കൊയിലാഗനി
സൂര്യൻ തലയ്ക്കു മുകളിൽ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
കഴുത്തിലും കാലിലും ചങ്ങലവളയം പിടിപ്പിച്ച ചെറുപ്പക്കാർ തലയിൽ റബ്ബർകുട്ടകൾ ചുമന്നു കൊണ്ട് വന്നു കൽക്കരികൾ ഒരു മൂലയ്ക്ക് കൂട്ടിയിടുകയാണ്.
അവരുടെ ദേഹമാകെ കരിപിടിച്ചു മുഷിഞ്ഞിരിക്കുകയാണ്.
അരമണിക്കൂർ കൂടുമ്പോൾ ചെറുപ്പക്കാർ മാറി റാറ്റ്ഹോൾനുള്ളിൽ മുട്ട് കുത്തി ഇഴഞ്ഞു നീങ്ങിയിറങ്ങും , പിക്കാസും ചെറു ചട്ടികളും കൊണ്ട് , അവരുടെ തലയിൽ ടോർച്ച് ക്യാപ്പ് പിടിപ്പിച്ചിട്ടുണ്ട് ഉള്ളിലേക്ക് പോകുമ്പോൾ വെളിച്ചം കിട്ടുവാനായി.
ഉരുകുന്ന ചൂടിൽ അവരെല്ലാവരും നല്ലപോലെ വിയർത്തൊലിക്കുന്നുണ്ടായിരുന്നു.പലരുടെയും കാലുകൾ ചങ്ങലവട്ടം വീണിടത്തു കൽക്കരിയുമായി സമ്പർക്കപെടുന്നതിനാൽ ആ ഭാഗം പഴുത്തൊലിക്കുകയായിരുന്നു.
സൂലിയും ഐങ്കരനും മാളത്തിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.
മാളത്തിൽ അതിലേറെ ചൂടും.
ഒരു ഇരുമ്പു ഷാഫ്ടിൽ ചുറ്റിക കൊണ്ടുള്ള അടികൊണ്ടു ഠിം ഠിം ഠിം എന്ന് ശബ്ദം മുഴങ്ങി.
അവരുടെ ഭക്ഷണ സമയം.
എല്ലാവരും ജോലി നിർത്തി വേഗം തന്നെ വന്നു ഒരു മൂലയിൽ ഇരുന്നു
പത്തു അമ്പതു പേരോളം ഉണ്ട് ,നന്നേ മെലിഞ്ഞു പോയവർ
കങ്കാണികൾ അരയിൽ ചാട്ടവാറു ചുറ്റിയിട്ടുണ്ട്
അവർ , വേലക്കാർക്ക് രണ്ടു ചപ്പാത്തി വീതം കൊടുത്തു
കൂടെ മറ്റൊരു ഇലയിൽ അല്പം പരിപ്പു കറിയും.
അവരുടെ കൈയിലെ വടിയെയും അരയിലെ ചാട്ടവാറിനെയും പേടിച്ച് എല്ലാവരും നിശബ്ദമായി വേഗത്തിൽ അവർക്കു കിട്ടിയ ചപ്പാത്തി പരിപ്പ് കറിയും കൂട്ടി കഴിച്ചു കൊണ്ടിരുന്നു.
അപ്പോളാണ് സൂലി ഐങ്കരനോട് ചോദിച്ചത്
“കപിലനെ കാണുന്നില്ലല്ലോ ”
അത് കേട്ട് ഐങ്കരൻ മുഖമുയർത്തി എങ്ങും നോക്കി
“ഇല്ല ഇരിക്കുന്ന കൂട്ടത്തിൽ എവിടെയുമില്ല ”
“കപിലനെവിടെ ?” അവൻ അടുത്തിരുന്ന പയ്യനോട് ചോദിച്ചു
അവനും അറിയില്ല എന്ന് പറഞ്ഞു.
അവർ ആധിയോടെ ചുറ്റും നോക്കി
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️