അപരാജിതന്‍ -24[Harshan] 11446

മുത്യാരമ്മയുടെ മാളിക

ചാരുലത മുറിയിൽ മയങ്ങുകയായിരുന്നു .
അവൾ പെട്ടെന്ന് ഞെട്ടിയുണർന്നു.
മനസ്സിന് ആകെയൊരു അസ്വസ്ഥത പോലെ.
അവൾ വേഗം കിടക്കയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു
നീളമുള്ള ഇടനാഴിയിൽ ഒരു മൂലയ്ക്കായി പുറത്തേക്ക് നോക്കി നിന്നു.

ഒരു വല്ലാത്ത അവസ്ഥ.
അവൾ ദൂരെയുള്ള ചെടികളെ നോക്കി ആ നിൽപ്പ് നിന്നു.
അപ്പോളാണ് ഒരു കൈ അവളുടെ ചുമലിൽ അമർന്നത്.
അവൾ തിരിഞ്ഞു നോക്കി.
അവിടത്തെ പ്രായമായ ദാദിയമ്മയായിരുന്നു.
അവളൊന്നു ചിരിച്ചു

“എന്താ ചാരു ?”
“എന്തെന്നറിയില്ല ദാദിയമ്മ ആകെ മനസിനൊരു പ്രയാസം പോലെ ” അവൾ മറുപടി പറഞ്ഞു.
അവരവളുടെ കഴുത്തിലും നെറ്റിയിലും കൈ വെച്ച് നോക്കി
“പനിയൊന്നുമില്ല ,, പിന്നെന്താ ?”
“ദേഹത്തിനല്ല ,,മനസിനല്ലേ ദാദിയമ്മാ ”
അവരൊന്നു മൂളി
“അമ്മമ്മയ്ക്ക് എന്തേലും ദീനം ഉണ്ടോ എന്നൊരു പേടി ” അവൾ സ്വയം പറഞ്ഞു
“എന്താ ഇപ്പോ അങ്ങനെ തോന്നിയെ ?”
“അല്ല ,,എന്നെ സ്നേഹിക്കുന്ന ആർക്കോ എന്തോ അനർത്ഥം സംഭവിച്ച പോലെ ,, എന്നെ സ്നേഹിക്കാൻ എന്‍റെ അമ്മമ്മ മാത്രമല്ലേ ഉള്ളൂ ,”
“വിഷമിക്കണ്ട മോളെ ,, അങ്ങനെയൊന്നും ഉണ്ടാകില്ല ,, ”
“എന്നാലും എത്ര കാലമായി എന്റെ അമ്മമ്മയെ കണ്ടിട്ട് ,,പാവം അന്ന് ഇവിടെ വരെ വന്നിട്ട് കൂടെ എന്നെയൊന്നു കാണിച്ചില്ല ,, ”
അവൾ സങ്കടം പങ്കു വെച്ചു
“ദാദിയമ്മ ,,ഒന്ന് പറയാമോ അവരോടു ,,ഒരു വട്ടമെങ്കിലും എന്നെ ഒന്ന് ശിവശൈലത്ത് പോകാനനുവദിക്കാൻ ,എനിക്കൊന്നെന്‍റെ അമ്മമ്മയെ കാണണം ,, എന്‍റെ വീട്ടിൽ ഒന്നന്തിയുറങ്ങണം ,, എന്നിട്ടു പിറ്റേന്ന് തന്നെ ഞാൻ തിരികെ വന്നോളാ൦ ” അവൾ കേണപേക്ഷിച്ചു
“കൊള്ളാം ,,നല്ല കാര്യമായി ഇടിവെട്ട് നടന്നയന്ന് സംഭവിച്ചതൊക്കെ ഓർമ്മയില്ലേ ചാരു ,, അതൊന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല ,, ”
ദാദിയമ്മ തന്‍റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
അവൾ തനിക്ക് യോഗമില്ലെന്നു മനസിനെ ബോധ്യപ്പെടുത്തി അവിടെ നിന്നും നടന്നു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.