അപരാജിതന്‍ -24[Harshan] 11450

ദേവർമഠത്തിൽ

പാർവതിയുടെ മാമന്മാർ ഇരുവരും കൂടെ കിരീടരോഹണ ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രാജകൊട്ടാരത്തിലേക്ക് ഇറങ്ങുകയായിരുന്നു.
അന്നേരം പുറത്തിരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ശ്യാമിനെയും തങ്ങളുടെ കൂടെ കൂട്ടി
അവരുടെ കാർ മഠത്തിൽ നിന്നും പുറത്തേക്ക് ഇറക്കി

രാജശേഖരനും മാലിനിയും കൂടെ ക്ഷേത്രദർശനം കഴിഞ്ഞു കാൽനടയായി വരുകയായിരുന്നു.
കാർ നിർത്തി ശ്യാം മാമന്‍മാരോടൊപ്പം പോകുകയാന്നെന്നു പറഞ്ഞു കൊണ്ട് യാത്ര തിരിച്ചു.
അവർ വന്നു മഠത്തിൽ പ്രവേശിച്ചു

മുകളിൽ
കുട്ടികളൊക്കെ നൃത്ത പരിശീലനത്തിലായിരുന്നു.
മച്ചിൽ ശക്തിയിൽ കാല്‍ പതിപ്പിക്കുന്നതിന്‍റെയും ചിലങ്കകളുടെയും ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.
വൈഷ്ണവദേശമായ വൈശാലിയിലെത്തിയത് മുതൽ രാജശേഖര൯ മാനസികമായി ഒരുപാട് സമാധാനത്തിലായിരുന്നു

എന്നും ക്ഷേത്രദർശനവും അതുപോലെ മാലിനിയോടൊപ്പവും മക്കളോടൊപ്പവും ഏറെ നേരം ചെലവഴിക്കാനുള്ള ഒരു അവസരവും കൂടെ ഇതിൽ നിന്നും ലഭിക്കുകയും ചെയ്തിരുന്നു

പാർവ്വതി അതേ സമയം ആദിശങ്കരനെന്ന അഗ്നിയിൽ സ്വയം ലയിച്ചു ചേർന്നിരുന്നു.
വിഷമം ഉണ്ടെങ്കിൽ പോലും അപ്പുവിനെ തനിക്ക് ഒരിക്കലും നഷ്ടപ്പെടില്ല എന്ന് മനസ് പറയുന്ന ഒരു ആശ്വാസത്തിലായിരുന്നു.അപ്പു തനിക്ക് തുണയായി ഉണ്ടെന്നുള്ള തോന്നൽ അവളെ മരണഭയത്തിൽ നിന്നും ഒരുപാട് സംരക്ഷിച്ചു നിർത്തിയിരുന്നു.
നഷ്ടപ്പെട്ട് പോയ ഉത്സാഹമെല്ലാം രജസ്വലയായതിനു ശേഷം അവൾക്കു കൈവന്നു കൊണ്ടിരുന്നു. സംഗീതവും നൃത്തവും അവളെ രസിപ്പിച്ചു കൊണ്ടിരുന്നു.

പാർവതി അവിടത്തെ പൂജാമുറിയിൽ പ്രാത്ഥിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.
അവളുടെ കൈയിൽ വെറ്റിലയും അടയ്ക്കയും നാണയവും വെച്ച് ഒരു ദക്ഷിണ കരുതിയിരുന്നു.
അവളതു കൊണ്ട് വന്നു അവളുടെ മുത്തശ്ശിയായ ഭുവനേശ്വരി ദേവിയുടെ കൈകളിൽ നൽകി കാൽ തൊട്ടു നമസ്കരിച്ചു.

അവർ അവളുടെ ശിരസിൽ കൈ വെച്ച് അനുഗ്രഹിച്ചു കൊണ്ട് താഴെ പരവതാനിയിൽ ഇരുത്തി.
അവർ തന്‍റെ വിശിഷ്ടമായ തഞ്ചാവൂ൪ വീണ അതും ചന്ദനത്തില്‍ കടഞ്ഞുണ്ടാക്കിയ ഏകാന്ത വീണ കൈകളിൽ എടുത്തു. പാർവതി ആ വീണയിൽ വിരല്‍ തൊട്ടു വന്ദിച്ചു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.