അപരാജിതന്‍ -24[Harshan] 11450

“എന്തിനാ കുഞ്ഞേ നീ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ധനം ചിലവഴിക്കുന്നത് ?” വൈദ്യർ മുത്തശ്ശൻ ചോദിച്ചു
“എന്താ മുത്തശ്ശാ ,, എനിക്കിഷ്ടമുള്ളതു കൊണ്ടല്ലേ ,, നിങ്ങളൊക്കെ എന്‍റെ ആരോ ആണ് എന്നൊരു തോന്നലുള്ളത് കൊണ്ടാ ,, ”
“എന്നാലും മോനെ ,, ഒരുപാടായി അതാ ,,,” സ്വാമി മുത്തശ്ശനും പറഞ്ഞു
“അത് പോട്ടെ ,,, ഇപ്പോ കാഴ്‌ച എങ്ങനെയുണ്ട് ,,?”
“മോനെ കണ്ണൊക്കെ തെളിഞ്ഞു കാണുന്നുണ്ട് ഈ കണ്ണട വെച്ചപ്പോൾ ” സ്വാമി മുത്തശ്ശൻ പറഞ്ഞു
“എനിക്ക് ദൂരെ കാണാൻ പറ്റില്ലായിരുന്നു മോനെ ,,ഇപ്പോൾ ദൂരെയുള്ളതും കാണാം ” വൈദ്യർ മുത്തശ്ശൻ പറഞ്ഞു
“നിങ്ങള് രണ്ടു പേരും ഈ മരുന്നുകൾ മുടക്കാതെ ഉപയോഗിക്കണം കേട്ടോ ,,”അവനുപദേശിച്ചു
അവരതു ചെയ്യാമെന്ന് ഉറപ്പു കൊടുത്തു

“ഭക്ഷണ൦ എങ്ങനെയുണ്ടായിരുന്നു ?” അവർക്കു ആദി സുഭിക്ഷമായ ഭക്ഷണം വാങ്ങി കൊടുത്തിരുന്നു.
“എന്റെ കുഞ്ഞേ ,,,എന്തൊരു വാസനയും രുചിയുമാ ,,എൺപതു എണ്പത്തഞ്ചു കൊല്ലം കൂടി ആദ്യമായാണ് ഈ ഭക്ഷണമൊക്കെ കഴിക്കുന്നത് ” സ്വാമി മുത്തശ്ശൻ പറഞ്ഞു
“എന്നാലും സങ്കടമായിരുന്നു ,, ഗ്രാമത്തില് അവര് കഴിക്കാതെ നമ്മൾ കഴിച്ചില്ലേ ”
“മുത്തശ്ശാ ,,സങ്കടം വേണ്ടാ ഞാൻ ആ ഹോട്ടലിലെ പാചകക്കാരനെ കണ്ടിരുന്നു , അയാൾ ഗ്രാമത്തിൽ ഒരു ദിവസം വന്നു ഭക്ഷണം ഉണ്ടാക്കി തരാമെന്നു പറഞ്ഞിട്ടുണ്ട് ,,നമ്മൾ സാധനങ്ങളൂം വെക്കാനുള്ള പാത്രങ്ങളും കൊടുത്താൽ മതി ,,അയാൾ സഹായിയെയും കൂട്ടി വരും ,, നമുക്ക് ഈ ആഴ്ച തന്നെ അവരെ വിളിക്കാമെന്നേ”

“ആണോ ,,അവര് വരോ അപ്പുവേട്ടാ ”
“അവര് വരും ,,ഞാൻ ഫോൺ നമ്പർ ഒക്കെ വാങ്ങി വെച്ചിട്ടുണ്ട് ,,”
“ശംഭു ,,നീയെന്താ ബിരിയാണി കഴിക്കാഞ്ഞത് ,,നീ ചോറ് മാത്രല്ലേ കഴിച്ചുള്ളൂ ” ആദി ചോദിച്ചു
“അതോ ,, അപ്പുവേട്ടാ ,,ശങ്കരനില്ലാതെ ഞാൻ എങ്ങനെയാ ഒറ്റയ്ക്ക് പിരിഞ്ഞാണി കഴിക്ക്യാ , അവനറിഞ്ഞാ അവനു സങ്കടം ആവില്ലയോ ,, ”
ആ കുട്ടി പറയുന്നത് കേട്ട് ആദിക്ക് അവനോടു ഒരുപാട് സ്നേഹം തോന്നി
“അതായിരുന്നല്ലേ ,,എന്നാ ഈ ആഴ്ച ഉറപ്പായും നമുക്കവരെ ഗ്രാമത്തിലേക്ക് വിളിക്കാം , അപ്പൊ നീയും ശങ്കരനും ഒരുമിച്ചിരുന്നു ഒരേ പാത്രത്തില്‍ തന്നെ നിങ്ങടെ പിരിഞ്ഞാണി കഴിച്ചോട്ടോ ” എന്ന് പറഞ്ഞു അവന്റെ കാതിൽ ഒരു കുഞ്ഞു നുള്ളു കൊടുത്തു.

“ഒരിക്കലും മറക്കില്ല കുഞ്ഞേ ,,ഈ ഒരു ദിവസം വൈദ്യർ മുത്തശ്ശൻ പറഞ്ഞു
അവനതു കേൾക്കുമ്പോ മനസ് വിങ്ങുകയായിരുന്നു
ജീവിതത്തിൽ ഒരിക്കൽ പോലും സുഖമോ സന്തോഷമോ അറിയാത്തവരാണ് തന്‍റെ അമ്മയുടെ അമ്മാവ൯മാരായ ഈ സാധുക്കൾ ,
ആ തിരിച്ചറിവ് അവന് ശിവശൈലത്തോടുളള ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്തത്.
ജീപ്പ് വൈശാലിയിലൂടെ ശിവശൈലത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.