അന്നേരം
കഴുത്തിലും കാലിലും ചങ്ങലവട്ടം കെട്ടിയ കപിലൻ ആരുമറിയാതെ കൊയിലഗനിയുടെ ഉയർന്ന കിഴക്കൻ നിരയിലൂടെ പമ്മി പമ്മി നീങ്ങുകയായിരുന്നു , എല്ലായിടത്തും നോക്കി കങ്കാണികൾ ആരുമില്ലെന്ന് ഉറപ്പ് വരുത്തി. മലകൾകിടയിലൂടെ നടന്നു നീങ്ങുന്ന വരയാടിൻ കൂട്ടങ്ങൾക്കിടയിലൂടെ ആരുടേയും കണ്ണിൽ പെടാതെ മുൻപോട്ടു പോയിക്കൊണ്ടിരുന്നു. അവന്റെ ഉള്ളിൽ അങ്ങേയറ്റം ആധിയും ഭയവുമായിരുന്നു , കങ്കാണികളുടെ കൈയിൽ പെട്ടാൽ തലപോലും ബാക്കിയുണ്ടാവില്ല. അല്പം നീങ്ങി പാറകളിൽ മുറുകെ പിടിച്ചു മുകളിലേക്ക് വേഗത്തിൽ കയറി കൊണ്ടിരുന്നു , മുൻപോട്ടു പോയപ്പോൾ ആണ് കങ്കാണികൾ ഒരാൾ പാറപ്പുറത്തു തോക്കും പിടിച്ചു നിൽക്കുന്നത് കണ്ടത്. അവൻ വേഗം ഒഴിഞ്ഞു മാറി അയാൾ നിൽക്കുന്ന പാറക്കു കീഴെയായി വായയും മൂക്കും അടച്ചു പിടിച്ചു നിന്നു , താൻ ശ്വസിക്കുന്ന സ്വരം പോലു൦ അയാൾ കേൾക്കാതെയിരിക്കുവാനായി
കൊയിലാഗനിയിൽ
“ഇന്നലെ കപിലൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് പറഞ്ഞിരുന്നു സൂലി ,, അവനിനി ഓടി പോയതാകുമോ ?’ കഴിക്കുന്നതിനിടയിൽ ഐങ്കരൻ ചോദിച്ചു
“അയ്യോ ,,, മുതലാളിമാരോ കങ്കാണിമാരോ അറിഞ്ഞാൽ ,, ” ഭയത്തോടെ സൂലി ചോദിച്ചു
പെട്ടെന്നാണ് ഉറക്കെയുള്ള ഒരു ശബ്ദം കേട്ടത്
ചപ്പാത്തി വിളമ്പുന്ന കങ്കാണി ആയിരുന്നു
“ഒരുവൻ എങ്കെടാ ?”
എല്ലാവരും അയാളെ നോക്കി
അയാൾ കൈയിലെ രണ്ടു ചപ്പാത്തി ഉയർത്തി കാണിച്ചു
അമ്പതു പേർക്ക് രണ്ടു വീതം നൂറു ചപ്പാത്തി ആണ് അയാളുടെ കൈവശം ഉണ്ടായിരുന്നത്.
രണ്ടെണ്ണം ബാക്കി ഉണ്ട്
അതിനർത്ഥം അൻപതിൽ ഒരാൾക്കു കിട്ടിയിട്ടില്ല
“യാരെടാ ,,യാരവൻ ,,,എങ്കെ പോയാച്ച് ” എന്ന് ചോദിച്ചു കൊണ്ടു ആ കങ്കാണി ചപ്പാത്തി വലിച്ചെറിഞ്ഞു കൊണ്ട് അരയിലെ ചാട്ടവാർ ഊരി ഭക്ഷണം കഴിക്കുന്ന അനാരോഗ്യരായ യുവാക്കളുടെ സമീപത്തേക്ക് ഓടി വന്നുകൊണ്ട് ശക്തിയിൽ അവരുടെ ദേഹത്തു ചാട്ട വീശി
കൊടും വേദനയിൽ പലരും അലറിക്കരഞ്ഞു
“യാരെടാ ,,,” എന്ന് ഉറക്കെ വിളിച്ചു ചോദിച്ചുകൊണ്ട് അയാൾ ആഞ്ഞാഞ്ഞു വീശി
വേദന സഹിക്കാതെ അതിലൊരു പയ്യൻ
“അടിക്കാതുങ്കോ അയ്യാ ,,,,,,,,,,” എന്നുറക്കെ കരഞ്ഞു വിളിച്ചയാളുടെ കാലിൽ വീണു കൊണ്ട്
“കപിലൻ ആക്കുമെ ” എന്ന് കരഞ്ഞു പറഞ്ഞു അയാൾ അടി നിർത്തി
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️