ആദി മേഘവൃതമായ ആകാശത്തിലൂടെ കൈകാലുകളടിച്ചു പറക്കുകയായിരുന്നു.അവന്‍റെ കൂടെ തന്നെ തേന്മൊഴിയും.
“നമ്മളിതെങ്ങോട്ടാ പോകുന്നത് തേന്മൊഴി “
“നിന്നെയൊരു കാഴ്ച കാണിക്കാൻ ,,മിണ്ടാതെ എന്റെ കൂടെ പറന്നു വാ “
തേന്മൊഴി അതിവേഗം പറന്നു
അവൾക്കു പുറകെ കൈകാലുകളടിച്ചുകൊണ്ട് ആദിയും വേഗത കൂട്ടി.
പറന്നു പറന്നു അവർ സായിഗ്രാമത്തിനു മുകളിലെത്തി.
അവൻ മുകളിൽ നിന്നും വർഷങ്ങൾ മുൻപുള്ള ആശ്രമത്തെ കണ്ടു
താൻ ജനിക്കുന്നതിനും മുൻപുള്ള ആശ്രമവും ആളുകളും
തേന്മൊഴിയുടെ കൈ പിടിച്ചു അവൻ താഴേക്ക് മെല്ലെ വന്നു
ഒടുവിൽ സായി ബാബയുടെ കോവിലിനു മുന്നിൽ വന്നു നിന്നു
അവൻ വേഗം അപ്പൂപ്പൻ എന്ന് വിളിച്ചുകൊണ്ടു കൈകൾ കൂപ്പി.
അവിടെ പൂജ നടക്കുകയായിരുന്നു , അവിടെ പുറത്തുനിന്നുള്ളവരും ഭദ്രാമ്മയും അവിടത്തെ അന്തേവാസികളും ഒക്കെയായി തിങ്ങി നിൽക്കുന്നു.
അന്നേരം
അതിമനോഹരമായി പ്രാർത്ഥന ഗീതം മുഴങ്ങി
ആരതിയായിരുന്നു
അവൻ ആ ശബ്ദം കേട്ടയിടത്തേക്ക് നോക്കി
പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ ലക്ഷ്മിയമ്മ
അവനതു കണ്ടു സന്തോഷത്തോടെ അത്ഭുതത്തോടെ “ലക്ഷ്മിയമ്മെ ,,അപ്പു വന്നിരിക്കുന്നു ” എന്ന് ഉറക്കെ കൂകി വിളിച്ചു
“കൂവി വിളിച്ചിട്ടു ഒരു കാര്യവുമില്ല , അവരെ നമ്മൾ ആണ് കാണുന്നത് , അവർ നമ്മളെ കാണുന്നില്ല “തേന്മൊഴി വിശദമാക്കി
അപ്പോളാണ് അവനു അത് താൻ കാണുന്ന സ്വപ്നമെന്നു മനസിലായത്
അവൻ ചിരിയോടെ എല്ലാം കണ്ടു നിന്നു
“എന്ത് ഭംഗിയാന്നു നോക്കിയേ ,,,തേന്മൊഴി ,,ശോ ,,,എന്ത് രസമാ എന്‍റെ ലക്ഷ്മിയമ്മയെ കാണാൻ ,, ” അവൻ തന്‍റെ തിങ്ങി നിറഞ്ഞ സന്തോഷത്തോടെ തേന്മൊഴിയോട് പറഞ്ഞു.
തേന്മൊഴി അത് കേട്ട് ചിരിച്ചു
“ശങ്കരാ ,,,”
“എന്തോ ,,”
“ഇനി അങ്ങോട്ട് നോക്കിക്കേ ,,”
ആദി തേന്മൊഴി പറഞ്ഞയിടത്തേക്ക് നോക്കി
വെളുത്ത മുണ്ടും കോളർ വലുപ്പമുള്ള ഒരു ചെക്ക് ഷർട്ടും കട്ടി മീശയും ഇറക്കി വെട്ടിയ കൃതാവുമൊക്കെയായി ഒരു യുവാവ്
“അയ്യോ ,,ഇതെന്‍റെ അച്ഛണല്ലോ ,,,,” അവൻ ആവേശം കൊണ്ടുപറഞ്ഞു
അദ്ദേഹത്തിന്റെ സമീപം ഒരു മെലിഞ്ഞ കോലൻ യുവാവ് ആനന്ദ് മഹാദേവൻ എന്ന നന്ദു മാമൻ
“എന്റെ ദൈവമേ നന്ദു മാമന്‍ ,,,, എന്തൊക്കെയാ ഞാനീ കാണുന്നത് “
അവൻ കൈകൊട്ടി ചിരിച്ചു
“എടാ ജയാ ,,,,,ഇന്ന് നീ ലക്ഷ്മിയോട് നിന്റെ മനസ് തുറക്കണം ,, കേട്ടല്ലോ ” നന്ദു മാമൻ പറയുന്നു
“ഹും ,,,ഏറ്റു ,,,,” അച്ഛൻ അത് പറയുന്നു
അച്ഛൻ പ്രണയം പറയാൻ പോകുന്ന സീനാണ് ,,
“നിക്ക് നിക്ക് നിക്ക് നീയെന്താ പറയാന്‍ പോകുന്നത് ?”
“ഒക്കെയെനിക്കറിയാം “
“”നിനക്കു കോപ്പറിയാം , നീ പറഞ്ഞേ , എനിക്കു കൂടെ വിശ്വാസമായിട്ടു പോയാല്‍ മതി “
അത് കേട്ടു ജയദേവന്‍ പോക്കറ്റിൽ നിന്നും ഒരു കടലാസ് തുണ്ട് എടുത്തു മനസ്സിൽ വായിച്ചു.
