അപരാജിതന്‍ -24[Harshan] 11450

അർദ്ധരാത്രി.

കാലകേയനു൦ സഹോദരങ്ങളും അവരുടെ വന്ദ്യഗുരുവായ മുടന്തനായ ശ്രോണപാദനോടൊപ്പം കലികാശൈല പർവ്വത പീഠഭൂമിയുടെ ഉള്ളിലെ വലിയ വിസ്തൃതമായ വൃത്താകൃതിയിലുള്ള മണ്ഡപത്തിനുള്ളിലായിരുന്നു.
അവിടെ കലിയുഗനാഥനായ കലിയുടെ കൂറ്റൻ ഇരുമ്പ് പ്രതിമ പ്രതിഷ്ടിച്ചിരിക്കുന്നു. അവിടെ തെക്കു ഭാഗത്തായി ഒരു മൂലയിൽ നാല് പടികൾ കല്ലിൽ വെട്ടി തീർത്തിരിക്കുന്നു

പരസ്പരം സഹോദരി സഹോദരന്മാരായ ഹിംസയും ക്രോധവും (കലിയുടെ അമ്മയും അച്ഛനും )
അവർക്കു പുറകിലായി ഉയർന്ന പടിയിൽ പരസ്പരം സഹോദരി സഹോദരന്മാരായ ഡംഭനും മായയും (കലിയുടെ പിതാമഹന്മാർ )അവർക്കു പുറകിലായി ഉയർന്ന പടിയിൽപരസ്പരം സഹോദരി സഹോദരന്മാരായ അധർമ്മനും മിഥ്യയും (കലിയുടെ പ്രപിതാമഹന്മാർ )അവർക്കും മുകളിലായി ഏറ്റവും ഉയർന്ന പടിയിൽ കലിയുടെ പ്രപിതാമഹാന്മാരുടെ പിതാവ് സാക്ഷാൽ നാന്മുഖനായ ബ്രഹ്മാവ് .

വടക്കു ദിക്കിൽ ഉയർന്ന പടിയിൽ കലിയുടെ സഹോദരിയും ഭാര്യയുമായ ദുരുക്തി
ആ പടിക്കു കീഴെ അവരുടെ മക്കളും പരസ്പരം ഭാര്യാഭർത്താക്കളുമായ ഭയാനകനും മൃത്യുവും
അവർക്കു കീഴെ അവരുടെ മക്കളും പരസ്പരം ഭാര്യാഭർത്താക്കളുമായ നരകവും യാതനയും
അവിടെ അവരുടേതായ മന്ത്രങ്ങൾ ചൊല്ലി ശ്രോണപാദ൯ എല്ലാവർക്കും പൂജകൾ സമർപ്പിച്ചു കൊണ്ടിരുന്നു.

അവിടെയുള്ള ഗർത്തത്തിൽ ചൂട് കൂടി കൊണ്ടിരുന്നു.
ഉന്നതമായ ചൂട് കാരണം ചുവന്ന തരംഗം പോലെ താപം ചുറ്റും പ്രവഹിച്ചു കൊണ്ടിരുന്നപ്പോൾ
കാലബീജനും കാലമേഘനും കൂടെ ഒരു വലിയ പാറക്കല്ല് തിരിച്ചുകൊണ്ടു ഗർത്തത്തിലേക്കുള്ള സുരസാ നദിയുടെ കൈവഴിയുടെ ഒഴുക്ക് നിയന്ത്രിച്ചു . കൂടുതൽ ജലം വീണപ്പോൾ ഗർത്തത്തിൽ നിന്നും അത്യുഗ്രമായ ബലത്തോടെ ചൂട് നീരാവി മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു
അത് മുകളിലുള്ള കലിയുടെ ഭീമാകാരമായ കൂറ്റൻ വിഗ്രഹത്തിൽ തട്ടികൊണ്ടിരുന്നു

“ഗുരുനാഥ ,,,,ഗർത്തതിന് പതിവിലും താപമേറുകയാണല്ലോ ” കാലകേയൻ ചോദിച്ചു.
“അതെ ,, അതെ മഹാശയാ ,,, താപം ഇനിയും ഇരട്ടിക്കിരട്ടിയായി വർധിക്കുക തന്നെ ചെയ്യും ,,”
“അതിനു കാരണം ?” കലിമിത്ര തിരക്കി
ക്ഷീരപദത്തിലേക്ക് ഉഗ്രനക്ഷത്രമായ മഹോജ്ജ്വല പ്രവേശിച്ചു കഴിഞ്ഞു.
മഹോജ്വലയുടെ സാന്നിധ്യം ഗർത്തത്തിൽ കിടക്കുന്ന ശക്തിക്ക് ഊർജ്ജം വർധിപ്പിക്കും , മഹോജ്വല ഈ മണ്ണിനു മുകളിൽ പ്രത്യക്ഷമാകുന്ന അതെ മുഹൂർത്തത്തിൽ ഗർത്തത്തിലെ ശക്തിയെ കലീശ്വരന്റെ വിഗ്രഹത്തിലേക്ക് ആവാഹിക്കണം , അതിനു സാധിച്ചില്ലെങ്കിൽ പിന്നെ നമ്മൾ നൂറ്റാണ്ടുകളായി കാത്തിരുന്നതും അതിനായി അക്ഷീണം പ്രയത്നിച്ചു ശക്തിനേടിയതും വൃഥാവിലാകും ,,,”
“ഒരിക്കലുമില്ല ,,ഗുരുനാഥാ ,, നമ്മൾ അതിശക്തരാണ് ,,,ആർക്കും നമ്മളെ തോൽപ്പിക്കാനാകില്ല ,”
കാലകേയൻ പറഞ്ഞു
അതുകേട്ടു ശ്രോണപാദ൯ കണ്ണുകളടച്ചു
അല്പം കഴിഞ്ഞു കണ്ണുകൾ തുറന്നു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.