അപരാജിതന്‍ -24[Harshan] 11450

പുലർകാലം
നാല് മണിയോടെ
മുറക്കാബയിൽ

ആലം ഉപ്പാപ്പ പതിവ് പോലെ തന്നെ ഉണർന്നു.
ഇരുന്നു കൊണ്ട് “യാ അല്ലാഹ് ” എന്ന് പ്രാർത്ഥിച്ചുകൊണ്ടു തഴപ്പായ വിരിച്ച കട്ടിലിൽ നിന്നുമെഴുന്നേറ്റു.
വയ്യാത്ത കാലു കൊണ്ട് തന്നെ ഭിത്തിയിൽ പിടിച്ചു നടന്നു വാതിൽ തുറന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നാദിയ ഉണർന്നു.
അവൾക്കറിയാം കാലങ്ങളായി പുലർച്ചെയുള്ള ഉപ്പാപ്പയുടെ യാത്ര.
അദ്ദേഹം പുറത്തേക്കിറങ്ങി ദേഹശുദ്ധി വരുത്തി.നടക്കാൻ തുടങ്ങി.
കയ്യിലൊരു തുണിസഞ്ചിയും എടുത്തിരുന്നു.
അദ്ദേഹം പൂന്തോപ്പിനുള്ളിലൂടെ നടന്നു വഴിയിൽ കയറി
ഇടത്തേക്ക് നീണ്ടു കിടക്കുന്ന വഴിയിലൂടെ നടന്നു.

അരമണിക്കൂർ കൊണ്ട് അദ്ദേഹം തിരികെ വന്നു.
വന്നതിനു ശേഷം തന്‍റെ ഭവനത്തിനു സമീപമുള്ള കുഞ്ഞു വീട്ടിലേക്കു നടന്നു.
അത്രി എന്ന് എഴുതിയ ആ വരികളിൽ അദ്ദേഹം വിരലോടിച്ചു.
അല്പനേരം പഴയ ഓർമ്മകളിലേക്ക് അദ്ദേഹത്തിന്റെ മനസ് ഊളിയിട്ടിരുന്നു.
അദ്ദേഹം തന്‍റെ കീശയിൽ നിന്നും താക്കോൽ എടുത്തു കൊണ്ടാ കുഞ്ഞുവീടിന്റെ വാതിൽ തുറന്നു.
ഉള്ളിലേക്ക് പ്രവേശിച്ചു.ആ വാതിലടച്ചു.

ആ വീട്ടിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കാതിൽ മുഴങ്ങിയത് “ബാബാ” എന്നുള്ള വിളിയായിരുന്നു
അചലയുടെ വിളി അദ്ദേഹത്തിന്റെ അകാലത്തിൽ മരണമടഞ്ഞ ഇളയ സഹോദരി വിളിച്ചിരുന്ന അദ്ദേഹത്തെ വിളിച്ചിരുന്ന “ബാബാ ” എന്ന പേരാണ് അചലയും അദ്ദേഹത്തെ വിളിച്ചിരുന്നത്. അചല അദ്ദേഹത്തെ കണ്ടത് സ്വന്തം കൂടപ്പിറപ്പിനെ തന്നെയായിരുന്നു , അദ്ദേഹം തിരിച്ചും .. വീടിന്റെ കിടപ്പു മുറിയിൽ പ്രവേശിച്ച അദ്ദേഹം അവിടെയുണ്ടായിരുന്ന മുട്ടുകാൽ പൊക്കമുള്ള പീഠത്തിനു മുന്നിൽ വന്നു നിന്നു.തന്‍റെ കുഞ്ഞുപെങ്ങൾ അചല കുഞ്ഞുനാൾ മുതലേ പ്രാണനായി മാറോടടക്കി നടന്നിരുന്നതും തന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും പ്രാർത്ഥനകളും സ്വപ്നങ്ങളും പങ്കു വെച്ചിരുന്നതുമായ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് ആ പീഠത്തിൽ വെച്ചിരിക്കുകയായിരുന്നു.
ഒരു കൈമുഷ്ടി ഉയരമുള്ള അപൂര്‍വ്വമായ രസമണി ശിവലിംഗം

അദ്ദേഹമതിലൊന്നു ബഹുമാനപൂർവം നോക്കി.
എന്നിട്ട് തന്‍റെ തുണി സഞ്ചിയിൽ നിന്നും താൻ ശേഖരിച്ചു കൊണ്ട് വന്ന പുതിയ ഇലകൾ പുറത്തേക്കെടുത്തു, അതിനു മുകളിലായി വിതറി
കൂവളത്തിലകൾ.
അതിൽ നോക്കി കൊണ്ട് തന്നെ അല്പം നിമിഷം അവിടെ നിന്നു
തന്‍റെ ബഹുമാനം അര്‍പ്പിച്ചു.
കൂവളപത്രങ്ങൾ കൊണ്ട് വിഭൂഷിതമായ അമൂല്യരസമണിലിംഗത്തെ.

