“മഹാശയാ ,, കലിയുഗത്തിൽ നമ്മൾ ഭയക്കേണ്ടത് കൽക്കിയെ ആണ് ,,നാരായണന്റെ അവതാരത്തെ ,,കലിയെ നശിപ്പിക്കാൻ കൽക്കിക്കെ സാധിക്കൂ ,,പക്ഷെ അങ്ങനെ സംഭവിക്കാതിരിക്കാനാണ് ആദിപ്രകൃതിയുടെ സർവ്വോജ്ജ്വല ശക്തിയെ ആവാഹിച്ചു കലീശ്വരന് നൽകുന്നത്”
കാലകേയനും സഹോദരങ്ങളും ശ്രോണപാദനെ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു
“പക്ഷേ ,,,,,,,,” ശ്രോണപാദനൊന്ന് നിർത്തി
“എന്താണ് ഗുരുനാഥ ഒരു ശങ്ക” കാലബീജ൯ ചോദിച്ചു
“എന്റെയുള്ളിൽ ഒരു ഭയമില്ലാതെയില്ല ,,”
” എന്ത് ഭയം ഗുരുനാഥാ ?”
“ശിവൻ ,,,ചണ്ഡാലനായ ശിവൻ ,,,, അവനെയാണ് ഞാൻ ആശങ്കപ്പെടുന്നത് ”
“അതൊരിക്കലുമുണ്ടാകില്ല ഗുരുനാഥാ ,,ശിവനിപ്പോൾ വെറും ജഡമാണ് ,,ജഡത്തിന് ഒന്നും ചെയ്യാനില്ല ,,, അതിനാകുകയുമില്ല,,,,” കാലകേയൻ അയാളെ ആശ്വസിപ്പിച്ചു
“അതെനിക്കറിയാം ,, അതുപോലെ ഭയക്കേണ്ടവൻ ഒരാള് കൂടെയുണ്ട് ,, ”
“ആര് ,,,,,,,?”
“പരശുരാമൻ ,,,,കൽക്കിയ്ക്ക് ഗുരുവാകേണ്ടവൻ ,”
അതുകേട്ടു കാലകേയൻ പൊട്ടിച്ചിരിച്ചു
“അതൊരിക്കലും സംഭവ്യമല്ല ,,ഗുരുനാഥാ ,,, ”
ഹമ്,,,,,,,,ശ്രോണപാദനൊന്ന് മൂളി
“നമ്മൾ ആദിപ്രകൃതിയുടെ സർവ്വോജ്ജ്വല ശക്തിയെ ആവാഹിച്ചു കലീശ്വരനിൽ പ്രവേശിപ്പിച്ചാൽ പിന്നെ ഉടനടി ശ്രീവത്സഭൂമിയിൽ ഇവിടത്തെ കൃഷ്ണലോഹവിഗ്രഹത്തെ സാളഗ്രാമത്തിനു മുകളിലായി പ്രതിഷ്ഠിക്കണം , അത് കഴിഞ്ഞാൽ ഉടനടി ശിവശൈലത്തെ ചണ്ഡാളരെ ശ്രീവത്സഭൂമിയിൽ വെച്ച് തന്നെ കൊടും യാതനക്കു അവസരമൊരുക്കി മൃഗീയമായി സംഹരിച്ചു ബലി നൽകണം ,,അത് കഴിഞ്ഞന്നേ ദിവസം തന്നെ വൈശാലിയിലെ സകല വൈഷ്‌ണവ പുരുഷ പ്രജകളെയും കഴുത്തറുത്തു കൊല്ലണം , അവരുടെ രക്തവും അവിടത്തെ സ്ത്രീകളെ ഭോഗിച്ചവരുടെ ഭോഗരസവും ചേർത്ത് കലീശ്വരനു അഭിഷേകം ചെയ്യണം , പ്രജാപതികളിൽ സ്ത്രീകൾ ഒഴിച്ചെല്ലാവരെയും കൊലപ്പെടുത്തണം “ശ്രോണപാദൻ നിർദേശങ്ങൾ നൽകി.
“ഗുരുനാഥ ,,,,എല്ലാം അങ്ങ് പറയും പടി ചെയ്യാം ,, ആ കന്യക ,, അവൾ ദേവ൪മഠത്തിൽ ഇപ്പോഴുമുണ്ട് ” കാലകേയൻ പറഞ്ഞു
“അറിയാം ,,,മഹാശയാ ,, അവൾ ശക്ത്യോപാസന ചെയ്തു തുടങ്ങണം ,അതിനുള്ള നേരമായി കൊണ്ടിരിക്കുകയാണ്, നമ്മുടെ മുന്നോട്ടുള്ള കര്‍മ്മങ്ങള്‍ക്ക് അത് പ്രധാനമാണ് ”
“അതെങ്ങനെ സാധിക്കും ,,,?” കലീമിത്ര ചോദിച്ചു
“,വഴിയുണ്ട് , അവരുടെ കുടുംബജ്യോൽസ്യൻ ഉദയഭാസ്കരനെ കൊണ്ട് നമുക്കത് സാധ്യമാക്കാം ”
“ഗുരുനാഥാ ,,ആ കന്യക ,,,,അതിസുന്ദരിയാണെന്നാണ് കേള്‍ക്കാ൯ സാധിച്ചത് ,,” കാലമേഘൻ പറഞ്ഞു
അതുകേട്ട് കാലകേയന്റെ കണ്ണുകളൊന്നു തിളങ്ങി
“അത്രയ്ക്കും സൌന്ദര്യവതിയോ ?” എന്നുള്ള സംശയം അയാളുടെ മനസ്സിലുണ്ടായിരുന്നു.
ശ്രോണപാദ൯ ഒരു പുഞ്ചിരിയോടെ പറയാനാരംഭിച്ചു.
“ഹമ് ..അത് സാത്വിക സൗന്ദര്യമാണ് ,, എന്ന് വെച്ചാൽ ദേവസൗന്ദര്യം,, സ്വർഗ്ഗത്തിലെ അപ്സരസുകളെക്കാൾ സൗന്ദര്യ൦ …”
“ഗുരുനാഥാ ,,ആ കന്യകയുടെ സൗന്ദര്യം സാത്വികമാണെങ്കിൽ അവളെങ്ങനെ ഭൂമിയിൽ മനുഷ്യരിൽ പിറന്നു ,, അത് അസംഭവ്യമല്ലേ ,,,,”
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️