ്മ പറഞ്ഞു
“‘അമ്മ വാങ്ങിച്ചോളൂ ” എന്ന് ലക്ഷ്മി പറഞ്ഞു
“ഓ സോറി ,, ” എന്നുപറഞ്ഞുകൊണ്ടു ജയദേവൻ ആ സ്വർണ്ണം ഭദ്രാമ്മയുടെ കൈയിലേക്ക് കൊടുത്തു
“വിഷ് യു ഏ ഹാപ്പി മാരീഡ് ലൈഫ് ” എന്നുപറഞ്ഞു ഒരു ആശംസയും ലക്ഷ്മിക്ക് കൊടുത്ത് കൊണ്ട് അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു തിരികെ നടന്നു.
——–ആദി ആകെ രോഷത്തിലായിരുന്നു , ഒപ്പം സങ്കടത്തിലും –
“മതി നമുക് പോകാം ,, എനിക്കിനി ഇതൊന്നും കാണാൻ വയ്യ , ഒരുപ്രണയം പൊളിഞ്ഞ വേദന അനുഭവിച്ച എനിക്ക് ,,ഇനി ഒന്നും കാണാൻ വയ്യ ,, മതി തേന്മൊഴി ,,മതി പോകാം ,,,,,”
“ഒരഞ്ചു മിനിറ്റ് ” തേന്മൊഴി പറഞ്ഞു
******
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️