അപരാജിതന്‍ -24[Harshan] 11446

ശ്മാശാനഭൂമിയിൽ

ഒരു മൃതദേഹം അഗ്നിയിലേക്കുള്ള യാത്ര പ്രതീക്ഷിച്ചു കൊണ്ട് ചുടലകളത്തിൽ കിടക്കുകയായിരുന്നു.
ചുടല അവസാന കർമ്മങ്ങൾ ചെയ്യുന്ന തിരക്കിലും.സഹായിയായി ഭ്രാന്തനും
ഒരു ബാലികയുടെ മൃതദേഹമായിരുന്നു.
അതിനുള്ള കർമ്മങ്ങൾ ചെയ്യുമ്പോൾ ഭ്രാന്തന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു.
നില തെറ്റി പോയ മനസിലും തന്‍റെ മരണപ്പെട്ട മകളുടെ ഓർമ്മകള്‍ അയാളെ വിട്ടു പോയിരുന്നില്ല.
അയാൾ വിതുമ്പി കരഞ്ഞു കൊണ്ടിരുന്നു.
ഒടുവിൽ മാവിൻ വിറക് കൊണ്ട് കൂട്ടിയ ചിതയിലേക്ക് ഇരുവരും ആ കുട്ടിയുടെ ശരീരം വെച്ചു.ചുടല ആ ചിതക്ക് തീ പകർന്നു.അത് കഴിഞ്ഞു ചുടല പുഴയിലേക്ക് പുറപ്പെട്ടു.
ഭ്രാന്തൻ ആ ചിതയ്ക്ക് കാൽഭാഗത്തിന് സമീപമായി മണ്ണിൽ ഇരുന്ന് കൊണ്ട് കൂനികൂടി ഇരുന്നു ആ ചിത കത്തുന്നത് നോക്കി കണ്ണീർ വാർത്തു തന്നെ ഇരുന്നു.മണ്ണില്‍ ഇരുന്നു കൊണ്ട് മണ്ണ് വാരി മുകളിലേക്ക് എറിഞ്ഞുകൊണ്ട് ഉറക്കേ യുറക്കെ കറഞ്ഞിരുന്നു.
“കണ്ണേ ,,,,,അപ്പാവുടെ കണ്ണേ ,,,,,,എങ്കെയെടീ കണ്ണേ , എന്‍ കിളിയെ , അപ്പാവേ തനിയാ വിട്ട് എങ്കെ പോയെടീ , എന്‍ കണ്ണേ ,,,എന്‍ കിളിയെ “ ആ പാവം ചിതയ്ക്ക് മുന്നില്‍ കിടന്നു ആര്‍ത്തലച്ചു അലറിക്കരഞ്ഞു കൊണ്ട് ചിതയ്ക്കു ചുറ്റും നടന്നു കൊണ്ടിരുന്നു.

അല്പം കഴിഞ്ഞപ്പോൾ
കാളി ചരണും മകൾ ലോപമുദ്രയും ബാവുൾ വായ്ത്താരികൾ മൂളി കവാടം കടന്നു വന്നു.

വരുമ്പോൾ അവർ ആ വൃദ്ധൻ ചിത നോക്കി സങ്കടപ്പെട്ടിരിക്കുന്നത് കണ്ടു
അവർ സമീപമുള്ള അരയാൽ മരച്ചുവട്ടിൽ വിശ്രമിക്കാനിരുന്നു.
ലോപമുദ്ര ഭാണ്ഡത്തിൽ ഉള്ള ചില്ലു കുപ്പി എടുത്തു
“ബാബാ , അമി ജൊലാൻബാ ” എന്ന് പറഞ്ഞു കൊണ്ട് വെള്ളം എടുക്കാൻ പുഴയിലേക്ക് പോകാനായി എഴുന്നേറ്റു.
വൃദ്ധൻ ഇരിക്കുന്ന ഇരുപ്പ് നോക്കിയിരുന്ന കാളിചരൺ അവളെയൊന്നു നോക്കി
“അമോർ ബെച്ചി ” എന്ന് മകളായ ലോപമുദ്രയെ വിളിച്ചുകൊണ്ടു എഴുന്നേറ്റു
അവളുടെ ശിരസിൽ തലോടി അവിടെ അവളെ ഇരുത്തി.

“അമി ആൻബ ( ഞാൻ കൊണ്ട് വരാം ) എന്ന് പറഞ്ഞു കൊണ്ട് ആ കുപ്പി അവളിൽ നിന്നും വാങ്ങിപുഴയിലേക്ക് നടന്നു .

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.