അപരാജിതന്‍ -24[Harshan] 11450

അരുണേശ്വരം പോലീസ് സ്റ്റേഷൻ

എസ് ഐ ഗുണശേഖര൯ എത്തിയിട്ടുണ്ടായിരുന്നില്ല.
എ എസ് ഐ ഷണ്മുഖൻ ലീവിലും.
മറ്റുളള കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾ ശരീരം പിള്ളയും അവിടെ അവരവരുടെ ജോലികളിലാണ്.
രണ്ടു പേര് ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നു

യതീന്ദ്ര൯ പഴയ ഫയലുകൾ പൊടിതട്ടി വെക്കുകയായിരുന്നു.
“പിള്ള സാറേ “ യതീന്ദ്രൻ വിളിച്ചു
ശരീരം പിള്ള അയാളെ ഒന്ന് നോക്കി മൂളി
“നമ്മുടെ കുലോത്തമനെ വണ്ടി ഇടിപ്പിച്ചവന്‍റെ വല്ല ഡീറ്റൈൽസും കിട്ടിയോ ?”
“ഡേയ് ,,,കുലോത്തമൻ സാർ അങ്ങനെ വിളി “ പിള്ള യതീന്ദ്രനെ തിരുത്തി.
“കണ്ട റൗഡികളെ ഒക്കെ സാർ എന്ന് വിളിക്കാനൊക്കുമോ പിള്ളസാറെ “ യതീന്ദ്രൻ ചോദിച്ചു
“ഡേയ് ,,യതീന്ദ്ര ,, നിന്റെ തലയ്ക്കു മേലെ തൊപ്പി വേണമെങ്കിൽ എന്ന് പറയില്ല പക്ഷെ തൊപ്പിയണിയാൻ തല വേണമെങ്കിൽ അങ്ങനെയൊക്കെ ശീലിച്ചേ മതിയാകൂ ,,തിമ്മയ്യൻ സാർ , കുലോത്തമൻ സാർ , മാവീരൻ സാർ , മുത്യാരമ്മ സാർ അങ്ങനെയൊക്കെ വിളിക്കണം “ പിള്ള പറഞ്ഞു

യതീന്ദ്ര൯ അതിൽ മറുപടി ഒന്നും പറഞ്ഞില്ല
പിന്നെ മറ്റൊരു കാര്യം ഓർത്തപ്പോൾ യതീന്ദ്രൻ പറഞ്ഞു
“സാറേ ,,ഞാനാ കുലോത്തമൻ ,,,” ഒന്ന് നിർത്തി
“സാറിനു ഹോസ്പിറ്റലിൽ കാവൽ നിൽക്കാൻ പോയപ്പോൾ അവിടെ മഹാശയൻ സ്വാമിയേ കണ്ടു “
അത് പറഞ്ഞതും
ടൈപ്പ് ചെയ്യുന്നവർ അത് നിർത്തി
പോലീസ് സ്റ്റേഷൻ അപ്പാടെ പൂർണ്ണമായും നിശബ്ദമായി.
യതീന്ദ്രൻ ആശ്ചര്യത്തോടെ ഏവരെയും നോക്കി
എല്ലാവരും അയാളെ തന്നെ നോക്കി നിൽക്കുന്നു.
ആർക്കും മിണ്ടാട്ടമില്ല.
“ശൂ ,,,,,,,,,,,,,,,,,,,,” ശരീരം പിള്ള നിശബ്ദനായി ഇരിക്കുവാൻ അവനു അടയാളം നൽകി.
പിള്ള അവിടെ നിന്നും എഴുന്നേറ്റ് യതീന്ദ്രൻ ഇരിക്കുന്നയിടത്ത് വന്നു നിന്നു
എന്നിട്ട് സ്വകാര്യമായി പറഞ്ഞു
“ഡേയ് ,,യതീന്ദ്രാ ,,,,,സ്വാമിയുടെ പേര് അനാവശ്യമായി പോലും പറയരുത് ,,ഭയക്കണം ,,മരണത്തെ എന്ന പോലെ ഭയക്കണം ,, “ കണ്ണുരുട്ടി ശരീരം പിള്ള പറഞ്ഞു
“ഗുണശേഖരൻ സാർ പോലും ആ പേര് പറയില്ല “
അത് കേട്ട് യതീന്ദ്രനും അല്പം ഭയമായി
“കണ്ടപ്പോൾ തന്നെ ഞാൻ ഭയന്ന് പോയിരുന്നു സാറേ “ അയാൾ സ്വകാര്യമായി തന്നെ പറഞ്ഞു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.