അപരാജിതന്‍ -24[Harshan] 11450


അപ്പോളേക്കും വൈകുന്നേരവുമായി
ഫ്‌ളൈറ്റ് പുലർച്ചെ മൂന്നു മണിക്ക്
വൈകീട്ട് മന്ദിരത്തിൽ തൊഴാനും ഭദ്രമ്മയെ കണ്ടു അനുഗ്രഹം വാങ്ങാനും വന്നതായിരുന്നു
മന്ദിരത്തിൽ ജയദേവന്‍ തൊഴുതു നിൽക്കുമ്പോൾ ആയിരുന്നു ലക്ഷ്മി
പൂക്കളും ഇറുത്ത് കൊണ്ട് അങ്ങോട്ടേക്ക് വന്നത് .

തേന്മൊഴിയും ആദിയും ആ മന്ദിരത്തിൽ ലക്ഷ്മിക്കും ജയദേവനും സമീപത്തായി തന്നെയുണ്ട്
ആദി ആകെ ടെൻഷനിലായി നിൽക്കുകയാണ്
വേറെയാരും അവിടെയില്ല

“എനിക്കൊരുപാട് ഇഷ്ടമായിരുന്നു ഇയാളെ ,,,”
ജയദേവൻ എങ്ങനെയോ പറഞ്ഞു
ലക്ഷ്മി അതുകേട്ടു പെട്ടെന്നു തിരിഞ്ഞൊന്നു നോക്കി
“ആ മുഖത്തേക്ക് നോക്കാൻ സാധിക്കാതെ ജയദേവൻ മുഖം അല്പം തിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്.
“പോകുന്നതിനു മുൻപ് ഉള്ളിലെ ഇഷ്ടം പറഞ്ഞു അമ്മയോട് ഇയാളെ എനിക്ക് കല്യാണം കഴിച്ചു തരോന്നു ചോദിക്കാനാ അന്ന് വന്നത് ,,”
“ഒക്കെ വൈകി പോയി ,,എനിക്ക് ഭാഗ്യമില്ലതായി …’ ജയദേവൻ ഒന്ന് ചിരിച്ചുകൊണ്ടുപറഞ്ഞു
“പലപ്പോഴും ഉള്ളിലെ ഇഷ്ടം പറയാനാ ,,ഇങ്ങനെ പിന്തുടർന്നു വന്നത് ,,ഇയാൾ അടുത്ത് വരുമ്പോ ആകെ ഭയമാകും ,, അതാ പറയാ൯ സാധിക്കാതെ പോയത് ,,”
ലക്ഷ്മി എല്ലാം കേട്ട് കൊണ്ട് നിൽക്കുകയായിരുന്നു

******

— അതുകണ്ടു ആദി —
“എന്തേലും ഒന്ന് മിണ്ടമ്മെ ,,ഇങ്ങനെ വാശികാണിക്കല്ലേ ,,, അച്ഛൻ ഒരുപാട് സങ്കടത്തിലാ ,,” ആദി വിഷമത്തോടെ പറഞ്ഞു
“നീയത് കാണ് ശങ്കരാ ” എന്ന് തേന്മൊഴി അവനെ വിലക്കി

******

“സാരമില്ല ,, ഒരുപാടങ്ങു മനസ്സിൽ കൊണ്ട് നടന്നിട്ടാന്നാ തോന്നണേ ,, ആകെയൊരു വിഷമം ,, എന്നാലും കുഴപ്പമില്ല ,, വലിയ ഫാമിലിയിലേക്ക് അല്ലെ കെട്ടി കൊണ്ട് പോകുന്നത് ,,ഇട്ടു മൂടാനുള്ള സ്വർണ്ണവും വസ്ത്രങ്ങളും ഒക്കെ തന്നു തന്നെയല്ലേ വിവാഹം നടത്തുന്നതും ,, “
ജയദേവന്റെ തൊണ്ടയൊക്കെ അങ്ങ് വലിഞ്ഞു മുറുകി സങ്കടം ഒക്കെ പിടിച്ചു നിർത്തി വെച്ചിരിക്കുകയായിരുന്നു.
“ഞാൻ വിചാരിച്ചിരുന്നത് എപ്പോളും എന്നെ കണ്ടാ ഇയാളെന്നെ ഇഷ്ടപെടുമെന്നാ ,,എനിക്ക് ഇതൊന്നും അത്ര പരിചയം പോരാ ,, സോറി ,, ബുദ്ധിമുട്ടിച്ചതിൽ ,,”
ലക്ഷ്മി ഒന്നും മിണ്ടാതെ കൈ കെട്ടി ജയദേവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.