“അത് ഞാന്‍ മറന്നു പോയെടാ ,,,അന്ന് എച്ചിയെ കണ്ണു കാണിക്കാന്‍ കൊണ്ട് പോയില്ലായോ “
“ഉവ്വ് “
“അന്നാ കണ്ടത് , ഒരു മിന്നായം പോലെ കണ്ടേയുള്ളൂ , അന്ന് ഒരു മാട്ടക്കടയുടെ മുന്നില്‍ സര്‍ക്കാരണ്ണന്‍ നിന്നു ബീഡി വലിക്കായിരുന്നു , ഒരു കോണകം മാത്രമായിരുന്നു വേഷം “
‘സത്യമോ !!!!” അത്ഭുതത്തോടെ ശംഭു ചോദിച്ചു
“അതേടാ ,,ഞാന്‍ കള്ളം പറയാറില്ലല്ലോ , മിന്നായ൦ പോലെയേ കണ്ടുള്ളൂ , അതാ മറന്നു പോയത് , ഇനി നമുക്ക് പട്ടണത്തില്‍ പോകുമ്പോ കാണാടാ”
പിള്ളേരുടെ വര്‍ത്താനം ആദിയെ നല്ലപോലെ രസിപ്പിച്ചു കൊണ്ടിരുന്നു.
ശംഭു എല്ലാം വിശ്വസിച്ചു
“അല്ലടാ ശങ്കരാ നിനക്കു സർക്കാരണ്ണനെ ആണോ രുദ്രതേജനണ്ണനെ ആണോ ഇഷ്ടം ”
ശംഭു ചോദിച്ചു
അവനെന്തു മറുപടി പറയുന്നു എന്നറിയുവാനായി ആദി കുറച്ചൂടെ അടുത്തേക്ക് നീങ്ങി
“അത് രുദ്രതേജനണ്ണനെ ”
അത് കേട്ട് ആദിക്കും അത്ഭുതമായി
“അതെന്താടാ ?”
“അതോ ,, സർക്കാർ പെട്ടെന്ന് വന്നതല്ലെ ,,പക്ഷെ ഇത്രേം കാലമായി ഞാൻ കാത്തിരുന്നത് രുദ്രതേജനണ്ണനെയല്ലെ ,,, അതോണ്ടാ കൂടുതൽ ഇഷ്ടം ”
ശങ്കരൻ പറയുന്നത് കേട്ട് ആദിയുടെ മനസ് തന്നെ നിറഞ്ഞിരുന്നു
“അപ്പുവേട്ടാ ,,,,,,” ശങ്കരൻ വിളിച്ചു
“എന്താടാ ,,,,,,?”
“രുദ്രതേജൻ അണ്ണൻ വരാതെ ഇരിക്കൊന്നുമില്ല ,, ഉറപ്പായും വരും ,, എന്തേലും തിരക്ക് വന്നു കാണും ”
ശങ്കരൻ പറഞ്ഞു
“ആഹാ ,,അത് കൊള്ളാല്ലോ ,,അല്ല എന്തിനാ നിനക്ക് രുദ്രതേജനെ കണ്ടിട്ട് ”
“അതോ ,, രുദ്രതേജനണ്ണ൯ വന്നിട്ട് എനിക്ക് കുറെ കാര്യങ്ങൾ അണ്ണനെ കൊണ്ട് ചെയ്യിക്കാനുണ്ട് ”
“ആഹാ ,,അതെന്തൊക്കെയാ ,,,?”
“ഏയ് ,,അത് ഞാൻ വേറെയാരോടും പറയില്ല ,, അണ്ണൻ വരട്ടെ ,, ”
“നീ എന്നോട് പറയെടാ ” ആദി അവനെ ഒരു ചിരിയോടെ നിർബന്ധിച്ചു
“ഏയ് ,,ഞാൻ പറയൂല്ല ,,അണ്ണൻ വരുമ്പോ ഞാൻ അണ്ണനോട് രഹസ്യമായി പറയും ”
“ഹമ് …… ശരി ശരി ” എന്ന് പറഞ്ഞുകൊണ്ട് ആദി പുഴയിൽ നിന്നും പടവിലേക്ക് കയറി
ആദിയുടെ കരുത്തുറ്റ പേശികൾ നിറഞ്ഞ ശരീരത്തേക്ക് നോക്കി ശംഭു പറഞ്ഞു
“അപ്പുവേട്ടാ ,,,,,”
“എന്താടാ ,,?”
