അപരാജിതന്‍ -24[Harshan] 11450

“ഞാൻ നിന്നോട് ദേഷ്യപ്പെടുന്നില്ല എന്ന് വെച്ച് വേഷംകെട്ട് എന്നോട് വേണ്ട ,,,,,,” ഗൗരവത്തോടെ ഉള്ളിലെ കോപത്തെ നിയന്ത്രിച്ച് അമ്രപാലി പറഞ്ഞു
ചാരു ഒരു പുഞ്ചിരിയോടെ അവളെ നോക്കിപ്പറഞ്ഞു
” ദേവദാസികളുടെ രാജ്ഞിയായി ഇരിക്കാനല്ലേ ആഗ്രഹം ,,അതെ അമിയേച്ചി ,, ഒരുപാട് പേര് ശരീരം മോഹിക്കുന്നതും അതിനായി വന്നു കാശ് ചെലവഴിക്കുന്നതും അമിയേച്ചിക്ക് വലിയ കാര്യമായിരിക്കും ,,എനിക്കത് അത്ര വലുതായതോ അസൂയാവഹമായതോ ആയിട്ടൊന്നും തോന്നിയിട്ടില്ല , ഒരാൾ മതിയല്ലോ ഉള്ളു നിറയെ സ്നേഹത്തോടെ ഈ ദേഹത്തെ ആഗ്രഹിക്കാനും , സ്വന്തമാക്കി പൊന്നു പോലെ സംരക്ഷിക്കാനും
അതൊക്കെ കിട്ടാൻ ഭാഗ്യം കൂടെ വേണം ”

ചാരു എഴുന്നേറ്റു

അമ്രപാലി പുച്ഛം നിറഞ്ഞ ഭാവം നിറഞ്ഞ മുഖത്തോട് കൂടി ചാരുലതയെ നോക്കി
“നിനക്കെന്താ പെണ്ണെ വേണ്ടത് ,,എന്നോട് വെറുതെ പോരിന് വരാണോ ”
ചാരു ഒന്ന് ചിരിച്ചു
“അധികം കാലമൊന്നും വേണ്ട നോക്കിക്കോ ,, ഒരാൾ എന്റെ അമിയേച്ചിയെ സ്വന്തമാക്കും ,സുഹാസിനി ചേച്ചി സൗവർണ്ണ കാന്തി തൈലം ഇട്ടുഴിഞ്ഞു ഉടവ് തട്ടാതെ സംരക്ഷിക്കുന്ന അമിയേച്ചിയുടെ മേനിയില്‍ അയാള്‍ കയറി മേയും. അമിയെച്ചി ആര്‍ക്കും അര്‍ക്കും കൊടുക്കാത്ത അമിയേച്ചിയുടെ ഉള്ളില്‍ അയാളുടെ ബീജം വീഴും . ഈ വയറ്റിൽ ആ ബീജം വളരും അന്നീ വയറു വലിഞ്ഞു പാട് വരും ,, ഉടഞ്ഞു പോകും ,, ഈ മുലകൾ ആ കുഞ്ഞിനായി പാല് ചുരത്തും ,,,”ചാരുലത പുറത്തേക്കിറങ്ങി

“എന്താ ഈ പെണ്ണ് പറയുന്നത് അമീ? ” സുഹാസിനി അതിശയത്തിൽ ചോദിച്ചു
“അതൊരു പൊട്ടിപെണ്ണാ ,, ഇങ്ങനെ ഓരോന്നൊക്കെ പറയും ”
“അല്ല ,,അമി ,,,,അന്ന് ശങ്കരൻ കോവിലിൽ പോയപ്പോൾ ഒരു വയസി പറഞ്ഞത് ഓർമ്മയില്ലേ ശങ്കരനെ പോലെ ഒരുവൻ വരുമെന്നും അവനിൽ നിനക്ക് കുഞ്ഞുങ്ങളുണ്ടാകുമെന്നും ”
“അതവര് കാശ് കിട്ടിയ സന്തോഷത്തിൽ പറഞ്ഞതല്ലെ ഹാസി ,, മതി ഉഴിഞ്ഞത്, ആ പെണ്ണ് എല്ലാം നശിപ്പിച്ചു”
അമ്രപാലി എഴുന്നേറ്റ് ഒരു മുണ്ട് മൂലകച്ചയായിയുടുത്തു.
സുഹാസിനി അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി
ചാരു പറഞ്ഞ കാര്യങ്ങൾ അമ്രപാലിയുടെ മനസിൽ നിന്നും മായുന്നുണ്ടായിരുന്നില്ല
അവൾ വീണു കിടക്കുന്ന യുവാവിന്‍റെചിത്രത്തിൽ നോക്കി
അതോടെ വീണ്ടും കോപം നിറഞ്ഞു
അവനെ അടിമയാക്കാനും അവന്‍റെ ജീവൻ അപഹരിക്കാനുമുള്ള കോപം

<<<<<O>>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.