ഇടയ്ക്ക് ലോപമുദ്രയെ അയാളൊന്നു പിന്തിരിഞ്ഞു നോക്കി .
അവൾ പുഞ്ചിരിയോടെ
“കി ഹോലോ ബാബാ ” ( എന്താ അച്ഛാ ) എന്ന് ചോദിച്ചു.
“കിച്ചുയി നാ ബെച്ചി ” (ഒന്നുമില്ല മോളെ ) എന്ന് മറുപടി പറഞ്ഞുകൊണ്ട് അയാൾ നടപ്പു തുടർന്നു.
ഒരു കുടത്തിൽ വെള്ളവും എടുത്തു കൊണ്ട് ചുടല നടന്നു വരികയായിരുന്നു
കാളിചരണിനെ കണ്ടു ചുടല അല്പം നേരം നിന്നു.
കാളിചരണിന്‍റെ കണ്ണുകൾ തുളുമ്പുകയായിരുന്നു.
അത് കണ്ടു ചുടല കൈ കൂപ്പി തൊഴുതു.
എല്ലാമറിയുന്നവൻ ചുടല
ചുടലയുടെ മുഖത്തു മുൻപുണ്ടായിരുന്ന നിസ്സംഗഭാവം ഒരു സഹാനുഭൂതിയിലേക്ക് വഴിമാറി.
പിന്നെ യാതൊന്നും ഉരിയാടാതെ ശ്മാശാനത്തിലേക്ക് നടന്നു
“എല്ലാമേ സിവം ” എന്ന് ഇടയ്ക്കിടെ ഉറക്കെ പുലമ്പുകയും ചെയ്തു.
അവിടെത്തിയ ചുടല ലോപമുദ്രയുടെ സമീപം വന്നിരുന്നു
അവൾ ചെറുമയക്കത്തിലായിരുന്നു.
അവളുടെ ഏകതാര കൈയിലെടുത്തു മെല്ലെ വിരൽ കൊണ്ട് അതിൽ താളമിട്ടു.
നിഷ്കളങ്കമുഖത്തോടെ ഉറങ്ങുന്ന ലോപമുദ്ര ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്നു
ചുടല ചിരിച്ചു കൊണ്ട് അവളുടെ പാദുകമിടാത്ത കല്ലും മുള്ളും ചവിട്ടി നടക്കുന്ന പാദങ്ങൾ കയ്യിലെടുത്തു
എന്നിട്ടു നെറ്റിയിൽ മുട്ടിച്ചു
“ശക്തീ,,,,,” എന്ന് വിളിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് ചിതക്കരികിലേക്ക് നടന്നു.
<<<<O>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️