അഞ്ചു മണി ആയപ്പൊളേക്കും ആദിയുടെ ജീപ്പ് അവന്റെ പ്രിയപ്പെട്ടവരെയും കൊണ്ട് തിരികെ വരുകയായിരുന്നു , ചന്ദ്രവല്ലിയിലൂടെ
സ്വാമി മുത്തശ്ശനെ കണ്ണ് ഡോക്ടറെ കാണിച്ചപ്പോൾ ഒപ്പം വൈദ്യർ മുത്തശ്ശനെ കൂടെ കാണിച്ചു.
ഡോക്ടർ രണ്ടുപേർക്കും കണ്ണട കുറിച്ച് കൊടുത്തു , കൂടാതെ കണ്ണിൽ ഒഴിക്കാനുള്ള മരുന്നുകളും
ആദി രണ്ടു പേർക്കും കണ്ണടയും മരുന്നുകളും വാങ്ങി കൊടുത്തു.
ഇരുവരും കണ്ണട വെച്ചിട്ടുണ്ട് അന്നേരം
അത് കൂടാതെ തന്നെ വൈദ്യർ മുത്തശ്ശനെ അസ്ഥി രോഗ വിദഗ്ധനെ കാണിച്ചു.എക്സ്റേ ഒക്കെ എടുത്തു , രക്തം പരിശോധിച്ചു.വേണ്ട മരുന്നുകൾ ഒക്കെ എഴുതി കൊടുത്തതെല്ലാം ആദി വാങ്ങിച്ചു.ശംഭുവിന്റെ കാലും ഡോക്ടറെ കാണിച്ചിരുന്നു അവനു ജന്മനാ മുടന്ത് ഉള്ളതിനാൽ കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല
അവന്റെ ഇടത്തെ കാൽ അല്പം നീളം കുറഞ്ഞതും കാല്പാദം ശോഷിച്ചതുമാണ്,.അത് അവനു പാകമാകുന്ന രീതിയിൽ പ്രത്യേക ഷൂസ് നിർമ്മിച്ച് അത് ധരിച്ചാൽ നടപ്പിലുള്ള ബുദ്ധിമുട്ട് ഏറെ കുറെ പരിഹരിക്കാം എന്ന് ഡോക്ട൪ പറഞ്ഞതിനനുസരിച്ച് അതിനുള്ള ഓർത്തോ ഫുട് വിയർ മേക്കറിനെ കണ്ടു അളവുകളും എടുത്തു
“അറിവഴകാ ,,എന്റെ ശംഭു ഇങ്ങനെ മുടന്തി നടക്കുമ്പോ ഒരുപാട് മനസ് നോവായിരുന്നു എനിക്ക് ,, എന്തായാലും അവനു ഒന്ന് ബുദ്ധിമുട്ട് ഇല്ലാതെ നടക്കാൻ സാധിക്കുമല്ലോ കുറച്ചു കഴിഞ്ഞാൽ ,, എങ്ങനെയാ മോനെ നിന്നോട് നന്ദി പറയേണ്ടത് ?” സ്വാമി മുത്തശൻ പറഞ്ഞു
“എന്താ മുത്തശാ ഇത് ,, എന്നോട് നന്ദി പറയുന്നതെന്തിനാ ,?,”
“മോനെ ,,എനിക്കാകെ ഉള്ള സ്വത്താ ഇവൻ,, എനിക്കൊരു മോളെ ഉണ്ടായിരുന്നുള്ളു , അവളുടെ മകനാ,,മോളും പോയി മരുമോനും പോയി ,,ഇനി ഇവനെ ഉള്ളു ,,ഞാൻ ചത്താൽ എന്റെ കൊള്ളി വെക്കേണ്ടവൻ ” സ്വാമി മുത്തശ്ശൻ നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
“എടാ സ്വാമി അപ്പൊ എനിക്കോ ,,,എനിക്കും ഇവ൯ മാത്രല്ലേ ഉള്ളു ” വൈദ്യർ മുത്തശ്ശനും പറഞ്ഞു
അത് കേട്ട് ആദി മനസ്സിൽ പറഞ്ഞു
“വൈദ്യരു മുത്തശനും സ്വാമി മുത്തശ്ശനും ഞാൻ കൂടെയുണ്ട് ”
എങ്കിലും അവനു ആ സത്യം പറയാതെ ഇരിക്കുന്നതിനാൽ മനസിന് നല്ല നോവും ഉണ്ടായിരുന്നു.
ആദി അടുത്തിരുന്ന ശംഭുവിനെ നോക്കി
തന്‍റെ അനിയൻ , ഒരു കൈ എടുത്തവന്‍റെ ശിരസിൽ തലോടി
“എന്താ അപ്പുവേട്ടാ ?” അവൻ ചോദിച്ചു
“ഒന്നൂല്ലെടാ ,,നീയെന്‍റെ അനിയനല്ലേ ,,,,,”
അത് കേട്ട് അവനൊന്നു ചിരിച്ചു.
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️