വൈശാലിയിൽ
ഡോക്ടർ ഗോപികൃഷ്ണന്റെ വാടകവീട്ടിൽ
പുറത്തു ജീപ്പ് നിർത്തി ആദി ഗേറ്റ് തുറന്നു ഉള്ളിലേക്ക് പ്രവേശിച്ചു
വീടിന്റെ കോളിങ് ബെൽ മുഴക്കി.
അല്പം കഴിഞ്ഞപ്പോൾ ഗോപി വന്നു വാതിൽ തുറന്നു.
ആദി പുറത്തുള്ള സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു.
“അറിവഴകാ ‘ എന്ന് വിളിച്ചു കൊണ്ട് ഗോപി പുറത്തേക്ക് വന്നു
“തിരക്കിലായിരുന്നോ ?” ആദി ചോദിച്ചു
“എന്ത് തിരക്ക് ,, വാ ഉള്ളിലേക്ക് വാടോ ” എന്ന് പറഞ്ഞു കൊണ്ട് ആദിയെ വീട്ടിനുള്ളിലേക്ക് ആനയിച്ചു.
അവിടെ സെറ്റിയിൽ ഇരുത്തി
“ചായ എടുക്കട്ടേ ?” ഗോപി ചോദിച്ചു
“അയ്യോ ,,ഒന്നും വേണ്ട ഗോപി ,,ഞാൻ ഇതുവഴി ഇറങ്ങിയപ്പോൾ ജസ്റ്റ് ഒന്ന് കയറിയെന്നേ ഉള്ളു ”
“അങ്ങനെ പറഞ്ഞാലെങ്ങനെയാ താൻ ചായ കുടിക്ക് , എനിക്കും കുടിക്കണമെന്നുണ്ട് ,,”
എന്ന് പറഞ്ഞു കൊണ്ട് ഗോപി എഴുന്നേറ്റു
“എനിക്ക് കിച്ചണിൽ പ്രവേശനം ഉണ്ടെങ്കിൽ ഞാനും വരാം ,,,”
“യു ആർ ഓൾവെയ്സ് വെൽക്കം ഡിയർ ” എന്ന് പറഞ്ഞു ആദിയെയും കൊണ്ട് ഗോപി അടുക്കളയിലേക്കു പോയി
“വെപ്പും കുടിയുമൊക്കെ ഇപ്പോ തന്നെയാക്കിയോ ?” ആദി ചോദിച്ചു
“അതുകൊണ്ടല്ല ,,, കാന്റീൻ ഫുഡ് മടുത്ത് തുടങ്ങി ,,അതാ ,, ” ഗോപി പറഞ്ഞു
“അപ്പൊ രാത്രിയിലത്തേക്കുള്ളത് ഉണ്ടാക്കിയോ ,,”
“ഓ ,,സമയമുണ്ടല്ലോ ,,വരുന്ന വഴി അപ്പുറത്തെ കടയിൽ നിന്നും ദോശമാവ് വാങ്ങി കൊണ്ട് വരും , എന്നിട്ടു ദോശ ചൂടും ,, ലൈറ്റ് ഭക്ഷണം ,, ” ഗോപി മറുപടി പറഞ്ഞു
ഗ്യാസിൽ പാൽ തിളച്ചപ്പോൾ അതിൽ ചായപൊടിയും ഇഞ്ചിയും ഇട്ടു ഇളക്കി കൊണ്ടിരുന്നു
“അറിവാ ,,അപ്പോ പറ തന്‍റെ വിശേഷങ്ങൾ ,,നമ്മുടെ ശിവശൈല൦കാർ സുഖമായിരിക്കുന്നോ ?”
“എല്ലാവർക്കും സുഖം ,, ഗോപി ,, എന്ന തന്‍റെ കുടുംബം ഇങ്ങോട്ട് വരുന്നത് ”
“ഇനിയൊപ്പോ കുറച്ചു നാൾ കഴിയും ,,”
“അപ്പൊ അതുവരെ ക്രോണിക് ബാച്ച്ലർ ലൈഫ് അല്ലെ ,, ?”
“പിന്നല്ലാതെ ,,,അല്ല ,,,താൻ കല്യാണമൊന്നും കഴിക്കാൻ പ്ലാനില്ലേ ,,” ഗോപി ചോദിച്ചു
“ഓ ,,ഇതുവരെ ഇല്ല ,, അതൊക്കെ സമയമാകുമ്പോ നടക്കും ,, ”
“ഇപ്പോളും സമയമായില്ലേ ”
“ഇല്ല ,,ആയിട്ടില്ല ”
“അല്ല ,,അപ്പോ തന്റെ വികാരമൊക്കെ എങ്ങനെ തീർക്കും ” ഗോപി തുറന്നു തന്നെ ചോദിച്ചു.
“ഞാനൊരു വികാരരഹിതനാ ഗോപി”
“അത് കൊള്ളാമല്ലോ , ഒരു കാര്യം ചെയ്യ് , ഇവിടെ അരുണേശ്വരത്ത് മുത്യാരമ്മ എന്നൊരു ആയമ്മ നടത്തുന്ന ഒരു ബ്രോത്തൽ ഉണ്ട്, സമയം കിട്ടുമ്പോ അവിടെയൊന്നു പോ , സന്ധ്യക്ക് സംഗീതവും നൃത്തവുമാസ്വദിച്ച് വികാരവിക്ഷേപണവും നടത്തി വരാം” ഒരു ചെറുചിരിയോടെ ഗോപി പറഞ്ഞു.
“ഓഹോ ,,ഇന്നാട്ടിൽ അങ്ങനെയുള്ള പരിപാടികളും ഉണ്ടല്ലേ ”
“പിന്നില്ലേ ,, ”
“ഗോപി പറഞ്ഞ സ്ഥിതിക്ക് ഒരുനാൾ ഞാൻ പോയി ദർശിക്കാം,പോയി വണങ്ങി വഴിപാടുമിട്ടുവരാം , ഗംഭീരമാണോ ”
“ആണോന്നു ചോദിച്ചാൽ ഞാൻ പോയിട്ടില്ല , പറഞ്ഞു കേട്ടയറിവേ ഉള്ളു , ദേവദാസികൾ അവിടെയാണ് താമസിക്കുന്നത് ”
“ദേവദാസികളോ , അവരുമുണ്ടോ ഈ നാട്ടിൽ ”
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️