രാവിലെ
ആദി ശിവശൈലത്തെ പ്രധാന പരിപാടികൾ കഴിഞ്ഞു മിഥിലയിലേക്ക് പുറപ്പെട്ടു.
ഇത്രകാലം കഴിഞ്ഞു അച്ഛൻ വീട്ടുകാരെ കിട്ടിയതിനാൽ അവരിൽനിന്നും അകന്നു നിൽക്കുന്നത് അവനു വലിയ വിഷമമുണ്ടാക്കുന്നുണ്ടായിരുന്നു പ്രത്യേകിച്ചും പാട്ടിയെയും അതുപോലെ പദ്മാവതി വെല്യമ്മയെയും.
ഒരു പത്തരയോടെ ആദി ഭാർഗ്ഗവ ഇല്ലത്തെത്തി.
മണിയേട്ടനും ഏടത്തിയും കൂടെ രണ്ടു ദിവസത്തേക്ക് ടൂറ് പോയിരിക്കുകയായിരുന്നു.
അവൻ ചെന്നപാടെ പാട്ടിയമ്മയുടെ മുറിയിൽ കയറി കിടക്കുന്ന അവരുടെ കവിളിൽ മുത്തം കൊടുത്തു.
അവരും അവന്റെ കവിളിൽ തലോടി മുത്തം കൊടുത്തു.
അവനെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
അതുകണ്ടവനും സങ്കടമായി
അവനാ കണ്ണുകൾ ഒപ്പി.
അപ്പോളേക്കും വല്യമ്മ ചായയും എടുത്ത് അങ്ങോട്ട് കൊണ്ട് വന്നു അവനു കൊടുത്തു.
“എന്താ അപ്പു അവിടത്തെ വിശേഷങ്ങൾ ?”
“വല്യമ്മേ ,ഞാനൊരു കാര്യം പറഞ്ഞോട്ടെ ,,”
“പറയു മോനെ ,,,”
“പാട്ടിയമ്മേ … ഞാൻ പറഞ്ഞോട്ടെ ,,”
അവരും തല കുലുക്കി
“എന്റെ ഭദ്രമ്മ , ഇവിടെ വല്യമ്മ, പാട്ടിയമ്മ ഈ മൂന്നു അമ്മമാരും അറിയാത്ത ഒരു കാര്യവും ഈ അപ്പുവിന്റെ ജീവിതത്തിലുണ്ടാകരുത് എന്ന് ഒരുപാട് ഞാനാഗ്രഹിക്കുന്നുണ്ട് ,,”
“മോനെ ,,മുഖവുരയുടെ ഒരാവശ്യവും ഇല്ല ,,,അല്ലെ അമ്മേ ,,,” അവർ പാട്ടിയമ്മയോട് ചോദിച്ചു
അവർ ചിരിച്ചുകൊണ്ട് അപ്പുവിന്റെ കവിളിൽ തലോടി കൊണ്ടിരുന്നു
“എന്റെയമ്മയ്ക് ഈ വലിയ ഇല്ലത്തു ജീവിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല ,, വൈഷ്‌ണവബ്രാഹ്മണത്വത്തിന്റെ സകല വിശുദ്ധിയോടെയും നിലനിൽക്കുന്ന ഈ ഇല്ലത്ത് തൊട്ടു കൂടാ൯ പാടില്ലാത്ത ചണ്ഡാലപെണ്ണിന്റെ മകൾ വന്നു അശുദ്ധിയാക്കണ്ട എന്ന് ഈശ്വരൻ വിചാരിച്ചുകാണും ”
ഉള്ളിൽ ഒരുപാട് സങ്കടത്തോടെയാണ് അപ്പു അത് പറഞ്ഞത്
ആ വാക്കുകൾ കേട്ടപ്പോൾ പാട്ടിയമ്മ പെട്ടെന്നു അവന്റെ മുഖത്ത് നിന്നും കൈഎടുത്തു താഴെ വെച്ചു.
അവനതു ശ്രദ്ധിച്ചു
“എന്റെ അമ്മയുടെ പാതി ചണ്ഡാലവംശം ആണ് ,, ഇവിടത്തെ വരേണ്യവർഗ്ഗക്കാർ ചണ്ടാലരായി മുദ്രകുത്തിയ ശിവാരാധന ജീവിതവ്രതമാക്കിയ ശിവാംശി സമൂഹത്തിലെ ഒരു പാവം പെണ്കുട്ടിയായിരുന്നു എന്റെ മുത്തശ്ശി അചല ,, ആ അചലയുടെ മകളാണ് എന്റെ ‘അമ്മ ,,, അങ്ങനെ നോക്കിയാൽ ഞാനും പാതി തൊട്ടുകൂടാത്ത ചണ്ടാലൻ തന്നെയല്ലേ ,,, ”
അവനതു പറയുമ്പോൾ വല്യമ്മയുടെ മുഖത്തു ഭാവവ്യത്യാസങ്ങൾ ഒന്നും തന്നെ കണ്ടില്ല
പെട്ടെന്നായിരുന്നു
പാട്ടിയമ്മ അവരുടെ കൈ ഉയർത്തി അപ്പുവിന്‍റെ മുഖത്ത് തലോടിയത് ,അതുമൊരു പുഞ്ചിരിയോടെ
എന്നിട്ടു അവന്റെ ചെവി ചുണ്ടോടു അടുപ്പിക്കുവാൻ അവർ ശ്രമിച്ചു
അവൻ വേഗം അവന്റെ കാത് പാട്ടിയമ്മയുടെ ചുണ്ടോടു ചേർത്തു
“അവ …എ,,എൻ ,,,ചീനു ,,,,മ,,മനൈവി ,,,എൻ ,,,മരു ,,മകൾ ,,,നീ ,,,എ ,,എൻ പേര൯ ,,,എനക്ക് ,,അത് ,,പോതും ”
എന്നട്ട് അവന്റെ കവിളിൽ അമർത്തി മുത്തം വെച്ചു
“കേട്ടല്ലോ ,,അമ്മ പറഞ്ഞത് ,,ഇനി ഇമ്മാതിരി വർത്തമാനം ഒന്നും പറയരുത് ,, ” വല്യമ്മ അവനെ ശാസിച്ചു
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️