എല്ലാരും അദ്ദേഹത്തിന്‍റെ ശിങ്കിടികളുടെ സാമന്തന്മാർ ആയി ലക്ഷങ്ങളും കോടികളും സമ്പാദിച്ചു തന്നെയാണ് ഇവിട നിന്നു൦ പോയത് , ഉടക്കാൻ പോയവർ ചിലർ സ്ഥലം മാറി പോയി , ചിലരെ മേലോട്ട് സ്ഥലം മാറ്റം കിട്ടി പോകുകയും ചെയ്തു ,,”
ശരീരം പിള്ള യതീന്ദ്രനെ നോക്കി കൊണ്ട് പറഞ്ഞു
“ചുമരിനും ഉത്തരത്തിനും വരെ കാതുണ്ട് , ഇവിടെ ആ പേര് പറഞ്ഞാൽ അവിടെ അദ്ദേഹം അറിയും “
യതീന്ദ്രൻ തലകുക്കി
“അവരുടെയൊന്നും എതിരായി നില്കാതെയിരിക്കുക , സർക്കാർ അല്ല നമ്മുടെ മേലാളികൾ , അവരാണ് , അവരെ ഭയന്ന് മാത്രമേ നമുക്കിവിടെ മുന്നോട്ടു പോകാൻ സാധിക്കൂ , വല്ല അടയ്ക്ക കള്ളന്മാരെയോ തേങ്ങാ കള്ളന്മാരെയോ പിടിച്ചു നമുക്കു പോയാൽ മതി ,,മനസിലായില്ലേ ,,”
“ഉവ്വ് സാറേ ,,,” എന്ന് പറഞ്ഞു കൊണ്ട് യതീന്ദ്രൻ ഫയൽ എടുത്തു റെക്കോർഡ് റൂമിൽ കൊണ്ട് വന്നു വച്ചു.
എന്നിട്ടു പുറത്തേക്കിറങ്ങി
പോലീസ് സ്റ്റേഷന്‍റെ മുന്നിലായി രണ്ടു ദമ്പതികൾ വന്നു നിൽക്കുന്നു.
അതിൽ ഒരു സ്ത്രീ കരയുന്നുണ്ടായിരുന്നു.
“എന്താ വേണ്ടത് ?” യതീന്ദ്രൻ അവരെ കണ്ടു ചോദിച്ചു
“ഞങ്ങടെ മോനെ കാണുന്നില്ല സാറെ ,, ഇന്ന് രാവിലെ ക്ഷേത്രത്തിൽ പോയതാ ,, “
“നിങ്ങൾ അന്വേഷിച്ചില്ലേ ?” യതീന്ദ്രൻ ചോദിച്ചു
“എല്ലായിടത്തും അന്വേഷിച്ചു സാറേ ,,എങ്ങും ചെന്നിട്ടില്ല അവൻ “
“എന്താ സംഭവമെന്ന് പറയു “
“സാറെ ,,രാവിലെ മോൻ സൈക്കിളിൽ വീടിനു അടുത്തുള്ള ക്ഷേത്രത്തിൽ പോയതാ ,, കാണാതെ ആയപ്പോൾ അന്വേഷിച്ചു നോക്കി , എങ്ങുമില്ല , അവന്‍റെ സൈക്കിൾ മൈതാനത്തിനടുത്ത് കിടക്കുകയായിരുന്നു ,,ആരോ പിടിച്ചു കൊണ്ട് പോയതാകും സാറെ “
ആ ‘അമ്മ കരഞ്ഞു പറഞ്ഞു
“വരൂ ,, നിങ്ങൾ ഒരു പരാതി എഴുതി കൊടുക്കൂ “ എന്ന് പറഞ്ഞു യതീന്ദ്രൻ അവരെ ഉള്ളിലേക്ക് വിളിച്ചു
അവരിരുവരും അകത്തേക്ക് കയറി
ഹെഡ് കോൺസ്റ്റബിൾ പിള്ള യോട് നടന്ന സംഭവങ്ങൾ വിശദീകരിച്ചു
അയാൾ അവരെ റൈറ്റർ നു സമീപത്തേക്ക് പരാതി എഴുതാനായി വിട്ടു
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️