വീട്ടിലെത്തിയപ്പോളെക്കും ശൈലജ അവനുള്ള പാൽ കൊണ്ട് വന്നു വെച്ചിട്ടുണ്ടായിരുന്നു.
അവരവിടെ എത്തിയപ്പോളേക്കും അവൾ ഇറങ്ങാൻ നിൽക്കുകയായിരുന്നു.
“ഹലോ ,,ശൈലജ ബേട്ടി ,,ഗുഡ് മോണിങ് ,, ”
“ഗുഡ് മോണിങ് ” ചിരിച്ചുകൊണ്ട് ശൈലജ മറുപടി പറഞ്ഞു
“എന്താ പോകാണോ ,,കുത്തിയിരിക്കൂ ,,,”
“എനിക്ക് പണിയുണ്ട് ,, ”
“ആഹാ ,, ബിസി ലേഡി ,, സ്മാര്‍ട്ട് ലേഡി , അവൻ തിണ്ണയിൽ ഇരുന്നു , അവനൊപ്പം ശങ്കരനും ശംഭുവും കൂടെ ഇരുന്നു
“എന്തായാലും ഇത്രടം വരെ വന്നതല്ലേ ,, ആ പാലൊന്നു തിളപ്പിച്ചു താ ,,ചേട്ടൻ കുടിക്കട്ടെ ”
“അയ്യോടാ ,,എനിക്കതല്ലെ പണി ” ശൈലജ കെറുവിച്ചു
“ഒന്ന് തിളപ്പിച്ചു കൊടുക്ക് ചേച്ചി ,,” ശംഭു നിര്‍ബന്ധിച്ചു
അവളൊന്നു മൂളിക്കൊണ്ടു വാതിൽ തുറന്നുള്ളിലേക്ക് കയറി
അടുക്കളയിൽ ചെന്ന് അവിടെയുണ്ടായിരുന്ന വരളി കത്തിച്ചു പാൽ തിളപ്പിച്ചു കൊണ്ട് വന്നു കൊടുത്തു.
അവൻ പാല് കുടിച്ചു കൊണ്ടിരുന്നപ്പോൾ
“ഇന്നെന്താ പരിപാടി ?” ശൈലജ ചോദിച്ചു
“ഇന്നോ ,, ഇന്ന് ഒരു പരിപാടിയുണ്ട് ,, ഒന്ന് പട്ടണത്തിൽ പോകണം ”
“പട്ടണത്തിലോ ..?”
“അതെ ,, വൈദ്യരു മുത്തശ്ശനുമായി വേണം പോകാൻ ,, ”
“അതെന്താ ,,,?”
“അതോ ,,മുത്തശ്ശന്റെ കാല്‍ ഒരുപാട് നീരുവെച്ചിട്ടുണ്ട് ,, അതൊന്നു ഡോക്ടറെ കാണിക്കാൻ ,, ”
“അപ്പൊ ഗോപി ഡോട്ടറോ ?” ശൈലജ ചോദിച്ചു
“ഗോപി ഫിസിഷ്യൻ അല്ലെ ,, ഇത് എല്ലിന്‍റെ ഡോക്ടറെ കാണിക്കാനാ ,, നല്ലപോലെ നീര് വെച്ചിട്ടുണ്ട് ”
അതിനു വൈദ്യര് മുത്തശ്ശൻ ആശുപത്രിയിലേക്ക് വരാനൊന്നും സാധ്യത കാണുന്നില്ല” ശൈലജെ പറഞ്ഞു
“ആ ,, നോക്കട്ടെ ,, ”
“എന്നാ ഞാനും വന്നോട്ടെ ,,, അപ്പുവേട്ടാ ,,എനിക്കും പട്ടണമൊക്കെ കാണണമെന്നുണ്ട് ” ഒരുപാട് ആശയോടെ ശംഭു ചോദിച്ചു
ആദി അവനെ നോക്കി പുഞ്ചിരിച്ചു
“പിന്നെന്താ ,,, ശങ്കരാ നീ വരുന്നുണ്ടോ ?” ആദി ചോദിച്ചു.
“ഇല്ല അപ്പുവെട്ടാ ,,എനിക്കു വീട്ടില്‍ കുറച്ചു ജോലികളുണ്ട് , നിങ്ങള് പോയിട്ടു വാ ” ശങ്കരന്‍ പറഞ്ഞു.
“എടാ ശംഭൂ ,, സ്വാമി മുത്തശ്ശനെയും കൊണ്ട് പോണം ,, രണ്ടു ദിവസം മുൻപ് കണ്ണുവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു ,,കണ്ണു ഡോക്ടറെ കാണിക്കാം ,, ചിലപ്പോ കണ്ണട വെക്കേണ്ടി വരും ,,” ആദി പറഞ്ഞു
ആദി വസ്ത്രമൊക്കെ മാറി , പിള്ളേരുടെ ഒപ്പം ഗ്രാമകവാടത്തിലേക്കു ചെന്നു
അവിടെ പുറത്തു തിണ്ണയിൽ രണ്ടു മുത്തശ൯മാരും ഇരിക്കുന്നുണ്ടായിരുന്നു.
അവൻ ചെന്ന് അവരോടു പട്ടണത്തിൽ പോകാമെന്നു പറഞ്ഞു
അവരിരുവരും ആദ്യം സമ്മതിച്ചില്ലെങ്കിലും ആദിയുടെ സ്നേഹപൂർണമായ നിർബന്ധത്തിനു മുന്നിൽ വഴങ്ങി , അര മണിക്കൂറിനുള്ളിൽ ഇരുവരും തയ്യാറായി വന്നു.
ശൈലജയോട് കൂടെ ചെല്ലുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ വിസമ്മതം പ്രകടിപ്പിച്ചു
ശംഭുവും ശങ്കരനും കൂടെ അപ്പോളേക്കും അവിടെയെത്തി.
അവരെല്ലാവരും കൂടെ ആദിയുടെ ജീപ്പിൽ കയറി.
ശംഭു ആദിയുടെ സമീപമിരുന്നു.
മുത്തശ്ശന്‍മാര്‍ ജീപ്പിന് പുറകിലും
ആദി കണ്ണാടിയില്‍ എല്ലാവരെയും നോക്കി.അവന്റെ മനസ്സ് ആനന്ദ൦ കൊണ്ട് നിറഞ്ഞു
കസ്തൂരി ചേച്ചിയും ഗൌരി മോളും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ തന്‍റെ അമ്മയുടെ കുടുംബം പൂര്‍ണ്ണമായിരുന്നേനെ എന്നവനാലോചിച്ചു .
ശിവമണി വാദ്യാര്‍ എന്ന മുതുമൂത്തശന്റെ രണ്ടു പെണ്‍മക്കളായ മലരമ്മയുടെയും മൊഴിയമ്മയുടെയും മക്കള്‍ സ്വാമിനാഥരു൦ വൈദ്യനാഥരു൦ , തന്‍റെ രണ്ടു മുത്തശന്‍മാര്‍ , മുന്നില്‍ ഇവരുടെ സഹോദരി അചലയുടെ കൊച്ചുമകനായ ആദിയും , സ്വാമി മുത്തശ്ശന്‍റെ കൊച്ചുമകനായ തന്‍റെ സഹോദരന്‍ ശംഭുവും.
ഒരു പുഞ്ചിരിയോടെ ആദി ജീപ്പെടുത്തു.
<<<<O>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️