അപരാജിതന്‍ -24[Harshan] 11450

“,ഉവ്വ് , ഇവിടെ അരുണേശ്വരത്ത് അതിർത്തിയിൽ വസവേശ്വരനെന്ന ഒരു ഗന്ധർവ്വപ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട് , ഉത്കല എന്നോ മറ്റോ ആണ് പേര് , അവിടെ പണ്ട് കാലം മുതലേ പെൺകുട്ടികളെ ദേവദാസിയായി സമർപ്പിക്കുന്ന പതിവുണ്ട്, ആ പെൺകുട്ടികളെ ഈ മുത്യാരമ്മ വാടകയ്ക്ക് എടുക്കും, അവർക്ക് ഗുണ്ടകളുടെയൊക്കെ സഹായമുണ്ട് ”
“കൊള്ളാം മുത്യാരമ്മ ,,അപ്പൊ ഇവിടത്തെയൊരു പെൺപിമ്പ് ആണല്ലേ ആയമ്മ”
“അതെ ”
“ആയമ്മയെ കാണാനെങ്ങനെ ഗോപി , കണ്ടിട്ടുണ്ടോ ”
“ഉവ്വ് ,,കാണാനൊക്കെ ഗാ൦ഭീര്യമുള്ള സ്ത്രീയാ , ഒത്തവണ്ണം ഉയരം ”
“പുതിയ പേരുകളാ ഈ കേൾക്കുന്നത് , അല്ല ആ ക്ഷേത്രം അവിടെ പോയിട്ടുണ്ടോ ഗോപി ”
“ഒരുതവണ പോയിട്ടുണ്ട് , അവിടെ ചില പ്രത്യേക ആചാരങ്ങളൊക്കെയാ ,, ശരിക്കും നൂറ്റാണ്ടുകൾക്ക് മുൻപ് അതൊരു ശിവക്ഷേത്രമായിരുന്നു, അവിടത്തെ ശിവലിംഗപ്രതിഷ്ഠ തകർത്തിട്ടാ വസവേശ്വരനെ സ്ഥാപിച്ചത്
എന്നു കേട്ടിട്ടുണ്ട് ”
“ഓ ,,അപ്പൊ ചരിത്രങ്ങൾ അനവധിയാണ് , അപ്പൊ ചരിത്രങ്ങൾക്ക് വഴി മാറേണ്ട സമയമാഗതമായിരിക്കുന്നു ,,എന്തായാലും ഞാൻ പോകുമ്പോ ഗോപിയെയും കൊണ്ട് പോകാം കേട്ടോ ,,മുത്യാരമ്മയുടെ ചാവടിയിൽ ”
ആദി ഒരു ചിരിയോടെ പറഞ്ഞു
“ആയിക്കോട്ടെ . പിന്നെ വിവാഹത്തിനായി ഒരുപാട് സമയം വൈകുകയൊന്നും വേണ്ട ,, ഇതിനൊക്കെ ഒരു സമയമുണ്ട് , അന്നേര൦ നടന്നാലേ ആരോഗ്യമുള്ള തലമുറയുണ്ടാകൂ ,”

“ഉവ്വ് സാർ എല്ലാം ഞാൻ മനസ്സിൽ വെച്ചിരിക്കുന്നു , ഞാൻ ഉടൻ തന്നെ പെണ്ണ് കെട്ടാൻ ശ്രമിക്കാം ,പോരെ ”
ആദി കൈകൾ കൂപ്പി ചിരിച്ചു കൊണ്ട് പറഞ്ഞു

“മതി മതി സാറേ ,,,,” ഗോപിയും മറുപടി പറഞ്ഞു

“ഞാനിന്നു രണ്ടു മുത്തശ്ശന്മാരെയും ടൗണിൽ കൊണ്ടുപോയി ചെക്ക് അപ്പ് നടത്തിയിരുന്നു ഗോപി ,, ”
“ആണോ ,, എന്നിട്ട് ”
“രണ്ടുപേർക്കും കണ്ണിനു പ്രശ്നം ഉണ്ടായിരുന്നു, അതിനും മരുന്ന് വാങ്ങിച്ചു , സ്‌പെക്‌സും വാങ്ങിച്ചു , പിന്നെ വൈദ്യർ മുത്തശ്ശന് കാലു വേദനയും നീരും ഉണ്ട് ,വാതമല്ലേ ,, ”
“ഹമ് ,,,പ്രായമായില്ലേ അറിവാ ,,, പിന്നെയും അവർ ഒക്കെ പിടിച്ചു നിൽക്കുന്നു , നമ്മളവരുടെയൊക്കെ പ്രായമാകുമ്പോ എന്തായിരിക്കും ,,അത്രയും പ്രായം ആകുമോ എന്ന് പോലും അറിയില്ല ,,അറിവാ ഞാനൊരു കാര്യം ചോദിച്ചോട്ടെ ?”
“ഹ്മ്മ് ,,ചോദിച്ചോ ,,,,,,”
‘അറിവനു ശിവശൈലവുമായി എന്തെങ്കിലും ബന്ധമുണ്ടോ ?”
ആദി ഒന്ന് ഞെട്ടി
“എന്താ ,,എന്താ അങ്ങനെ ചോദിച്ചത് ?”
“എടോ ,,സാമാന്യബോധമുള്ള ആർക്കും ഈ ചോദ്യം ചോദിക്കാം ,,കാരണം അറിവൻ ശിവശൈലത്തോടുള്ള കെയറിങ് കാണുമ്പോൾ അത് തന്നെയാണ് തോന്നുന്നത് ,, ”
“ഏയ് അതൊക്കെ തോന്നലാ ഗോപി ,,,”
“തോന്നലായിരിക്കാം ,, അത് പോട്ടെ ,, എന്തായി റിസർച്ച് ഒക്കെ ?”
“ഓ ,,അതൊക്കെ ഒരു വഴിക്ക് പോകുന്നു ,,, ”
ഗോപി ചായ രണ്ടു കപ്പിലേക് പകർന്നു
അവരിരുവരും ചായയും കൊണ്ട് ഹാളിലേക്ക് വന്നു.
അവിടെയിരുന്നു

“അപ്പൊ ,, പറ അറിവാ ബാക്കി കാര്യങ്ങൾ ”
“ഗോപി ,, ഇപ്പോ ശിവശൈലത്തെ പ്രധാന വിഷയങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്, ”
“കറണ്ട് കിട്ടിയല്ലേ ,,,,” ഗോപി ഇടയിൽ കയറി ചോദിച്ചു
“ഉവ്വ്,,,അല്ല ഗോപി എങ്ങനെയറിഞ്ഞു ” ആദി ചോദിച്ചു
“അതൊക്കെ അറിഞ്ഞു …ഇവിടെ ഇന്ന് വൈകീട്ട് അവിടത്തെ ഒരു കൂട്ടരെ വഴിയിൽ വെച്ച് കണ്ടിരുന്നു , അവരുടെ കുഞ്ഞിനും ഫുഡ് പോയിസൺ വന്നതാ അന്ന് , അവരാ പറഞ്ഞത് അവർക്കു കറണ്ട് കിട്ടിയത് ”
ആദി ഒന്ന് ചിരിച്ചു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.