അപരാജിതന്‍ -24[Harshan] 11450

ശിവശൈല൦

ആദി തിരികെ വന്നു വീട്ടിൽ കയറി.തോർത്തും കൊണ്ട് നേരെ കടവിലേക്ക് പോയി
അന്നേരം കുളിക്കാനായി സ്വാമി മുത്തശ്ശനും വൈശ്യർ മുത്തശ്ശനും ശംഭുവും ശങ്കരനും ഉമാദത്തൻ മാമനും ബാലവർ അണ്ണനുമടക്കം എല്ലാവരും ഉണ്ടായിരുന്നു.
അവരുടെ കൂടെ ആദിയും കൂടി.

“സ്വാമിയയ്യാ ,, കിരീടാരോഹണത്തിനുള്ള വട്ടംകൂടൽ തുടങ്ങി കഴിഞ്ഞു , വിപുലമായ ചടങ്ങുകളൊക്കെയാണ്ന്നാ കേൾക്കാൻ കഴിഞ്ഞത് ” ബാലവർ അണ്ണൻ പറഞ്ഞു.
“അടുത്തല്ലോ ,,,വരുന്ന പുണർതം നാളിലല്ലേ ,,ഇനി ഏതാനും കുറച്ചു ദിവസങ്ങളല്ലേ ഉണ്ടാകൂ ” ഉമാദത്തൻ മാമൻ പറഞ്ഞു
“ചടങ്ങുകളുടെ സംക്ഷിപ്തം എന്തൊക്കെയെന്നു തീരുമാനിച്ചു കാണുമോ എന്തോ ?” വൈദ്യ൪ മുത്തശ്ശൻ ചോദിച്ചു
“അറിയില്ല ,, എന്തായാലും നമ്മുടെയൊന്നും നന്മയ്ക്കല്ലല്ലോ ,, പൂർവിക ചടങ്ങുകൾ പിന്തുടരില്ല എന്ന് അനുമാനിയ്ക്കാം ,, പൂർവിക ചടങ്ങുകൾ പിന്തുടർന്നാൽ ,,,,,,അറിയാല്ലോ സ്വാമി ,,,” സ്വാമി മുത്തശ്ശൻ പറഞ്ഞു
ആർക്കും അതിൽ മറുപടിയുണ്ടായിരുന്നില്ല.
“അമ്പതു വർഷം മുൻപ് നടന്ന ചടങ്ങിൽ പ്രതീകാത്മകമായ ചടങ്ങുകളല്ലേ ഉണ്ടായത് ,,ഇത്തവണയും അങ്ങനെയെ ഉണ്ടാകൂ ,,,,,സ്വാമിയയ്യ ” ബാലവർ സമാധാനിപ്പിച്ചു
“ഒന്നും എനിക്കറിയില്ല ,,അങ്ങനെയാവട്ടെ ,,, അല്ലെങ്കിൽ ശിവശൈലത്തിന്‍റെ രക്തം അവിടെ വീഴും ,,അതിൽ കൂടുതൽ എന്താ ,,, ഹാ …. എല്ലാം മഹാദേവന്റെ ആഗ്രഹം പോലെ ,,,”
ആദിയ്ക്ക് ആകെ സംശയമായി
എന്താണ് ഇവർ പറയുന്നത് എന്ന്
എങ്ങനെയാണു കിരീടരോഹണ ചടങ്ങിൽ ശിവശൈലത്തിന്റെ രക്തം വീഴുന്നത്
ആദി , , അവരുടെ പേഴ്സണൽ ആയ കാര്യങ്ങളിൽ ഇടപെട്ടു ഇഷ്ടക്കേട് വരുത്തി വെക്കേണ്ട എന്നവന് തോന്നിയതിനാൽ എല്ലാം കേട്ട് നിന്നതല്ലാതെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല.
കുളിയൊക്കെ കഴിഞ്ഞു അവർ എല്ലാവരും കൂടെ തിരികെ ശിവശൈലത്തേക്ക് നടന്നു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.