കഴിഞ്ഞ ദിവസവും ഒരു കുട്ടിയെ കാണുന്നില്ല എന്ന് ഒരു പരാതി കിട്ടിയ കാര്യം യതീന്ദ്രൻ ഓർത്തു.
അതും ഏതാണ്ട് സമാനമായ ഒരു സംഭവമായിരുന്നു .
അവർ കുട്ടിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും പറഞ്ഞു കൊടുത്തു
പരാതി സമർപ്പിച്ചു തിരികെ നടന്നു
“എന്തെങ്കിലും വിവരം കിട്ടിയാൽ ഒന്നറിയിക്കണേ സാറേ ,, ആണായും പെണ്ണായും അവനൊന്നേയുള്ളൂ ,,” എന്ന് ആ അച്ഛൻ പോകും വഴി സങ്കടത്തോടെ യതീന്ദ്രനെ കണ്ടപ്പോൾ കൈകൾ കൂപ്പി അപേക്ഷിച്ചു കൊണ്ട് അവിടെ നിന്നും നടന്നകന്നു .
യതീന്ദ്രൻ ആ കാഴ്‌ച കണ്ട മനസാകെ അസ്വസ്ഥമായിരുന്നു
അയാൾ വേഗം ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു
കുട്ടികളെ കാണുന്നില്ല എന്ന് അറിഞ്ഞപ്പോൾ അയാളുടെ ഉള്ളിലെ പിതാവിന്റെ ഭയവും ഉണർന്നു കഴിഞ്ഞിരുന്നു.
അയാൾ ഭാര്യയോട് കുഞ്ഞുങ്ങളെ നല്ലപോലെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു കൊണ്ട് ഫോൺ വച്ചു.
അന്നേരം
എസ് ഐ ഗുണശേഖരൻ സ്റ്റേഷൻ ജീപ്പിൽ അങ്ങോട്ടേക്ക് വന്നു.
അയാളെ കണ്ട് യതീന്ദ്രൻ സല്യൂട്ട് അടിച്ചു
“എന്താടോ ഇവിടെ നിൽക്കുന്നത് ?” ഗുണശേഖരൻ ചോദിച്ചു
“ഇല്ല സാർ ,,ഒന്ന് ഫോൺ ചെയ്യാനായി വന്നതാ “
“താൻ ഒരു കാര്യം ചെയ്യ് ,, ആ ഹോസ്പിറ്റൽ വരെ ഒന്ന് പോയി കുലോത്തമനെ ഒന്ന് സഹായിക്ക് ,ഇന്ന് അയാൾക്ക് ഡിസ്ചാർജ് ആണ് ,, “
‘ആ സാറിനു ഭേദമായോ സാറേ ,,,”
“ഭേദമായിട്ടൊന്നുമില്ല , ഇനി വീട്ടിൽ കൊണ്ട് പോയി നോക്കിയാൽ മതി എന്ന് പറഞ്ഞതായി അറിഞ്ഞു “
“എടൊ പി സി , ഇരുന്നൂറ്റി പത്തെ , “ ഗുണശേഖരൻ ഡ്രൈവറിനെ വിളിച്ചു
“സാർ “ ഡ്രൈവ൪ വിളികേട്ടു
“ഇയാളെ ആ ഹോസ്പിറ്റലിൽ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് “ എന്ന് പറഞ്ഞു കൊണ്ട് യതീന്ദ്രനെ നോക്കി വേഗം ചെല്ലാൻ പറഞ്ഞു കൊണ്ട് അയാൾ സ്റ്റേഷനിലേക്ക് പ്രവേശിച്ചു.
യതീന്ദ്രൻ ജീപ്പിൽ കയറി ഹോസ്പിറ്റലിലേക്ക് തിരിച്ചു
<<<<O>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️