ദ്രാവകരൂപത്തിലുള്ള രസലോഹത്തെ പൗരാണിക ശിവയോഗികളായ സിദ്ധന്മാർ സിദ്ധമാർഗ്ഗങ്ങളിലൂടെ അതിന്‍റെ ദ്രാവക സ്വഭാവം മാറ്റി ഖരരൂപത്തിലാക്കിയതിൽ രുപം കൊടുക്കപെട്ട അപൂർവവും അമൂല്യവുമായ രസമണിലിംഗത്തെ.അതിനു ശേഷം അദ്ദേഹം അവിടെ നിന്നും ഇറങ്ങി.വാതിൽ ഭദ്രമായി പൂട്ടി.

രുദ്രന്റെ പെടുമരണവും ഒപ്പം ജീവാപായവും ഉണ്ടാകുന്ന ഘട്ടം വന്നപ്പോൾ ഗർഭിണിയായ അചലയെ അവിടെ നിന്നും എത്രയും ദൂരെക്കു അയക്കാമോ അതായിരുന്നു മനസ്സിൽ , അചലയുടെയും അവളുടെ വയറ്റിൽ കിടക്കുന്ന രുദ്രന്‍റെ രക്തത്തിന്‍റെയും ജീവൻ അതായിരുന്നു പ്രധാനം , ഒടുവിലവളെ ട്രെയിൻ കയറ്റി വിടുന്നേരമാണ് അചല അദ്ദേഹത്തെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞത്
“ബാബാ ,,എന്റെ മഹേശ്വരനെ ഞാനെടുക്കാൻ മറന്നു പോയി ”
അന്നേരം ട്രെയിൻ പോകാറായിരുന്നു.
തന്‍റെ കുഞ്ഞിന്റെ പ്രാണൻ സംരക്ഷിക്കാൻ അചലയ്ക്ക് പോയെ മതിയായിരുന്നുള്ളു
ട്രെയിൻ നീങ്ങുന്നേരം അചല പറഞ്ഞതാണ്
അതൊന്നു സൂക്ഷിച്ചു വെക്കണേ ബാബാ ,,കുറെ കഴിഞ്ഞു ഞാന്‍ വന്നെടുത്തോളാ൦ എന്ന്
അമ്പതു വർഷത്തിലേറെയായി ഇന്നും അദ്ദേഹ൦ തന്‍റെ കുഞ്ഞുപെങ്ങളുടെ വിശ്വാസവും പ്രാണനുമായ അമൂല്യരസമണിലിംഗത്തെ ഒരു പോറലുപോലുമേൽക്കാതെ ഒരു കോട്ടവും വരാതെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
അചല മുടങ്ങാതെ ആ രസമണിയില്‍ കൂവളത്തിലകള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു. അവള്‍ക്ക് അത്രമേല്‍ അത് പ്രാണനായതിനാല്‍ ഇത്രയു൦ നാള്‍ അദ്ദേഹവും കൂവളത്തിലകൾ കൊണ്ട് വന്ന് ആ രസ മണിയിൽ സമർപ്പിച്ചു കൊണ്ടേയിരിക്കുന്നു.

തന്‍റെ പ്രാണൻ പോകുന്നതിനു മുൻപ് ചങ്ങാതിയായ രുദ്രന്റെയും കുഞ്ഞുപെങ്ങളായ അചലയുടെയും പേരക്കുട്ടിയെ അടുത്തു കാണണം , ഇത്ര കാലം അദ്ദേഹം കാത്തുസൂക്ഷിച്ച ആ രസമണിലിംഗത്തെ അതിന്‍റെ യഥാർത്ഥ അവകാശിക്കു കൈമാറണം ,അതുവരെ തനിക്ക് ആയുസ്സ് നൽകണം
എന്നതാണ് ആ സാത്വികനായ സൂഫിവര്യന് , റബ്ബിനോടുള്ള പ്രാർത്ഥന.

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.