അപരാജിതന്‍ -24[Harshan] 11450

 

ശാംഭവിയുടെ ആഴങ്ങളിൽ വീണു കിടക്കുന്ന മഹാദേവന്‍റെ കൃഷ്ണശിലാവിഗ്രഹത്തിന്‍റെ അടുക്കലേക്ക് ആദിശങ്കരൻ നീന്തിയടുത്തു.

അവനു നാഗമണിയുടെ ഉജ്ജ്വലമായ പ്രകാശം വഴികാട്ടിയായി.കൈകാലുകൾ മെല്ലെ വെള്ളത്തിലടിച്ചു ചലിപ്പിച്ചു കൊണ്ടവൻ ആഴത്തിലേക്കിറങ്ങി,
ശ്വാസകോശത്തിൽ പിടിച്ചു വെച്ചിരുന്ന ജീവശ്വാസതിന്റെ കണികകൾ കുമിളകളായി വായിലൂടെ ജലത്തിൽ ലയിച്ചു കൊണ്ടിരുന്നു.

കാതിൽ പഞ്ചാക്ഷരി മന്ത്രം മുഴങ്ങുന്ന പോലെ . ജലവും ജലത്തിനടിയിലെ പാറകളും സസ്യലതാദികളും ജലജീവികളും പഞ്ചാക്ഷരി ജപിക്കുന്ന അനുഭൂതി.
അവൻ നീന്തിയാ കൃഷ്ണശിലാവിഗ്രഹത്തിന്‍റെ തൃപ്പാദങ്ങൾക്ക് സമീപമായി ഇരുന്നു.വെള്ളത്തിന്റെ മർദ്ദം നല്ലപോലെ ദേഹത്തെ ഞെരുക്കി നോവിക്കു ന്നുണ്ടായിരുന്നു.

അവനാ വിഗ്രഹപാദങ്ങളിൽ ഭക്തിപൂർവ്വം കൈകൾ കൊണ്ട് സ്പർശിച്ചപ്പോള്‍ മനസിലേക്ക്വന്നത് രണ്ടു കാര്യങ്ങളായിരുന്നു. അവന്‍ മുന്‍പ് കണ്ടിട്ടുള്ളതായ രണ്ടു സ്വപ്നങ്ങൾ.ഒരിക്കൽ ലക്ഷ്മിയമ്മ തന്നെ ഉറക്കത്തിൽ വന്നു മുഖം പൊത്തി ശ്വാസം മുട്ടിക്കുന്ന സ്വപ്നവും അതുപോലെ ശിവശൈലത്തെ തന്‍റെ വീട് വെള്ളത്തിൽ മുങ്ങി താൻ ശ്വാസം മുട്ടി വെള്ളത്തിൽ വീണു പോയതുമായ സ്വപ്നവും.ഇപ്പോൾ തനിക്കു മാത്രം കണ്ടനുഭവവേദ്യമായ ഈ ദൃശ്യം , ശാംഭവിയിലെ ആഴങ്ങളിൽ വീണുകിടക്കുന്ന മഹാദേവന്‍റെ വിഗ്രഹം.

ചുറ്റിനും വെള്ളവും ഒപ്പം ജീവവായു പോലും ലഭിക്കാത്ത അവസ്ഥ ,
അതെ കൃഷ്ണശിലാവിഗ്രഹം സ്വയമനുഭവിക്കുന്ന യാതനയെ തനിക്ക് അനുഭവമാക്കി തന്നിരിക്കുന്നു.

എന്ത് ചെയ്യണമെന്ന യാതൊരു ബോധ്യവും അന്നേരമാവനുണ്ടായില്ല. അവന് ശ്വാസം മുട്ടിതുടങ്ങിയിരുന്നു.കൈയിലിരുന്ന നാഗമണി മെല്ലെ പ്രകാശം കുറച്ചു കൊണ്ട് വന്നു. അപ്പോള്‍ തനിക്കു മുകളിലേക്ക് പോകാനുള്ള നേരമായി എന്നവനു ബോധ്യമായി. അവനാ വിഗ്രഹപാദങ്ങളിൽ ഒരു തവണ കൂടെ നമസ്കാരം ചെയ്തു കൊണ്ട് മുകളിലേക്ക് നീങ്ങി.യാതൊരു പ്രതിബന്ധ ങ്ങളുമില്ലാതെ മുന്നോട്ടു പോകുവാൻ നാഗമണിയവനെ സഹായിച്ചു

ജലത്തിലൂടെ ഒരു മത്സ്യത്തെ എന്നവണ്ണം മുകളിലേക്ക് ഉയർന്നു കൊണ്ട് ഒടുവിൽ ശാംഭവിയുടെ ജലപ്പരപ്പിലെത്തി , അപ്പോളേക്കും നാഗമണി പ്രകാശം പൊഴിക്കുന്നത് നിന്നുശിരസ് ജലത്തിന് മുകളിലേക്കുയർത്തി ദീർഘമായ ശ്വാസമെടുത്തുകൊണ്ട് ആദിശങ്കരന്‍ ചുറ്റും നോക്കിതന്നെ നയിച്ച ഭീമാകരനായ കാളയെ അവനെവിടെയും കണ്ടെത്താനായി സാധിച്ചില്ല.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.