“എന്ത് ഭംഗിയാ,,അപ്പുവേട്ടന്‍റെ ദേഹം കാണാൻ ,,ഒരുപാട് ശക്തിയുണ്ടാകുമല്ലേ ,,”
അത് കേട്ട് ശങ്കരനും നോക്കി
“ശരിയാ അപ്പുവേട്ടാ ,, ശരിക്കും അപ്പുവേട്ടൻ പടച്ചട്ടയും ആയുധങ്ങളും ഒക്കെ അണിഞ്ഞാൽ കിങ്കൻ ആണെന്നെ ആരും പറയു ,,,,,,,,,”
“കിങ്കനോ ,,,അതെന്താടാ ശങ്കരാ ” ശംഭു ചോദിച്ചു
“എടാ ,,അത് രാജാവിനെ വിളിക്കണത് കിങ്കൻ എന്നാ ,, അല്ലെ അപ്പുവേട്ടാ അങ്ങനെയല്ലേ അന്ന് പറഞ്ഞത് ”
ശങ്കരൻ ചോദിച്ചു
ആദി അതു കേട്ടു പൊട്ടിചിരിച്ചുകൊണ്ട് “കിങ്കൻ അല്ലടാ കിങ്ങ് …’
“ആ അത് തന്നെ ,,,ഞാന്‍ പറയുമ്പോ കിങ്കന്‍ , അപ്പുവേട്ടന്‍ പറയുമ്പോ ആപ്പറഞ്ഞത് രണ്ടും ഒന്നാ ” ശങ്കരൻ ന്യായീകരിച്ചു
ആദി തോർത്ത് കൊണ്ട് ദേഹം തുടച്ചു ഒരു കറുത്ത മുണ്ട് ധരിച്ചു നടന്നു കുട്ടികൾ പിന്നിലും
ആദി ഒന്ന് തിരിഞ്ഞു
“പക്ഷെ ഞാൻ കിങ്ങല്ല ,,,,,,,മക്കളെ ”
അവരിരുവരും ആകാ൦ക്ഷയോടെ ആദിയുടെ മുഖത്തേക്ക് നോക്കി
“കിംഗ് ഒക്കെ ,,, ആ പ്രജാപതികൾ ,,അവർ ”
“അപ്പൊ ,,പിന്നെ അപ്പുവേട്ടനാരാ ?” ശംഭു ചോദിച്ചു
ആദി ഉറക്കെ ചിരിച്ചു
ഒരു പ്രൗഢഗംഭീരമായ ചിരി , അതുമൊരു വീരോദാത്ത ഭാവത്തോടെ
“രാജാക്കന്മാരുടെ രാജാവ് ,,,,,,ദി എംപെറർ ,,,മനസിലായോ …”
ആദി അവരെ നോക്കി ചോദിച്ചു
“മനസ്സിലായി അപ്പുവേട്ടാ,, അപ്പുവേട്ടൻ രാജാക്കൻമാരുടെ രാജാവ്, എറമ്പറ൯” ശങ്കരൻ പറഞ്ഞു.
“അതെ അപ്പുവേട്ടാ എറമ്പറ൯”
അവൻ പിള്ളേരുടെ രണ്ടു പേരെയും ഇരുവശത്തും നിർത്തി ചുമലിൽ കൈ പിടിച്ചു നടന്നു
“എറമ്പറനല്ല എമ്പറർ പറഞ്ഞെ ”
അവരെ കൊണ്ട് പറയിപ്പിച്ചു പറയിപ്പിച്ചു കവാടം എത്തിയപ്പോളേക്കും അവർ എമ്പറർ എന്ന് പറയാൻ പഠിച്ചു.
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️