“അവൾ ,,ഈ വീട്ടിലെ മരുമകളാണ് ,,നീ ഈ വീട്ടിലെ കൊച്ചുമകനും ,, ഇപ്പോ അവൾക്ക് ഒപ്പം ഞാനും നിന്റെ അമ്മയാണ് ,, ” എന്ന് പറഞ്ഞുകൊണ്ട് വല്യമ്മ അവന്റെ മുഖത്ത് നുള്ളി
“ഞാനീ പറഞ്ഞതൊക്കെ രഹസ്യമാണ് ,,നിങ്ങളല്ലാതെ വേറെയാരും അറിയരുത് ,,ഇപ്പോൾ തത്കാലത്തേക്ക് സമയമാകുമ്പോൾ ഞാൻ എല്ലാരോടും പറയാം ,,,,,,”
“അപ്പു ,,,എല്ലാം സമ്മതിച്ചു ,,അപ്പോൾ നിന്റെ അമ്മയുടെ അച്ഛൻ ആരാണ് ,,അചല എങ്ങനെ അദ്ദേഹവുമായി വിവാഹം കഴിച്ചു ” വല്യമ്മ ചോദിച്ചു
“ഞാൻ എല്ലാം പറഞ്ഞു തരാം ,,,” എന്ന് പറഞ്ഞു കൊണ്ട് അവർക്കു മാത്രമായി
അപ്പു അചലയുടെ ചരിത്രവും അതുപോലെ അവനു അറിയാവുന്ന അത്രയും ത്രിലോകരുദ്രന്‍റെ കഥയും പറഞ്ഞു കൊടുത്തു ,,
ഇരുവരും ,, അത്ഭുതത്തോടെ തന്നെ എല്ലാം കേട്ടിരുന്നു
പാട്ടി അപ്പോളാണ് അവനെ വിളിച്ചത്
“എന്താ പാട്ടിയമ്മേ ,, ?” അവൻ ചോദിച്ചു
അവർ സംസാരിക്കാൻ നന്നേ പാട് പെട്ടിരുന്നു
അവർക്കു ഈ പേര് കേട്ട പരിചയം ഉണ്ട് എന്നവനോട് പറഞ്ഞു
അവർ കുറെ നേരം ആലോചിച്ചു ഒടുവിൽ പാതിമറഞ്ഞുപോയ ഓർമ്മകൾ അവരുടെ ബോധത്തിലേക്കു തിരികെ വന്നു , ഒരു പുഞ്ചിരിയോടെ അവർ അവനു പറഞ്ഞു കൊടുത്തു
ദശാബ്ദങ്ങൾക്കു മുൻപ് ത്രിലോകരുദ്രൻ എന്ന യുവാവ് തന്‍റെ ഗർഭിണിയായ ഭാര്യയുമായി ഒന്ന് രണ്ടു ദിവസം ഭാർഗ്ഗവ ഇല്ലത്തിന്റെ സത്രത്തിൽ അന്തിയുറങ്ങിയിട്ടുണ്ട് ,, ഒരു രാത്രീ പേമാരിയിൽ തളർന്നവശയായ ഭാര്യയുമായി വന്നു കയറിയത് ഭാർഗ്ഗവ ഇല്ലത്തെ സത്രത്തിലായിരുന്നു , വഴിയാത്രക്കാർക്ക് സൗജന്യമായി ഭക്ഷണവും കിടക്കാനിടവും കൊടുക്കുന്ന സത്രം ഭാർഗ്ഗവഇല്ലത്തിനു സ്വന്തമായിരുന്നു, ആ സമയത്ത് ഉർവ്വി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയമായിരുന്നു , ഇവിടെ നിന്ന് തിരികെ പോകുന്ന സമയത്താണ് മഞ്ചുവിരട്ട് മത്സരം നടന്നത് , അന്ന് വിജയിക്ക് പണവും സമ്മാനങ്ങളും കൊടുത്തിരുന്നു , ഈ ത്രിലോകരുദ്രനാണ് അന്ന് ഏറ്റവും ഭീകരനായ കാളയെ പൂട്ടി വിജയിയായത് ,,,,,അന്ന് കൈനിറയെ പണവും ഉപഹരങ്ങളും കിട്ടി അവർ എങ്ങോട്ടേക്കോ യാത്ര തിരിച്ചു ”
വല്യമ്മയും അപ്പുവും അതുകേട്ട് സ്തബ്ദരായിരുന്നു.
അതെ ക്ഷേത്രത്തിലെ കാളപൂട്ടിൽ അപ്പുവും കാളയെ തളച്ചു , അതും കാളയുടെ മുകളില് കയറി ഇരുന്നു കൊമ്പു കുത്തിച്ചു.
അത് അപ്പുവിന്‍റെ മുത്തശ്ശൻ തന്നെയാണെന്നുള്ള സത്യം ഇരുവരെയും അത്ഭുതപെടുത്തി.
അപ്പോഴേക്കും ക്ഷീണം കൊണ്ട് പാട്ടിയമ്മ മയങ്ങിയിരുന്നു.
“മോനെ ,, എനിക്കിപ്പോ നിന്‍റെ കാര്യ൦ ഓർത്തിട്ടു ഒരു സമാധാനവുമില്ല ,,നിനക്ക് എന്തെങ്കിലും ആകുമോ എന്നതാണ് എന്നെ പേടിപെടുത്തുന്നത് ,, ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ട് എങ്കിലും ,,” വല്യമ്മ പറഞ്ഞു നിർത്തി
“അതെന്നോട് സ്നേഹം ഉണ്ടായിട്ടു തോന്നണതാ വല്യമ്മേ ,, എന്‍റെ കൂടെ ശങ്കരനും നാരായണനും ഉണ്ട് ,,പിന്നെ എന്തിനാ പേടിക്കുന്നത് ?”
“പേടിക്കുന്നത് പദ്മാവതി ദേവി എന്ന സ്ത്രീ അല്ല , പദ്മാവതി എന്ന അമ്മയാണ് ,, ”
അവനത് കേട്ടു പുഞ്ചിരിച്ചു
“അതെനിക്കറിയില്ലേ ,,, ” എന്നുപറഞ്ഞു കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു
എന്നിട്ടു പുറത്തേക്കിറങ്ങി
അവിടെ കുറെ നേരം ചിലവഴിച്ചിട്ടു ആദി യാത്ര പറഞ്ഞുകൊണ്ടിറങ്ങി
ഇറങ്ങുന്നേരം അവനു വീണ്ടും പാട്ടിയെ കാണാൻ ഉള്ളിലൊരു മോഹം തോന്നി.
അവൻ വീണ്ടും അകത്തേക്ക് കയറി പാട്ടിയുടെ മുറിയിൽ കയറി കട്ടിലിൽ ഇരുന്നു
അന്നേരം പാട്ടി , തന്‍റെ അച്ഛന്‍റെ ഫോട്ടോയിലേക്ക് തലചരിച്ചു നോക്കുന്നത് കണ്ടപ്പോൾ അവനു വിഷമമായി.
അവൻ പാട്ടിയുടെ മുഖം നേരെ തിരിച്ചു.
ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുകയായിരുന്നു.
തനിക്ക് നഷ്ടപ്പെട്ട് പോയ മകനെ ഓർത്ത്
തന്‍റെ ചീനുവിനെ ഓർത്ത്
പാട്ടിയമ്മ അവന്‍റെ കൈയിൽ മുറുകെ പിടിച്ചു
“നാരായണാ ” എന്ന് വിളിച്ചു
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️