“എന്താ പാട്ടിയമ്മേ ,,,” അവൻ അവരോടു സ്നേഹപൂർവ്വം കാര്യം തിരക്കി
“എനക്ക് ….ചീനുവേ ,,,പാക്കണം ടാ നാരായണാ ,, അവനെ ഇങ്കെ ,,,നീയെ കൊണ്ട് വരണോം ..” അവർ ഒരുപാട് ബുദ്ധിമുട്ടിക്കൊണ്ടു വിക്കി വിക്കി പറഞ്ഞു.
അത്കേട്ടപ്പോൾ അവനു നല്ല പോലെ വിഷമം തോന്നി
“പാട്ടിയമ്മ ,,കരയണ്ടാട്ടോ ,,,ഞാൻ കൊണ്ടുവരാം ,,അച്ഛനെ ഞാൻ സത്യമായും കൊണ്ട് വരാം ,,,” എന്ന് പറഞ്ഞുകൊണ്ട് അവരുടെ നെറ്റിയിൽ മുത്തം കൊടുത്ത് അവന്‍റെ കൈകൾ കൊണ്ട് കണ്ണീർ തുടച്ചു അവിടെ നിന്നും യാത്രപറഞ്ഞു .
അവൻ നേരെ പോയത് മയിലാവരം കോട്ടയിലേക്കായിരുന്നു.
അവിടെ ഇപ്പോൾ കോവിൽ ഒക്കെ പണി കഴിഞ്ഞിരിക്കുന്നു.
അവൻ അവിടെ ചെന്ന് പാലമരച്ചുവട്ടിൽ നിന്നു.
ആ പാലപ്പൂക്കളുടെ വാസനയാസ്വദിച്ചു
കണ്ടാൽ ഭയം തോന്നുന്ന പാലമരം
എന്നാൽ അതിൽ നിറയെ ചുവന്ന പാലപ്പൂക്കൾ.
“ഞാൻ വീണ്ടുമെത്തി കേട്ടോ ” ഒരു പുഞ്ചിരിയോടെ അവൻ പാലമരത്തിനോടു പറഞ്ഞു.അതിനു മറുപടിയെന്നോണം ആ പാലമരം ഒന്നാടിയുലഞ്ഞു
ആ ആഞ്ഞുള്ള ഉലയലിൽ കുറേയെറേ പാലപ്പൂക്കൾ പൊഴിഞ്ഞു വീണു.
അവൻ അപ്പുറത്തുള്ള പാലമരചുവട്ടിലിരുന്നു.
എന്നിട്ടു ഇരുകൈകളും പിന്നിലേക്ക് വെച്ച് കൊണ്ട് തേന്മൊഴി കുടികൊള്ളുന്ന പാലയിൽ നോക്കിയിരുന്നു.
“എന്താ വരാത്തെ ,,എന്നോട് പിണക്കമാണോ ,?” അവൻ ചോദിച്ചു
“അല്ലല്ലോ ,,,,,,,” ആ മറുപടി കേട്ട് അവൻ ഇടത്തേക്ക് തിരിഞ്ഞു
അവിടെ ഒരു മുണ്ടും നേര്യതും ധരിച്ചു തേന്മൊഴിയിരിക്കുന്നു.
അവനത് കണ്ടു പൊട്ടിചിരിച്ചു
“എന്താ ചിരിക്കണേ ,,,?” തേന്മൊഴി തിരക്കി
“ഒന്നൂല്ല ,,, അന്ന് മരവുരി ചുറ്റി എന്നെ മോഹിപ്പിക്കാൻ നോക്കിയ ആ സീനൊന്നു ഓർത്തു പോയി ,,ഇപ്പോ ദേ ഈ വേഷവും ,, വല്ലാത്തൊരു വിരോധാഭാസം തന്നെ ,,”
അവന്‍റെ മറുപടി കേട്ട് തേന്മൊഴിയും പുഞ്ചിരിച്ചു
“എന്തൊക്കെയാ വിശേഷങ്ങൾ ?” തേന്മൊഴി ചോദിച്ചു
“എല്ലാം നിനക്കറിയാല്ലോ ,, ഞാനെന്തിനാ നിന്നോട് പ്രത്യേക൦ പറയണത് ,,എല്ലാം നീയറിയുന്നവളല്ലേ ”
“ഹമ് ,,,,,,,, അവൾ മറുപടി മൂളി
“എല്ലാം അറിയുന്നുണ്ട് ,, ഇന്നലെ ,, രാത്രി ചുടല ഇവിടെ വന്നിരുന്നു ” തേന്മൊഴി പറഞ്ഞു
അത്ഭുതത്തോടെ ആദി അവളെ നോക്കി
“ചുടലയോ ,, എപ്പോൾ ,,അവനു നിന്നെ അറിയുമോ ,,?”
അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി
ആ ചിരി അവിടെയാകെ പ്രതിധ്വനിച്ചു
“ആ ,,,അവൻ ഞാൻ വിചാരിക്കുന്ന പോലെയൊരാളല്ല ,, എന്തൊക്കെയോ ദിവ്യശക്തികളുള്ളവനാ ,, എല്ലാം അവനറിയാം ,,എന്നാൽ ഒന്നുമൊട്ടു തുറന്നു പറയില്ല ,, ഒക്കെ കണക്കാ ,,നാഗമണി ആശാനും നീയും ചുടലയും ആദവ ഗുരുനാഥനും പുലി ഗുരുനാഥനും ,,ഒന്നും അങ്ങോട്ട് തുറന്നു പറയില്ല ,,” അവൻ പരിഭവം പറഞ്ഞു
“അതൊക്കെ അറിയേണ്ടുന്ന നേരമാകുമ്പോൾ അറിഞ്ഞാൽ മതി ”
“ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്നാണ് പ്രമാണ൦ ,,അതുകൊണ്ട് ഞാൻ ക്ഷമിച്ചു നിൽക്കുന്നു ”
“തേന്മൊഴി ,, ചുടലയുടെ ആകാശതത്വം ഊർജ്ജവത്താണ് , അതുകൊണ്ട് തന്നെ അവനു മൂന്നാം കണ്ണിലൂടെ പലതും കാണാൻ സാധിക്കുമെന്നറിയാം ,, ഞാൻ നിന്നോട് ഒരു സംശയം ചോദിച്ചോട്ടെ ?”
“ചോദിച്ചോളൂ ,,,,,”
“ഞാനെന്ന മനുഷ്യനും നീയെന്ന ഇപ്പോഴത്തെ യക്ഷിയും തമ്മിൽ എന്താണ് വ്യത്യാസം , എനിക്ക് ശരീരമുണ്ട് , നിനക്കു ശരീരം ഉണ്ടായിരുന്നു , ഇപ്പോഴില്ല എന്നതല്ലാതെ ”
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️