“അപ്പൊ ഇപ്പോ അവിടത്തെ ഒട്ടു മിക്ക പ്രശ്നങ്ങളും സോൾവായില്ലേ ,,,”
“ആയികൊണ്ടിരിക്കുന്നു ഗോപി ”
“നല്ല കാര്യം ,, ശൗരി മെമ്പറിനു എത്ര മുളക് കലക്കി കൊടുത്തിരുന്നു ”
ഒന്നും അറിയാത്ത ഭാവത്തിൽ ഗോപി ചോദിച്ചു
“ഓ ,, അത് എണ്ണമൊന്നും അറിയില്ല ,,,,,,” എന്ന് പറഞ്ഞതും പെട്ടെന്ന് ആദി നിർത്തി
പെട്ടെന്നുള്ള ഓളത്തിൽ പറഞ്ഞു പോയതായിരുന്നു
“എന്താ ,മുളകോ ,,മനസിലായില്ല ”
“മോനെ ,,അറിവഴകാ ,, ” ഗോപി ചിരിക്കാൻ തുടങ്ങി
“എന്താ ഗോപി ?”
“എനിക്ക് തന്‍റെ ഡ്രൈവിങ് ലൈസൻസ് ഒന്ന് കാണിച്ചു തരാമോ ?” ഗോപി ചോദിച്ചു
“എന്തിനാ ,, ‘
“അത് പറയാം ,,,താനെടുക്ക് ” ഗോപി ചോദിച്ചു
“അത് ,,അത് ,,ഞാൻ മറന്നു ,,, ഗോപി ,,”
“ഉവ്വുവ്വ് ,താനെന്തായാലും അത് മറക്കുമെന്ന് എനിക്ക് നന്നായി അറിയാം ,,കാരണം താൻ അറിവഴകനല്ല . അതൊരു സാങ്കല്പിക കഥാപാത്രമാണ് ,, ലൈസൻസ് എന്നെ കാണിച്ചാൽ തന്‍റെ കള്ളി നല്ലപോലെ പൊളിയും,ഇല്ലേ ”
ഗോപിയോട് ഒരു മറുപടിയും പറയാനാകാതെ ആദി തല കുമ്പിട്ടിരുന്നു
“അഭിനയത്തിന് ഓസ്‌ക്കാർ തനിക്ക് തരണമെന്നുണ്ട് , പക്ഷെ എന്റെ കൈയിൽ ഇല്ലാഞ്ഞിട്ടാ ,, ”
“ഞാനാരോടും ഒന്നും പറയില്ല ,,അതൊന്നും ഓർത്തു പേടിക്കണ്ട ,, താൻ ചെയ്യുന്നത് ഏറ്റവും പുണ്യമായ കാര്യമാണ് ,, അവര് വന്നു സര്ക്കാര് അത് തന്നു ഇത് തന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും ആദ്യം വിചാരിച്ചു , സത്യമായിരിക്കുമെന്ന് ,,പക്ഷെ ഇത് വരെ ഇല്ലാത്ത ഒരു സർക്കാര് ഇപ്പോ എവിടെ നിന്ന് വന്നു എന്നാലോചിച്ചപോൾ ആകെ ഒരു സംശയം തോന്നി ,, ശിവശൈലത്തു എന്ന് അറിവഴകന്റെ സാന്നിധ്യം ഉണ്ടായോ ,,എന്ന് അവിടത്തെ കുട്ടികൾക്ക് സുഖമില്ലാതെ വന്നിട്ടുണ്ടോ ,,അതിനു ശേഷം മാത്രമാണ് അവിടെ ഈ പറഞ്ഞ മാറ്റങ്ങൾ ഉണ്ടായത് ,,,,സത്യം പറയടോ ,,താനല്ലേ ആ സർക്കാർ ,,,,ശിവശൈലത്തിന്റെ സർക്കാ൪ ,,,,”
ആദിക്ക് മറുപടിയുണ്ടായിരുന്നില്ല
ഗോപി ആദിയുടെ തുടയിൽ ഒന്ന് തട്ടി
“കമോൺ മാൻ ,,,,,അത് വിട്ടുകള ”
ആദി ഗോപിയെ ഒന്ന് ചളിപ്പോടെ നോക്കി
“തന്‍റെ കണ്ണിലും തന്‍റെ പ്രവൃത്തികളിലും ഒരു തീയുണ്ട് , ആ തീ പലവട്ടം ഞാൻ കണ്ടിട്ടുമുണ്ട്
തനിക്ക് പല ഗൂഢ ലക്ഷ്യങ്ങളുമുണ്ട് , അത് ആരെയും ഉപദ്രവിക്കാനല്ല എന്നും അറിയാം ,, ആ ലക്ഷ്യങ്ങളുടെ ഭാഗമായി ആണ് ചണ്ഡാലരായും അടിമകളായും മുദ്ര കുത്തപ്പെട്ട ഒരു സമൂഹത്തിനെ മുഖ്യധാരയിലേക്ക് കൊണ്ട് പോകാൻ താൻ ഇത്ര കണ്ടു കഷ്ടപെടുന്നത് എന്നറിയാം ,,,,” ഗോപി ചായ കുടിച്ചു കൊണ്ട് പറഞ്ഞു
“താൻ ചായ കുടിക്കെടോ ,,,,”
ആദി ചായ ഒരു സിപ് എടുത്തു
