അപരാജിതന്‍ -24[Harshan] 11450

“ശക്തനാണ് ,, അതിശക്തൻ ,,മന്ത്രവാദിയും , മരണമില്ലാത്ത മനുഷ്യനാണ് ,,അങ്ങേർക്ക് എത്ര വയസ്‌ ഉണ്ടാകും എന്നറിയുമോ ?” ശരീര൦ പിള്ള ചോദിച്ചു
“ഒരു അൻപത് അറുപത് ,,,,അത്രേ തോന്നിയുള്ളൂ “
ശരീരം പിള്ള ഒന്നും മിണ്ടാതെ അപ്പുറത്തെ റെക്കോർഡ് റൂമിൽ പോയി മുപ്പതു കൊല്ലം മുൻപുള്ള ഒരു കേസ് ഫയൽ എടുത്തു കൊണ്ട് വന്നു , അതിൽ പ്രതികളുടെ ലിസ്റ്റ് നോക്കാൻ പറഞ്ഞു
യതീന്ദ്രൻ ആ ലിസ്റ്റ് നോക്കിയപ്പോൾ തുടക്കം തന്നെ മഹാശയൻ എന്ന പേര് കണ്ടു.
വയസ് നോക്കിയപ്പോൾ യതീന്ദ്രൻ നടുങ്ങി പോയി
മുപ്പതു കൊല്ലം മുൻപുള്ള വയസ് അറുപത്തി അഞ്ച്.
യതീന്ദ്രൻ ആ നടുക്കത്തോടെ തന്നെ എഴുന്നേറ്റു പിള്ളയെ നോക്കി.
“അന്ന് അറുപത്തി അഞ്ച് , അപ്പോൾ ഇപ്പോ എത്ര കാണും ?” പിളള ചോദിച്ചു
“തൊ ,,തൊ,,തൊണ്ണൂറ്റി അഞ്ച് ,,,അത്,,,,അത് എങ്ങനെ സാർ “ അത്ഭുതം കൊണ്ട് കൊണ്ട് യതീന്ദ്രൻ ചോദിച്ചു.

“വാർദ്ധക്യത്തെ പിടിച്ചു കെട്ടിയ മനുഷ്യനാ ,, അതിനുള്ള സിദ്ധികളുണ്ട് ,,, അതാ പറഞ്ഞത് ,, ശ്രദ്ധിക്കണം ,,ആ പേര് പോലും ഉച്ചരിക്കരുത് ,, “
പിള്ള തന്‍റെ സീറ്റിൽ വന്നിരുന്നു

“ഞാൻ ഇവിടെ ജോലിക്ക് കയറി ഒന്നര വർഷം കഴിഞ്ഞപ്പോൾ ഒരു എസ് ഐ സാർ ചാർജ് എടുത്തിരുന്നു , ചെറുപ്പത്തിന്റെ ചോരത്തിളപ്പും ആർജവവും ഒക്കെയുള്ള ഒരു യുവാവ് പേര് ത്യാഗരാജൻ , മധുരകാരനാ”
ആകാംഷയോടെ യതീന്ദ്രൻ പിള്ളയെ നോക്കി
അതുപോലെ മറ്റുള്ളവരും
“അന്ന് ,, ഇവിടെ കൊള്ളയും കൊലയും ഒക്കെ നിത്യ സംഭവങ്ങളായിരുന്നു , അന്ന് ഒരു മജിസ്‌ട്രേറ്റ് നെ കൊലനടത്തിയ ഒരു സംഭവം ഉണ്ടായിരുന്നു “
പിള്ള നിർത്തി , എന്നിട്ടു വെള്ളം കുടിച്ചു കൊണ്ട് തുടർന്നു
“അന്ന് ,,അന്വേഷിച്ചപ്പോൾ ത്യാഗരാജൻ സാറിന് മനസിലായി , കൊല നടത്തിയത് ,,,,,” പിള്ള നിർത്തി
“ഉവ്വ് സാർ മനസിലായി ,,,,” മഹാശയന്റെ പേരിൽ നോക്കി യതീന്ദ്ര൯ പറഞ്ഞു.
“എന്നിട്ടെന്തുണ്ടായി സർ അറസ്റ് ചെയ്തിരുന്നോ ?”
പിള്ള യതീന്ദ്രനെ ഒന്ന് പുച്ഛത്തോടെ നോക്കി

“ത്യാഗരാജ൯ സാറിന്‍റെ കൈ അരുണേശ്വരത്തു നിന്നും കാൽ ചന്ദ്രവലിയിൽ നിന്നും തല കമ്മോർവാഡയിൽ നിന്നും ഉടല് കലിശപുരത്തു നിന്നും കിട്ടി ,, കൂടെ കുടുംബത്തെ മൊത്തം അറുത്തു കൊന്നു “
അത് പറയുമ്പോൾ ഭയത്തോടെ പിള്ള ചുറ്റും നോക്കിയിരുന്നു
അത് കേട്ട യതീന്ദ്രൻ ഭയത്തോടെ ആ ഫയൽ മടക്കി വച്ചു.
സ്വാമിയുടെ പേരിൽ ആദ്യമായും അവസാനമായും വന്ന ഒരു കേസാണ്,
പിന്നെയും പല ഉദ്യോഗസ്ഥരും മാറി മാറി ഇവിടെ വന്നു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.