“എന്തിനാ ,,,ഇപ്പോ ,,,വേഗം ,,, കല്യാണം നടത്തുന്നെ ,, ” എന്ന് വിക്കി വിക്കി ചോദിക്കുന്ന ജയദേവന്‍
“അതിനെന്താ ,,അവൾ പഠിക്കാല്ലേ ,, കല്യാണം കഴിഞ്ഞും പഠിപ്പിച്ചോളാമെന്ന് അവർ പറഞ്ഞിട്ടുണ്ട്
എന്തായാലും അടുത്തയാഴ്ച ചെക്കൻ കൂടെ വന്നു കാണാമെന്നു പറഞ്ഞിട്ടുണ്ട് ഒരു ചടങ്ങിന് മാത്രം ,, അവൾക്കു വേണ്ട പൊന്നും മറ്റും അവർ തന്നെ കൊടുത്തോളാമെന്ന് പറഞ്ഞിട്ടുണ്ട് “
“മോനെന്താ വന്നത് ?’
“അമ്മേ ,, വിദേശത്തൊരു ജോലി ശരിയായിട്ടുണ്ട് ,, അത് പറയാൻ വന്നതാ ,, “
“ആണോ മോനെ ,,,എപ്പോൾ എന്ന പോകുന്നത് “
“വരുന്ന വെള്ളി …” ജയദേവന്‍ എങ്ങനെയൊക്കെയോ പറഞ്ഞു തീർത്തു.
“അയ്യോ ,,,നാലു ദിവസമല്ലേ ഉള്ളൂ ,,”
ജയദേവന്‍ തലയാട്ടി
“അമ്മേ ,,,,” എന്ന് വിളിച്ചു നന്ദു കാര്യം പറയാൻ പോയപ്പോൾ ജയദേവന്‍ അത് തൊട്ടു വിലക്കി
“അപ്പോ ,,ലക്ഷ്മി മോളുടെ വിവാഹത്തിന് ഉണ്ടാവില്ലല്ലേ ,,”
“ഇല്ലമ്മേ ,,, എന്നാ ഞങ്ങള് ഇറങ്ങട്ടെ ,,” എന്നുപറഞ്ഞു സങ്കടത്തോടെ ഇറങ്ങുന്ന ജയദേവന്‍
പോകുന്നേരം പിന്തിരിഞ്ഞു ‘ലക്ഷ്മിയെ ഒന്ന് പാളി നോക്കി പെട്ടെന്ന് മുഖം തിരിച്ചു.
ഉള്ളിലെ നോവ് അറിയാതിരിക്കാൻ ആയിരിക്കും
എന്നിട്ടു അവിടെ നിന്നും ഇറങ്ങി സ്‌കൂട്ടറിൽ കയറി പോകുന്നു
******
“ഈ അമ്മയ്ക്ക് എന്തേലും ഒന്ന് പറയാൻ പാടില്ലേ ,, ഇതെന്ത് അമ്മയാ ,” അവൻ അച്ഛന്റെ സങ്കടം കണ്ടു വിഷമത്തോടെ പറഞ്ഞു
തേന്മൊഴി ഒന്നും പറയാതെ ചിരിച്ചു കൊണ്ടിരുന്നു
“ദിസ് ഈസ് നോട്ട് ഫെയർ ,,,’അമ്മ ഈസ് നോട് ഡൂയിങ് ഫെയർ ” എന്ന് സങ്കടത്തോടെ കണ്ണും തിരുമ്മി ആദി പറഞ്ഞു
“ശങ്കരാ ,,നമുക്കെന്നാ ,,അല്പം കൂടെ മുന്നോട്ടു പോയാലോ ” തേന്മൊഴി ചോദിച്ചു
“വേണ്ടാ ,,ഞാനാകെ ഡെസ്പ്പ് ആണ് “
“സാരമില്ല , വാ ,,,,,” എന്നുപറഞ്ഞു കൊണ്ട് തേന്മൊഴി അപ്പുവിനെയും കൂട്ടി നടന്നു.എത്തിയത് സായിമന്ദിരത്തിൽ
അന്ന് വ്യാഴാഴ്ചയായിരുന്നു
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️