അപരാജിതന്‍ -24[Harshan] 11450

പോകും വഴി
ആദി നാഗമണിയെ എടുത്തു സമീപ൦ വെച്ചു.
“ആശാനേ ,,,” എന്ന് വിളിച്ചു
നാഗമണി മിന്നിതിളങ്ങി.
അപ്പോള്‍ അവന്‍ വഴിയില്‍ ജീപ്പ് നിര്‍ത്തി.
“ആശാനേ അറിയാൻ ഇനിയും അനവധിയുണ്ട്. എന്നാലും കുറേ മനഃസമാധാനം ഉണ്ട്.കുറച്ചു എന്നെ പറ്റി മനസ്സിലായി. അതായതു പാതിയോളം , ഒരു സമ്മറി പോലെ പറഞ്ഞാൽ ,,
എന്റെ അച്ഛൻ ഭാർഗവ ഇല്ലത്തെ വൈഷ്‌ണബ്രാഹ്മണനായ കേശവ നാരായണരുടെയും ധനലക്ഷ്മി അമ്മാവുടെയും മകൻ ശ്രീനിവാസ നാരായണൻ
എന്റെ ‘അമ്മ , ത്രിലോക രുദ്രന്‍റെയും അചലമ്മയുടെയും മകൾ , ഈ അചല മുത്തശ്ശി, ശ്രീലങ്കയിൽ നിന്നും ആരംഭം കുറിച്ച ശിവാംശി ഗോത്രസമൂഹത്തിലെ ശിവമണി വാദ്യാരുടെ മകളുടെ മകൾ , അതായതു ചണ്ടാല സമൂഹം എന്ന് വിളിക്കപ്പെടുന്നു, അപ്പൊ ത്രിലോക രുദ്ര൯ മുത്തശ്ശനാണ് ശരിക്കുമുള്ള രഹസ്യം എന്ന് മനസിലായി. അതായതു മുത്തശ്ശന്‍റെ കുടുംബമാകണം നാഗമണി എന്ന ആശാനേ കൈവശം വെച്ചിരുന്നത് ,
അതുപോലെ മുത്തശ്ശന്‍റെ കൂട്ടുകാരനാണ് പുലിവേൽ ഗുരുനാഥൻ , മുത്തശ്ശൻ ശ്രീലങ്കയിൽ പോയിട്ടുമുണ്ട് ,
അചല മുത്തശ്ശി ഗർഭിണിയായി ഭ്രഷ്ട് സംഭവിച്ചു ഗ്രാമത്തിനു വെളിയിൽ താമസിച്ചപ്പോൾ മുത്തശൻ വന്നു കൂട്ടികൊണ്ട് പോയി ,, എങ്കിൽ അവരെവിടെ പോയി , എവിടെ താമസിച്ചു , അവിടെ എന്ത് സംഭവിച്ചു , എങ്ങനെ മുത്തശ്ശനെ കൊലപ്പെടുത്തി , ആര് കൊലപ്പെടുത്തി, മുത്തശ്ശി എങ്ങനെ നാട് വിട്ടു സായിഗ്രാമത്തിൽ എത്തി ,, ????? “അതുപോലെ ത്രിലോക രുദ്രൻ മുത്തശ്ശന്‍റെ കുടുംബം ,,അത് എവിടെയാണ് ,, അതുപോലെ തന്നെ ആ താക്കോല്‍ സൂചിപ്പിക്കുന്ന തിരുചിവതിരുമരം എന്ന കൂവളം അതെന്താണ് ,, ശാംഭവി നദിയില്‍ മുങ്ങികിടക്കുന്ന മഹാദേവന്റെ വിഗ്രഹം അതെന്തുകൊണ്ടാണ് ”

അവനൊന്നു നിർത്തി
“എനിക്കറിയാം ആശാനേ ,, എനിക്ക് അറിയാനുള്ള സമയമാകുമ്പോൾ എല്ലാം ഞാനറിയും ,, അതിനുള്ള സമയം ആയികൊണ്ടിരിക്കുകയാണ് ,, അതിനിടയിൽ എന്റെ നേരം പോക്കിന് എന്നെ കൊണ്ട് മഹാദേവൻ ശിവശൈലത്തെ കാര്യങ്ങൾ കൂടെ നടത്തിക്കുന്നു എന്ന് മാത്രം ,, അല്ലെ ,,,,,”
ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു
നാഗമണി നീലപ്രകാശം നൽകി
“എനിക്കാശാനെ ഒരുപാട് ഇഷ്ടമാട്ടോ ,,ഞാനൊരു മുത്തം തന്നോട്ടെ ”
അതിനു നാഗമണി ദേഷ്യം കാണിക്കാതെ നീലച്ച പ്രകാശം കാണിച്ചു
അവൻ സന്തോഷത്തോടെ നാഗമണിക്ക് ഒരു മുത്തം കൊടുത്തു.
പിന്നെ ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു
നേരെ ശിവശൈലത്തേക്ക്

<<<<<O>>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.