അപരാജിതന്‍ -24[Harshan] 11450

രാത്രി

ദേവിക , പാർവതിയുടെ വിവരമൊന്നുമില്ലാത്തതിനാൽ അവളെ ഫോണിൽ വിളിച്ചു.
.പാർവതിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമോ എന്ന് അവളുടെയുള്ളിൽ ആശങ്കയുണ്ടായിരുന്നു
ഫോണെടുത്ത പാറു ഒരുപാട് സന്തോഷത്തോടെ ദേവികയോട് സംസാരിക്കാൻ തുടങ്ങി.
അവളുടെ ആ മാറ്റങ്ങൾ ദേവികയെ അതിശയത്തിലാഴ്ത്തി
“പാറു ,,, നീയിപ്പോ ഓ കെ അല്ലെ ,, ”
“അതേല്ലോ ,,,, എനിക്കൊരു കുഴപ്പവുമില്ലല്ലോ ദേവൂ ”
“ഞാനാകെ ഭയന്നിരിക്കയായിരുന്നു , ”
“എന്തിന് ,,,?’
“അല്ല ,,അറിയാതെ എന്റെ നാവിൽ നിന്നും ഓരോന്നൊക്കെ പറഞ്ഞു പോയില്ലേ ,,”
“നീ പറഞ്ഞത് സത്യമല്ലേ ,, പിന്നെന്താ ”
“അല്ല ,, അത് പോട്ടെ ,,എന്തായാലും നീ ഇപ്പോ എല്ലാം മനസിലാക്കിയല്ലോ ,, എന്തായാലും ശിവയോടൊത്തു തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചല്ലോ”
“ആര് തീരുമാനിച്ചു എന്ന് ?”
“പിന്നെ ,,?” ഉത്കണ്ഠയോടെ ദേവിക ചോദിച്ചു.
“ഈ പാറുവിന് ഒരാൾ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് എന്‍റെ അപ്പുവായിരിക്കും ”
അത് കേട്ട് ദേവിക സ്തബ്ധയായി
“നീയെന്താ പറയുന്നേ പാറു? ”
“ഉള്ളത് തന്നെയാണ് പറയുന്നത് ,, എനിക്ക് നല്ലപോലെ വിശ്വാസമുണ്ട് അപ്പു എന്‍റെയാ ,,ഞാനാരോടും പറഞ്ഞിട്ടില്ല ,, എന്തായാലും എന്റെ ഇവിടത്തെ താമസമൊക്കെ തീർത്തു നാട്ടിലെത്തിയിട്ടു ഞാൻ എങ്ങനെയെങ്കിലും പപ്പയെ പറഞ്ഞു മനസിലാക്കിക്കും ,, എന്‍റെ ഇഷ്ടത്തിന് ഒന്നും പപ്പ എതിര് നിൽക്കില്ല ,”
“അപ്പൊ ശിവ ,,,,,,?”
“ഓ ,,ശിവയെ ഒക്കെ ആർക്കു വേണം ,, പോകാൻ പറ ” ചിരിച്ചു കൊണ്ട് പാർവതി പറഞ്ഞു
“നിനക്ക് വട്ടാണോ പാറു ”
“അതെ ,,നല്ല മുഴുത്ത വട്ടാ ,,അത് മാറണമെങ്കിൽ ആ ചെക്കൻ തന്നെ മനസ് വെക്കണം ”
ലജ്ജയോടെ പാർവതി പറഞ്ഞു
” എനിക്ക് അപ്പൂനെ കിട്ടാനായി ഞാൻ സോമവാരവ്രതം നോക്കി തുടങ്ങി , കൂടെ ഏകാദശിയും ,, , കുറെ വഴിപാടുകൾ ഒക്കെ നേർന്നിട്ടുണ്ട് ,, അപ്പുവുമായി എനിക്ക് നീലാദ്രിയിൽ പോകണം ,,അപ്പുവിന്‍റെ കൈ പിടിച്ചു ഓരോ നടകളും കയറണം ,,ഓരോ ജ്യോതിർലിംഗങ്ങളും ദർശിക്കണം ,, അവിടെ ചെന്ന് അവിടത്തെ ആലി൯ ചുവട്ടിൽ അപ്പുവിന്‍റെ അടുത്ത് ചേർന്നിരിക്കണം , അതുപോലെ വൈകുണ്ഠപുരിയിൽ പോകണം , പിന്നെ മിഥിലയിൽ ശ്രീമന്നാരായാണ ക്ഷേത്രത്തിൽ പോകണം , പിന്നെ അപ്പുവിന്‍റെയൊപ്പം കാശിക്കു പോകണം ,,പിന്നെ ദ്വാദശജ്യോതിർലിംഗങ്ങളും ദർശിക്കണം ,,എല്ലാം ഞാൻ നേർന്നതാ ,, ”
“എന്‍റെ പാറു ,,നീ ഇങ്ങനെയൊക്കെ പറയല്ലേ ,,എനിക്ക് പേടിയാകുന്നു ”
“നീയെന്തിനാ പേടിക്കുന്നത് ? എനിക്കൊരു പേടിയും ഇല്ല ,, അപ്പു ഇപ്പോ എന്നോട് ദേഷ്യമൊക്കെ കാണിക്കും അത് പിന്നെ അങ്ങനെയല്ലേ ഉണ്ടാകൂ ,,എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിട്ട് ഞാൻ വേറേ ഒരാളുടെ ആകുമ്പോ ദേഷ്യം കാണിക്കില്ലേ ,,, പിന്നെ ,, എനിക്ക് അപ്പൂനെ ഒരുപാട് ഇഷ്ടമാന്നു അറിയുമ്പോ അതൊക്കെ മാറും ,,പിന്നെ പഴേപോലെ എന്നെ സ്നേഹിച്ചു തുടങ്ങും ,,അത് മതി ,, ”
“അതൊക്കെ നിന്‍റെ തോന്നലാ ,, അവനെ അങ്ങനെ നീ ചിന്തിക്കരുത് , ”
“ദേവു ,,ഞാനങ്ങനെ മാത്രേ ചിന്തിക്കൂ ,, ഞാൻ ചിന്തിക്കുന്നതെ നടക്കൂ ,, അപ്പൊ ശരിഎന്നാ എനിക്ക് വീണ പ്രാക്ടീസ് ചെയ്യണം ,, ”
“ഇതിനിടയിൽ വീണയും പഠിച്ചു തുടങ്ങിയോ ”
“ആ൦ ,,, മുത്തശ്ശി പഠിപ്പിക്കാൻ തുടങ്ങി ,, വലിയ ബുദ്ധിമുട്ടുണ്ട് ,, അതിന്‍റെ സ്ട്രിങ്സ് വലിച്ചു വായിക്കാൻ ,, ബൈ ബൈ ദേവൂ ,,ഉമ്മ ”
എന്ന് പറഞ്ഞു കൊണ്ട് പാർവ്വതി ഫോൺ വെച്ചു മുറിയിലേക്ക് നടന്നു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.