“ഗോപി ,,താൻ പറഞ്ഞത് ഒക്കെ ശരി തന്നെയാണ് ,, ഞാൻ വന്നത് ഒരു ലക്‌ഷ്യത്തിനു വേണ്ടിയാണ് , എന്ത് വില കൊടുത്തും എനിക്കതു നേടണം , ഞാൻ അറിവഴകനല്ല ,,,,,പക്ഷെ എന്നെ കുറിച്ച് ഒന്നും വെളിപ്പെടുത്താൻ പറ്റുന്ന ഒരു അവസ്ഥയിലല്ല ഞാൻ ,, ”
ഗോപി ഒന്ന് ചിരിച്ചു
“എടോ ,,തനിയ്ക്ക് നല്ലതേ വരൂ ,,കാരണം തന്‍റെ മനസ്സ് അത്രക്കും നല്ലതാണ് ,,വിശുദ്ധിയുള്ളതാണ് ,, ഈശ്വരന് തന്നെ ഒരുപാട് ഇഷ്ടവുമാണ് ,, ഒന്നും താൻ പറയണ്ട ,,,പക്ഷെ പറയണം ,,എന്നാൽ സാധിക്കുന്ന എന്ത് സഹായം ആവശ്യമുണ്ടെങ്കിലും അത് പറയണം ,, കേട്ടോ ”
ആദി ഒന്ന് ചിരിച്ചു
“താങ്ക്സ് ഗോപി ,,,,,,,”
“വെൽക്കം മൈ ഡിയർ ,,,,”
ആദി ചായ കുടിച്ചു
“ഗോപി ,, ഇപ്പോളും ഉള്ള ഒരു പ്രശ്നമെന്തെന്നാൽ ചികിത്സയാണ് ശിവശൈലത്തെ സാധുക്കൾക്ക് ഒരു ബാലികേറാമല ,,ഏറ്റവും അടുത്തുള്ള ഹോസ്പിറ്റൽ എന്നത് പ്രജാപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആണ് , അവിടെ ആണെങ്കിൽ ഇവരെ പ്രവേശിപ്പിക്കില്ല , പിന്നെ ഗവണ്മെന്റ് ഡിസ്പെൻസറികളും പ്രൈമറി ഹെൽത് സെന്ററുകളും ഉള്ളത് അരുണേശ്വരത്തും ചന്ദ്രവല്ലിയിലുമൊക്കെയാണ് , വാഹനമില്ലാതെ അത്രയും ദൂര൦ അത്യാവശ്യഘട്ടങ്ങളിൽ ഇവർക്ക് പോകാനും സാധിക്കില്ല ,,അന്ന് പഞ്ചായത്തു ഗ്രാമസഭ ചേർന്നപ്പോൾ ഇവിടെ ആഴ്ചയിൽ ഒരിക്കൽ ഡോക്ടറുടെ സേവനം വിട്ടു തരാമെന്നു പറഞ്ഞിട്ടുണ്ട് , അതുടനെ ഉണ്ടാകും ,,പക്ഷെ പെട്ടെന്നൊരു അത്യാപത്തു വന്നാൽ ഈ പാവങ്ങൾ എവിടെ പോകും ,, അതാണ് ഒരു വലിയ പ്രശ്ന൦ ”
“നമുക്കു എന്താ ചെയ്യാൻ കഴിയാ അറിവാ ,, അങ്ങനെയുള്ള അത്യാപത്തുകൾ വരാതിരിക്കാൻ പ്രാർത്ഥിക്കുക എന്നതല്ലാതെ ” ഗോപി പറഞ്ഞു
“ഹമ് ,,,എന്തെങ്കിലുമൊരു വഴി കാണണം ,,” എന്ന് പറഞ്ഞു കൊണ്ട് ആദി എഴുന്നേറ്റു
“ശരി ഗോപി ,,ഞാനെന്ന ഇറങ്ങട്ടെ ,, അധികം നേരമിരുന്നു ബുദ്ധിമുട്ടിക്കുന്നില്ല ”
“ബുദ്ധിമുട്ടോ ,,,,,,ഒന്ന് പോടോ ” എന്ന് പറഞ്ഞു ഗോപിയും എഴുന്നേറ്റു
ആദി പുറത്തേക്കിറങ്ങി.
“അറിവാ ,,,,,’
“ഗോപി വിളിക്കുന്നത് കേട്ട് ആദി തിരിഞ്ഞു
“സൂക്ഷിക്കണം ,, എതിരെയുള്ളത് അതിശക്തരാണ് ,,”
ആദിയൊന്നു ചിരിച്ചു
“ഗോപി ,, ശക്തനോട് സൗഹൃദം അശക്തനോട് അധീശത്വം എന്നല്ല എന്റെ പ്രമാണം , അശക്തനോട് സൗഹൃദം , ശക്തനോട് അധീശത്വം ,അപ്പൊ പിന്നെ മുട്ടുമ്പോ ശക്തൻ തന്നെ മുന്നിൽ വരണം ,, അല്ലെ,, അതല്ലേ അതിന്റെയൊരു ശരി ,,,,,”
ഗോപി ആദിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി
ആ വാക്കുകളിലെ അഗ്നി , അവന്റെ കണ്ണുകളിൽ നിന്നും ഗോപിക്ക് വായിച്ചെടുക്കാൻ സാധിച്ചിരുന്നു
“അപ്പോൾ ശരി ഗോപി ,, ഗുഡ് നൈറ്റ് ,,,,,,,”
യാത്ര പറഞ്ഞു കൊണ്ട് ആദി പുറത്തേക്കിറങ്ങി
അവിടെ നിന്നും യാത്ര തിരിച്ചു
<<<<<O>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️