റബർ മരങ്ങളുടെ ഇടയിലുള്ള പാതയിലൂടെ ബാലു നടക്കുകയാരുന്നു
ഇടയ്ക്കു പഴയ മരക്കാൽ പോസ്റ്റിൽ നൂറു വോൾട്ടിന്‍റെ ഇൻകാണ്ടസന്റ് ബൾബ് വോൾടേജ് ഇല്ലാതെ കത്തുന്നുണ്ട്
അന്ന് പൂർണ്ണചന്ദ്രൻ ഉള്ളതിനാൽ നിലാവ് നല്ലപോലെയുണ്ടായിരുന്നു
ഇടയ്ക്കു വീശുന്ന തണുപ്പുള്ള കാറ്റും
കുറച്ചു ദൂരം നടന്നപ്പോൾ അവിടെ വായനശാലയിൽ ഒരാൾ ബാലുവിനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
കറുത്ത് അല്പം വണ്ണമുള്ള മധ്യവയസ്കനായ ആൾ
അയാളെയാണ് ഒരുനാൾ ബാലു സുഖമില്ലാതെ വന്ന സമയത്തു വിളിച്ചു വരുത്തിയത്.
അയാൾ ബാലുവിനോട് അല്പം നേരം സംസാരിച്ചു.
അൽപ്പ൦ കഴിഞ്ഞപ്പോൾ ഒരു പഴയ മാരുതി കാർ അവിടെ വന്നു
അതിൽ നിന്നും ചിന്നു ഇറങ്ങി വന്നു.
ചിന്നുവിനെ കണ്ടു ബാലുവിന്‍റെ കണ്ണുകൾ നിറഞ്ഞു
അവൾ കാറിൽ നിന്നും തന്‍റെ ബാഗും എടുത്ത് വേഗം നടന്നു ബാലുവിന് സമീപം എത്തി.
“മാഷേ ,,,,,,,” എന്ന് വിളിച്ചു കൊണ്ടവൾ ബാലുവിന്‍റെ മുഖത്തു മെല്ലെ തലോടി
അവളും ആകെ വിഷമത്തിലായിരുന്നു.
“കാറിൽ പോയാൽ പോരെ ?” അയാൾ ചോദിച്ചു
“വേണ്ട അണ്ണാ ,, ഞങ്ങൾ നടന്നു കൊള്ളാം ,, ” ബാലു പറഞ്ഞു
“ശരി ,,നിങ്ങളുടെ ഇഷ്ടം പോലെ ,,ഞാനെന്നാല്‍ തിരിച്ചോട്ടെ ” ബാലുവിന്‍റെ മുഖത്ത് നോക്കി അയാൾ ചോദിച്ചു
“ഹമ് ,,,,,” ബാലുവൊന്നു മൂളി
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ”
ബാലു തലയാട്ടി
അയാളോട് യാത്ര പറഞ്ഞു ബാലുവും ചിന്നുവും കൂടി ആ നിലാവ് തെളിയിച്ച വഴിയിലൂടെ നടന്നു നീങ്ങി.
“എന്തിനാ ഓടിപ്പാഞ്ഞിങ്ങു വന്നേ ചിന്നൂ ?” ബാലു നേർത്ത ശബ്ദത്തോടെ അവളോട് തിരക്കി
“എന്നെകൊണ്ട് കഴിയില്ല മാഷേ ,, അവിടെയിരിക്കാൻ , ”
“അത് നിനക്കെന്നോട് സ്നേഹമുള്ളോണ്ട് തോന്നുന്നതാ ചിന്നൂ ”
മന്ദഹസിച്ചു കൊണ്ട് ബാലു പറഞ്ഞു
അവൻ മുറുകെ അവളുടെ കൈവിരലിൽ പിടിച്ചിരുന്നു.
അതവനൊരു താങ്ങായിരുന്നു.
“ഇപ്പോ എങ്ങനെയുണ്ട് മാഷേ ,,?”
“എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ,, ഞാനിപ്പോ എന്താ പറയാ ചിന്നു ,, എല്ലാം നിനക്കറിയാല്ലോ ”
“അറിയാം ,,,എല്ലാമെനിക്ക് അറിയാം മാഷേ ,,” അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.
“എന്നത്തേക്കാ ഇനി യാത്ര ചിന്നു ,,?”
“ഇപ്പോ എന്‍റെ യാത്രയല്ല ,,അതിലും മേലെ പ്രാധാന്യമുള്ള കാര്യമില്ലേ ,, ” ചിന്നു പറഞ്ഞു.
“ഏയ് ,,അതൊന്നും കാര്യമുള്ള ഒന്നുമല്ല ചിന്നു ,,”
“നാളെ മുതൽ സെക്ക്യൂരിറ്റി പണി …അതെന്താകും മാഷേ ?” ചിന്നു ചോദിച്ചു
“മുരുഗപ്പൻ അണ്ണൻ കേറിക്കോളും ..മാസത്തിൽ പാതി എനിക്കും പാതി അണ്ണനും അല്ലെ ജോലി ,, അതുകൊണ്ട് പ്രശ്ന മൊന്നുമില്ല ചിന്നു ”
അവൾ എല്ലാം മൂളിക്കേട്ടു കൊണ്ട് നടന്നു
“എന്തായാലും അങ്ങനെ ഒരു ജോലി ഉള്ളത് ഭാഗ്യമായി ,,,ഇല്ലായിരുന്നെ ഞാൻ എന്ത് ചെയ്തേനെ ,,ചിന്നൂ ”
“അതെന്താ മാഷ് അങ്ങനെ പറഞ്ഞേ ,, അപ്പൊ പിന്നെ ഞാനെന്തിനാ ജീവിച്ചിരിക്കുന്നത് ?”
“ചിന്നു ,, എനിക്കായി ഒരുപാടാ നീ ബുദ്ധിമുട്ടുന്നത്,, എല്ലാം നീ കണ്ടറിഞ്ഞു ചെയ്യുകയാ ,, ഈ കടമൊക്കെ എന്ന് വീട്ടുമോ എന്തോ ?”
“മാഷേ ,,,,,,,,” ഉള്ളിൽ തികട്ടി വന്ന സങ്കടത്തോടെ അവൾ വിളിച്ചു
“എന്തിനാ മാഷേ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ ?”
അവൾ പറഞ്ഞ കേട്ട് അവളുടെ കൈയിൽ ബാലു മുറുകെ പിടിച്ചു
എന്നിട്ടു മുകളിലെ പൂർണ്ണ ചന്ദ്രനെ നോക്കി
ഒന്ന് ചിരിച്ചു എന്നിട്ടു നടത്തം തുടർന്നു.
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️