“തേന്മൊഴി ,,,,എന്തൊക്കെയാ ഞാനീ കാണുന്നത് ” ആദി ചിരിയോടു ചിരി
“ഇനി കാണാൻ കിടക്കുന്നല്ലേ ഉള്ളു “തേന്മൊഴി അവനെയും വിളിച്ചു മറ്റൊരിടത്തേക്ക് നടന്നു
അവിടെ നിലത്തു നീളത്തിലുള്ള പായയിൽ ഇരുന്നു കൊണ്ട് വന്നവർ ഭക്ഷണം കഴിക്കുന്നു.
അവിടത്തെ പെൺകുട്ടികളാണ് വിളമ്പുന്നത്
ജയദേവനും നന്ദുവും ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയിരുന്നു
അതിനിടയിലാണ് ജയദേവന്‍ ചോറും സാമ്പാറും രണ്ടാമതു വാങ്ങിച്ചത്
അല്പം കഴിഞ്ഞില്ല ലക്ഷ്മി പരിപ്പു പായസവുമായി വരുന്നു.
അടുത്ത് വന്നപ്പോൾ
“ഇങ്ങോട്ടൊഴിച്ചോളൂ ” എന്ന് വിറയലോടെ പറയുന്നജയദേവന്‍
“ഇതിൽ ചോറുണ്ടല്ലോ ,,,” ‘ലക്ഷ്മി ചോദിച്ചു
“അത് കുഴപ്പമില്ല ,,ധൈര്യമായി ഒഴിച്ചോ ,, എന്ന് പറഞ്ഞുകൊണ്ട് ജയദേവന്‍ ചോറ് വകഞ്ഞു മാറ്റി
ലക്ഷ്മി അതിൽ ഒരു തവി പായസം ഒഴിച്ചു
“കുറച്ചൂടെ ,,,,,,” ജയദേവന്‍ പറയുന്നു
ലക്ഷ്മി വീണ്ടും ഒഴിച്ചു
ഒഴിച്ചപ്പോൾ പായസം ചോറിലേക്കു അല്പം വീണു പോയി
“അയ്യോ ,,സോറി ,,” എന്ന് ലക്ഷ്മി പറയുന്നു
“ഏ കുഴപ്പമില്ല ,,,,എന്നുപറഞ്ഞു കൊണ്ട് ജയദേവന്‍ ചോറും പായസവും ഒക്കെ കൂട്ടി കുഴച്ചു ചിരിച്ചുകൊണ്ട് എനിക്കിതു ഭയങ്കര ഇഷ്ടമാ ,,,,, “; എന്നുപറഞ്ഞു അത് വായിലേക്കിട്ടു
‘ :ഇതെന്തു മനുഷ്യനാപ്പാ ” എന്നുപറഞ്ഞുകൊണ്ടു ലക്ഷ്മി അപ്പുറത്തേക്ക് വിളമ്പി പോയി
“ചോറും പായസവും ,,നല്ല കോമ്പിനേഷൻ ” നന്ദു ജയദേവനെ പരിഹസിച്ചു.
ജയദേവന്‍ ഒന്നുംപറയാതെ ഒരു പരാതിയുമില്ലാതെ അതുമെടുത്തു കഴിക്കുന്നു.
*******
“എനിക്ക് വയ്യേ ,,,,,,സീരിയസ് ആയ മനുഷ്യനാണോ ,,ഈ സ്വഭാവം ” ആദി തലതല്ലി ചിരിച്ചു
“‘അമ്മ ചിലകാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും ,,ഇതൊക്കെ നേരിൽ കാണുമ്പോളാണ് ഇങ്ങനെയും ഇവർക്കൊരു കാലമുണ്ടായിരുന്നു എന്ന് മനസ്സിലായത് ,,,” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
പിന്നെയും തേന്മൊഴി ആദിക്ക് പല ദൃശ്യങ്ങളും കാണിച്ചു കൊടുത്തു
ലക്ഷ്മി കോളേജ് കഴിഞ്ഞു വരുന്ന വഴിക്ക് ബസ്റ്റോപ്പിൽ ജയദേവന്‍ ഫുൾ എക്സിക്യൂട്ടീവ് സ്റ്റെയിലിൽ അന്നത്തെ ഫാഷനായ ബെൽ ബോട്ടം പാന്റും ഷർട്ടും ഒക്കെ അണിഞ്ഞു സ്പ്രേയും അടിച്ചു കൂളിംഗ് ഗ്ലാസും അണിഞ്ഞു നിന്നിട്ട് ‘ലക്ഷ്മി കയറുന്ന ബസിൽ കയറുന്നു.
