കുളിക്കാനായി കടവിലേക്ക് പോകുന്ന നേരം ലവനെയും കുശനെയും പോലെ ശങ്കരനും ശംഭുവും അവിടേക്ക് വന്നു
“അപ്പുവേട്ടാ ” എന്ന് വിളിച്ചു കൊണ്ട്
“ആഹാ ,,വന്നല്ലോ ,,,,,,,രണ്ടു മരമാക്രികളും ” അവൻ അവരെ നോക്കി പറഞ്ഞു
“കുളിക്കാൻ പോകാണോ ?”
“അതേലോ …”
“എന്നാ ഞങ്ങളും വരാം ,,,” ശംഭു പറഞ്ഞു
അവൻ ഇരുവരെയും രണ്ടു വശത്തും നിർത്തി തോളത്തു പിടിച്ചു കൊണ്ട്
“എന്നാ ,,,,,വാ ,,,,,,,” എന്നുപറഞ്ഞു കൊണ്ട് നേരെ കടവിലേക്ക് നടന്നു
കടവിലെത്തിയപ്പോൾ ആദി ഒരു ബോക്‌സർ ഇട്ടു കൊണ്ട് വെള്ളത്തിലേക്ക് ചാടി.
പിള്ളേര് രണ്ടു പേരും കടവിൽ ഇരുന്നു.
കൗതുകം ഒരുപാട് കൂടുതലുള്ള ശങ്കരൻ ആദിയുടെ ഷാമ്പൂ എടുത്തു മുഖത്ത് പുരട്ടി പതപ്പിച്ചു മുഖം കഴുകി കൊണ്ടിരുന്നു. ഒരു കൈ തൂക്കി ഇട്ടിരുന്നതിനാൽ ഇടതു കൈ കൊണ്ട് വേണം അവനു കാര്യങ്ങൾ ചെയ്യുവാനായി
ആദി നല്ലപോലെ വെള്ളത്തിൽ നീന്തിതുടിച്ചുകൊണ്ടിരുന്നു
“അപ്പുവേട്ടാ ,,,,,” ശങ്കരൻ വിളിച്ചു
“എന്താ മാക്രി ” ആദി വിളികേട്ടു
“എടാ നിന്നെയാടാ മാക്രി എന്ന് വിളിച്ചത് ” എന്ന് ശംഭു ശങ്കരനോട് കളിയാക്കി പറഞ്ഞു.
“എന്നെയാണോ അപ്പുവേട്ടാ ?” ശങ്കരൻ ചോദിച്ചു
രണ്ടുപേരെയും ” ആദി മറുപടി പറഞ്ഞു , അത് കേട്ടപ്പോൾ ശങ്കരനും സമാധാനമായി.
“നീ പോടാ ,,നമ്മള് രണ്ടു പേരെയുമാ “ ശങ്കരന്‍ പറഞ്ഞു.
“എന്താ പറയാനുള്ളത് ?” ആദി ചോദിച്ചു
“അപ്പുവേട്ടൻ എന്നാ തിരികെ പോകാ ,,,,?” ശങ്കരൻ തിരക്കി
“അതെന്താടാ ,,ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്ക് ഇഷ്ടല്ലാണ്ടായോ , എന്ന പറഞ്ഞോ ഞാൻ പൊക്കോളാ൦ ”
ആദി പറഞ്ഞു
“അയ്യോ ,,അങ്ങനെ പറയല്ലേ അപ്പുവേട്ടാ ,, അപ്പുവേട്ടൻ പോയാ ഞങ്ങൾക്ക് ഒരുപാട് സങ്കടമാകും ,, ഇപ്പോ അപ്പുവേട്ടൻ പെട്ടെന്നു പോവല്ലേ എന്നാ ഞാൻ പ്രാർത്ഥിക്കുന്നത് ”
വിഷമത്തോടെ ശങ്കരൻ പറഞ്ഞു
“ഞാനും അങ്ങനെ തന്നെയാ അപ്പുവേട്ടാ ,, അപ്പുവേട്ടൻ പോകുന്നു എന്നറിഞ്ഞാൽ സഹിക്കാൻ പറ്റില്ല ,, എവിടെയോ ദൂരദേശത്തല്ലേ അപ്പുവേട്ടന്റെ വീട് ,, ഒന്നും കാണാൻ പോലും പിന്നെ പറ്റൂല്ല ,,”
ശംഭുവും സങ്കട൦ പറഞ്ഞു
“പിന്നെ എന്തിനാ ഞാൻ പോകുന്നെ എന്ന് ചോദിച്ചത് ” അവർ പറയുന്നതു കേട്ട് സഹതാപം തോന്നി അവൻ ചോദിച്ചു
“അതോ ,, കുറെ നാൾ കൂടെ ഉണ്ടാകുമോന്നറിയാനായിരുന്നു അപ്പുവേട്ടാ ,, അപ്പൊ എനിക്കൊരു സമാധാനമാകും ,,അതോണ്ടാ ” നിഷ്കളങ്കമായി ശങ്കരൻ പറഞ്ഞു.
“എന്നാ സമാധാനിച്ചോ ,, ഞാൻ അടുത്തെങ്ങും പോകാൻ ഉദ്ദേശിച്ചിട്ടില്ല ,,കുറച്ചധികം നാൾ ഇവിടെയൊക്കെ ഉണ്ടാകും ” ആദി ചിരിച്ചു കൊണ്ട് പറഞ്ഞു ഒന്ന് മുങ്ങാം കുഴിയിട്ടു
അതുകേട്ടു പിള്ളേര് രണ്ടു പേരും മുഖത്തോടു മുഖം നോക്കി ചിരിച്ചു കൊണ്ട് സന്തോഷം പങ്കു വെച്ചു
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️