സാക്ഷാൽ നന്ദികേശ്വരൻ തനിക്ക് വഴികാട്ടിയായതു തന്നെ എന്ന് ഉത്തമബോധ്യം വന്ന ആദി നീന്തി കരയ്ക്കു കയറി. കയറി വന്നപ്പോൾ മുന്നിൽ ഒരു പുഞ്ചിരിയോടെ ചുടല നിൽക്കുന്നതു കണ്ടു.
ആ സമയത്ത് അവനറിയാതെ തന്നെ മുഖത്ത് പല വികാരങ്ങളും മിന്നി മറഞ്ഞു .
കണ്ണുകൾ നിറഞ്ഞു തുളുമ്പി , സങ്കടം സഹിക്കാനാവുന്നില്ല സംസാരിക്കാനാവുന്നില്ല
പൊട്ടികരഞ്ഞു കൊണ്ട് ആദി ചുടലയുടെ കാലിൽ വീണു നമസ്ജരിച്ചു.
ചുടലയുടെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് അവന്‍ കരഞ്ഞു കൊണ്ടിരുന്നു
അപരാധ൦ പ്രവർത്തിച്ചു എന്ന കുറ്റബോധം ,അവനെ അടക്കാനാകാത്ത രീതിയില്‍ കരയിപ്പിച്ചു കൊണ്ടിരുന്നു.
ഒരു കൊച്ചുകുട്ടിയെപ്പോലെ ശങ്കരൻ നിര്‍ത്താതെ വാവിട്ടു കരഞ്ഞതു ചുടലയുടെ മനസിനെ ഒരുപാട് പ്രയാസപ്പെടുത്തിയിരുന്നു.
“എന്നടാ …ശങ്കരാ ,,,അഴാതെടാ ,.,,,നീ ഇന്ത മണ്ണിൽ കാൽ വെയ്ത്ത ശിവനെടാ ,,,എന്‍ ദൈവമേ ,,,നീ അഴക്കൂടാതെടാ …” ആദിയെ കെട്ടിപ്പിടിച്ചു ഒരു മൂത്ത ഏട്ടനെ പോലെ , ഒരു കൂട്ടുകാരനെ പോലെ ചുടല ആദിയെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു.
ആദി ചുടലയുടെ തോളിലെ മാറാപ്പിൽ മുഖമമർത്തി വിങ്ങിപ്പൊട്ടികൊണ്ടു പറഞ്ഞു
“എനിക്ക് ,,,എനിക്ക് തെറ്റ് പറ്റി ,,,ചുടലേ ,,,,പാപിയാണ് ഞാൻ ,,,മഹാപാപം ചിന്തിച്ചു പോയി ,, ”
“ഇല്ലെടാ ,,,,,അങ്ങനെ ചൊല്ലാതെടാ ….ഒന്നും ഉന്നോടെ തപ്പെ കെടയാതെടാ ,,എല്ലാമേ അവനുടൻ നിച്ഛയം ടാ,,, എല്ലാമേ സിവനെടാ ,,,” അവന്‍റെ ചുമലിൽ മെല്ലെ തലോടി കൊണ്ട് ചുടല അവനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
“എന്താ ചുടലേ ,,,ഞാനീ കണ്ടതിന്‍റെ അർത്ഥം , എന്‍റെ മഹാദേവനെന്തിനാ ഇങ്ങനെ ഒരു അനാഥനെ പോലെ ഈ വെള്ളത്തിനുള്ളിൽ കിടക്കുന്നത് , എന്നോട് തുറന്നു പറയെടാ നീ ,,,,” ആദി ചുടലയുടെ തോളിൽ കുലുക്കി കൊണ്ട് ചോദിച്ചു
ചുടല പൊട്ടി പൊട്ടി ചിരിച്ചു
“എല്ലാം നീയറിയും ശങ്കരാ … എല്ലാം നീയറിയും “ചുടല തിരിഞ്ഞുനടന്നു.
അല്പം മുന്നോട്ടു നടന്നു കൊണ്ട് ചുടല ആദിയെ തിരിഞ്ഞു നോക്കിപ്പറഞ്ഞു.
“ശങ്കരാ നീ ശിവശൈലത്തേക്ക് പോ,, “
ചുടല അതിവേഗം നടന്നകന്നു
തനിക്കൊരു ഉത്തരം ലഭിക്കുമോ എന്നറിയുവാനായി നാഗമണിയെ നോക്കിക്കൊണ്ട് ആദിശങ്കരൻ അല്പനേരം അവിടെ തന്നെ നിന്നു.പക്ഷെ നാഗമണി വിശ്രമാവസ്ഥയിലായിരുന്നു.
അവനൊന്ന് തിരിഞ്ഞു ശാംഭവിയെ നോക്കി , കൈകൂപ്പി തൊഴുതു അവിടെ നിന്നും തിരിഞ്ഞു നടന്നു.
<<<<<O>>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️