“എന്താടാ ഇത് ഇന്നലെ മുതലേ ഇത് നീ കാണാതെ പഠിക്കുന്നതല്ലേ “
“നീ മിണ്ടാതെയിരി , ഒരു ധൈര്യത്തിനാ “
നന്ദു തലയിൽ കൈ വെച്ച് പോയി
ജയദേവൻ തൊണ്ടയിൽ തൊട്ടു ഒന്ന് മുരടനക്കി
“ഹലോ ,,,ലക്ഷ്മി , എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ , അറിയാല്ലോ എന്നെ,, ജയദേവൻ , ഞാനിപ്പോ വന്നത് ഒരു അത്യാവശ്യകാര്യം പറയാനാ , വേറെയൊന്നുമല്ല എനിക്ക് ലക്ഷ്മിയെ ഇഷ്ടമാണ് , വിവാഹം കഴിക്കണമെന്ന് വലിയ ആഗ്രഹമാണ്, ലക്ഷ്മി ഒരു മറുപടി പറഞ്ഞാൽ ഞാൻ ഭദ്രമ്മയോടു കൂടെ ഇത് പറയാം “
അത്രയും പറഞ്ഞിട്ട് നന്ദുവിനെ നോക്കി
“പോരെ “
“നീയെന്താ കാണാപാഠം പഠിച്ചു വെച്ചേക്കുകയാണോ “
“ഇപ്പോ ഇങ്ങനെ മതി , തട്ടിൽ കയറുമ്പോ ഞാൻ കലക്കും “
“നീ കുളം കലക്കും “
“ചേ,,,വൃത്തികേട് പറയല്ലേ എന്നെ ഡീമോട്ടിവേറ്റ് ചെയ്യല്ലേ നന്ദൂ “
“പ്ലീസ് ,,കുളമാക്കരുത് “
“ഇല്ലെടാ ,,നീ നോക്കിക്കോ , ഇന്ന് ഞാനെന്റെ ഹൃദയം എന്റെ മുത്തിന് മുന്നിൽ മലർത്തി തുറക്കും , അവളെ എന്റെ ഹൃദയത്തിൽ കുടിയിരുത്തും “
“നടന്നാ മതി ” നന്ദു പ്രാർത്ഥനയോടെ പറഞ്ഞു
ഒരു ശ്വാസം എടുത്തു ധൈര്യം സംഭരിച്ച് ജയദേവൻ മുന്നോട്ടു നടന്നു
അല്പം കഴിഞ്ഞു
പൂജയൊക്കെ അവസാനിച്ചു പ്രസാദം ഒക്കെ കൊടുത്തു കഴിഞ്ഞു .
ലക്ഷ്മി പുറത്തെക്കിറങ്ങി .
ലക്ഷ്മിയുടെ പുറകെ ജയദേവന്‍ പേടിയോടെ നടക്കുന്നു
ലക്ഷ്മിയുടെ കൂട്ടുകാരികളും സമീപത്തുണ്ട്
അന്നേരം ലക്ഷ്മിയുടെ മുടിയിൽ നിന്നും തുളസി കതിർ പൊഴിഞ്ഞു വീണു
ജയദേവന്‍ വേഗം അതെടുത്തു
“ഹലോ ,,,എക്സ്ക്യൂസ് മി “
വിളികേട്ടു ലക്ഷ്മി തിരിഞ്ഞു നോക്കി.
“ഹലോ “ പേടിച്ചരണ്ട പുഞ്ചിരിയോടെ ജയദേവന്‍ പറഞ്ഞു.
“ഹമ് ….?” ഒരു മുഷിവോടെ ലക്ഷ്മി ചോദിച്ചു
“അത് ,,പിന്നെ ,, ഗുഡ്മോണിങ് “ വിറയലോടെ ജയദേവന്‍ പറഞ്ഞു.
“നിങ്ങള്‍ക്കെന്താ വേണ്ടത് ?”
“ആ ,,അത് ,,പിന്നെ കുട്ടിയുടെ മുടിയിൽ നിന്നും ഈ ,ഈ പൂ ,,പൂ താഴെ വീണു ,, ‘ എന്ന് ഭയത്തോടെ വിറയലോടെ ജയദേവന്‍ പറഞ്ഞൊപ്പിച്ചു , എന്നിട്ടു തുളസി കതിർ നീട്ടി കാണിച്ചു
അത് കണ്ടു കൂട്ടുകാരികൾ പൊട്ടിച്ചിരിച്ചു
‘ലക്ഷ്മി , അടുത്തുള്ള ഒരു തുളസി ചെടിയിൽ നിന്നും പൂവിറുത്ത് മുടിയിൽ വെച്ചു
“ഇവിടെ തുളസി കതിരിനു ക്ഷാമമില്ല ” എന്ന് പറഞ്ഞു ഇഷ്ടകേടോടെ കിറി കോട്ടി തിരിഞ്ഞു നടന്നു
ജയദേവന്‍ വിയർത്തൊലിച്ചു ആ നിൽപ്പ് നിന്നു
“ജയാ , നീ പറഞ്ഞോടാ,,” പുറകെ വന്ന നന്ദുമാമൻ സ്വകാര്യമായി ചോദിച്ചു.
ടൗവ്വൽ കൊണ്ട് വിയർപ്പൊപ്പി “ഏയ് ..ശരിയാകൂല്ലടാ ,, എനിക്കങ്ങോട്ടു വിറയല്‍ വന്നുപോയി “
“ആ പഷ്ട് ,,, പ്രേമിക്കാൻ നടക്കുന്നു ,,” എന്ന് പറഞ്ഞുകൊണ്ട് ജയദേവനെ കളിയാക്കി
*******
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️