അവള്‍ക്ക് മുത്തശ്ശിയിൽ നിന്നും വീണ അഭ്യസിക്കണമെന്നു അതിയായ മോഹം വന്നതിനാൽ അത് ഭുവനേശ്വരി ദേവിയോട് പങ്കുവെച്ചിരുന്നു , അവർ ഏറെ സന്തോഷത്തോടെ അവളെ പഠിപ്പിക്കാം എന്നും ഉറപ്പു കൊടുത്തിരുന്നു.
പാർവതിക്ക് , ഭുവനേശ്വരി ദേവി അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു കൊടുത്തു കൊണ്ട് അവളുടെ മടിയിലേക്ക് വീണ വെച്ച് കൊടുക്കുകയും കൈവിരലുകള്‍ തന്ത്രികൾക്ക് മേൽ വെച്ച് കൊണ്ട് അവൾക്കു സ്വരസ്ഥാനങ്ങൾ ഉപദേശിച്ചു. മായാ മാളവത്തിലെസപ്തസ്വരങ്ങൾ മെല്ലെ മെല്ലെ അവരുടെ സഹായത്താൽ വീണാതന്ത്രികളിൽ വായിച്ചു.പ്രാരംഭഘട്ടമായതിനാൽ അവൾക്കു നല്ല പോലെ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു
പാടുന്ന പോലെയോ ആടുന്ന പോലെയോ എളുപ്പമല്ല വീണകമ്പികളിൽ സ്വരം സൃഷ്ടിക്കുന്നത് എന്നവൾക്ക് ബോധ്യമായി. കഠിനമായ സാധന തന്നെ വേണം വീണ വായിക്കുവാൻ.
ഭുവനേശ്വരി അവളിൽ നിന്നും വീണ വാങ്ങി അതിൽ കാപി രാഗത്തിലെ സ്വരങ്ങൾ വായിച്ചു കേൾപ്പിച്ചു
അവരുടെ വിരലുകൾ അതിവേഗം ഒഴുകി നടന്നു അവളതു കണ്ടു അങ്ങേയറ്റം ആഹ്ലാദത്തോടെ യിരുന്നു
തനിക്കും ഇതുപോലെയൊക്കെ വായിക്കണമെന്ന് അതിയായ മോഹം അവളിലുണ്ടായി.
അവളോട് പരിശീലിക്കാൻ പറഞ്ഞു കൊണ്ട് ഭുവനേശ്വരി ദേവി അവിടെ നിന്നും എഴുന്നേറ്റു
അവൾ ആ വീണ തന്നോട് ചേർത്ത് സാവധാനം ഓരോ അക്ഷരങ്ങൾ മുത്തശ്ശി പറഞ്ഞ പ്രകാരം വായിച്ചു കൊണ്ടിരുന്നു.അവൾ ചുവരിലെ കൃഷ്ണന്റെ ചിത്രത്തിൽ നോക്കി പുഞ്ചിരിച്ചു കൊണ്ട് തുടർന്നു.
ആരുമവിടെ ഉണ്ടായിരുന്നില്ല.
അവളൊറ്റയ്ക്കവിടെയിരുന്നു സ്വരങ്ങൾ പരിശീലിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ മെല്ലെ തന്‍റെ മിഴികൾ പൂട്ടി.
പെട്ടെന്ന് എവിടെ നിന്നോ കാതിലൊരലയായി തെളിഞ്ഞ , നല്ലപോലെ പോലെ തെളിഞ്ഞ ശുദ്ധമായ വീണനാദം കാതിൽ മുഴങ്ങുന്ന പോലെ..
“സീതാകല്യാണ വൈഭോഗമേ
രാമാ കല്യാണാ വൈഭോഗമേ”
അവളാ മനോഹരനാദം കേട്ടിരുന്നു
അവളുടെ അകക്കണ്ണിൽ തെളിഞ്ഞത്
പൂക്കളാൽ അലങ്കരിച്ച ഊഞ്ഞാലിൽ വിവാഹവേഷത്തിൽ താനും അപ്പുവുമിരിക്കുന്നു
ചുറ്റും കമനീയമായ പട്ടുവസ്ത്രങ്ങളണിഞ്ഞ നിരവധി സ്ത്രീകൾ .
അവർ തങ്ങളെ ഊഞ്ഞാലാട്ടുന്ന ദൃശ്യം.
വേഗമവള്‍ മിഴികള്‍ തുറന്നു.
മുഖമൊക്കെ നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു.
മന്ദസ്മിതത്തോടെ വീണയിൽ തന്‍റെ വിരലുകളോടിച്ചു .
അപ്പുവിന്‍റെ നെഞ്ചിലൂടെ തന്‍റെ വിരൽ തലോടുന്ന അനുഭവമാണ് അന്നേരമവൾക്ക് അനുഭവപ്പെട്ടത്.
നാണം കൊണ്ട് അവള്‍ കണ്ണുകളടച്ചു.
<<<<O>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️