അതുപോലെ കോളേജിന് മുന്നിൽ ലക്ഷ്മിയെ വായ്‌നോക്കാൻ നിന്നിട്ടു പോലീസ് പിടിക്കുന്ന ജയദേവനെ
ആശ്രമത്തിൽ നിന്നും അമ്പലത്തിൽ പോകുമ്പോൾ ജയ്ദേവന്‍ ലാംബ്രട്ട സ്‌കൂട്ടറിൽ ലക്ഷ്മിയെ പിന്തുടർന്നു പോകുന്നത്
ആദി ചിരിച്ചു ചിരിച്ചൊരു വഴിക്കായി
*******
ജയദേവന് ഗൾഫിൽ പോകാൻ അവസരം കിട്ടിയിട്ട് അത് പറയാനും ഒപ്പം ഭദ്രമ്മയൊട് ലക്ഷ്മിയോടു ഉള്ളിലെ ഇഷ്ടം പറഞ്ഞു വിവാഹ൦ നടത്തി കൊടുക്കുമോ എന്ന് ചോദിക്കാൻ പോകുന്ന ജയദേവനും ഒപ്പം വാലുപോലെ നന്ദു മാമനും , ലക്ഷ്മിയ്ക്ക് സമ്മാനമായി ഒരു പവന്റെ രണ്ടു വളകളും ഒരു മാലയും ഒരു മോതിരവും വാങ്ങി പോക്കറ്റിൽ വെച്ചിട്ടുണ്ടായിരുന്നു “
*******
അവർ എത്തിയ സമയത്ത്
സായിഗ്രാമത്തിൽ ലക്ഷ്മിയുടെ പെണ്ണ് കാണൽ ചടങ്ങു നടക്കുകയായിരുന്നു.
അതറിയാതെ ജയദേവനും നന്ദുവും ഓഫീസിനു പുറത്തിരുന്നു
അന്നേരം ‘ലക്ഷ്മി ബാക്കി ഉള്ള ചായ അവർക്കും കൊണ്ട് കൊടുത്തു
ലക്ഷ്മിയെ കണ്ടു സ്വപനം കണ്ടിരിക്കുന്ന ജയദേവന്‍
ഒടുവിൽ ലക്ഷ്മിയെ കാണാൻ വന്നവർ ഭദ്രാമ്മയോടും അവിടത്തെ മുതിർന്നവരോടും സംസാരിച്ചു പുറത്തേക്കിറങ്ങുന്നു.
അവരെ യാത്രയാക്കി ഭദ്രമ്മ തിരിച്ചുവന്നു അവരോടു വിശേഷങ്ങൾ തിരക്കി
വന്ന കാര്യ൦ പറയാൻ തുടങ്ങിയപ്പോൾ
“ലക്ഷ്മി മോളെ കാണാൻ വന്ന കൂട്ടരാ ,, അവർക്ക് മോളെ ഒരുപാട് ബോധിച്ചു , നല്ല പ്രമാണികളാ ,, നല്ല കുടുംബക്കാരും ,,ചെക്കന്റെ അമ്മയും അമ്മാവനുമൊക്കെയാണ് വന്നത് ,,”
അതുകൂടി കേട്ടതോടെ ജയദേവന്‍ തകർന്നു തരിപ്പണമായി
വിഷമത്തോടെ ഉള്ളിൽ നിന്നിരുന്ന ലക്ഷ്മിയെ നോക്കുന്നു.
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️