അപരാജിതന്‍ -24[Harshan] 11450

ഏഴു മണിയോടെ സഹകരണസംഘത്തിൽ പാൽ കൊണ്ട് കൊടുക്കാനായി അവൻ അവിടെ നിന്നുമിറങ്ങി
എട്ടേകാലോടെ തിരികെ വന്നു.വന്നപ്പോളാണ് കസ്തൂരി ചേച്ചിയും ഗൗരിമോളും അങ്ങോട്ടേക്ക് വന്നത്.
അവൻ ഗൗരിയെ വാരിയെടുത്തു. അമ്മയുടെ അമ്മയുടെ കുടുംബത്തിലെ തന്‍റെ ആകെയുള്ള പെങ്ങൾ ആണ് കസ്തൂരി ചേച്ചി.
തന്‍റെ മരുമോളാണ് ഗൗരിമോൾ , തന്‍റെ കുഞ്ഞ് മകള്‍

ഉഗ്രകോപം കൊണ്ട് ഇവരെയൊക്കെയാണല്ലോ ഇല്ലാതെയാക്കാൻ താൻ തുനിഞ്ഞത് എന്നോര്‍ത്ത വന്‍റെ ഹൃദയം നീറിപ്പുകയുകയായിരുന്നു. ഗൗരി മോളുടെ കവിളിൽ അവനൊരു മുത്തം കൊടുത്തു.
“മാമന്‍റെ പൊന്നെവിടെ ?”
“ഇവിടെണ്ടല്ലോ ,,,,” അവള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“അനിയാ ,,ഞാനിന്നു മുതൽ തൊഴിലുറപ്പിനു പോകാട്ടോ” കസ്തൂരി ചേച്ചി പറഞ്ഞു
അവനതു കേട്ടപ്പോൾ നെഞ്ച് പുകഞ്ഞു.
തന്‍റെ പെങ്ങളാണ് , വിധവയാണ് , താനാണ് തന്‍റെ പെങ്ങളെ സ൦രക്ഷിക്കേണ്ടത് , പക്ഷെ തന്‍റെ നിവൃത്തികേട് കൊണ്ട് താൻ കൂടപ്പിറപ്പാണ് എന്ന് പറയാനും സാധിക്കാത്ത അവസ്ഥ ”
“എന്തിനാ ചേച്ചി ,, ഇപ്പോ പോകണെ ?,,, മുൻപ് പോയിരുന്നില്ലല്ലോ ,,? ”
“അനിയാ ,,എന്തായാലും പോയാലൊരു വരുമാനമല്ലേ ,, നൂറു ദിവസം ജോലിയും കിട്ടുമല്ലോ , എന്തോ ഇപ്പോ ജീവിക്കാനൊക്കെ ഒരു പ്രതീക്ഷ കൈവന്നിട്ടുണ്ട് , നല്ല ഭക്ഷണ സാധനങ്ങൾ കിട്ടുന്നു , ശുചിമുറി കിട്ടിയിരിക്കുന്നു ,, തൊഴിൽ കിട്ടിയിരിക്കുന്നു ,, എന്നെ കൊണ്ട് കഴിയുന്ന പോലെ എന്‍റെ മോൾക്ക് വേണ്ടി എന്തെങ്കിലും കരുതണമെ ന്നൊരു ആഗ്രഹമുണ്ട് ,,”
അവള്‍ പറയുന്നതവന്‍ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു
അവനു പോകണ്ട എന്ന് പറയാനും സാധിക്കുന്നില്ല.
“അപ്പൊ ഗൗരി മോളെ ആര് നോക്കും ,, ചേച്ചി ,?”
“അതിവിടെ ശിവാനിയുണ്ടല്ലോ ,,ശങ്കൂട്ടന്‍റെ പെങ്ങൾ ”

അവന്‍റെ ഒക്കത്തിരുന്നു കൊണ്ട് ഗൗരി മോൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു കളിയ്ക്കാൻ തുടങ്ങി.
ഇടയ്ക്കവന്‍റെ മീശ പിരിച്ചു വലിച്ചു നീക്കി ചിരിച്ചുകൊണ്ടിരുന്നു .
അവനതു കണ്ടു ചിരിച്ചു
“ആഹാ ,,മാമന്‍റെ താടിയും മീശയും കുഞ്ഞാവയ്ക്ക് ഒരുപാട് ഇഷ്ടമായല്ലേ ,,”
അവൾ കീരിപ്പല്ലു കാട്ടി പുഞ്ചിരിച്ചു
“എനിക്കൊരു ആങ്ങളയുണ്ടായിരുന്നെങ്കിൽ എന്റെ മോൾക്ക് മാമൻ എന്ന് വിളിക്കാൻ ഒരാളായിരുന്നേനെ ,, എന്തോ ഭാഗ്യമില്ലാതെ പോയി ” കസ്തൂരി ഒരു കുഞ്ഞു സങ്കടം പറഞ്ഞു
“ചേച്ചി ,,,ഞാനാ ,,ആങ്ങളയാ ,,,” എന്ന് നൂറു വട്ടം ഉറക്കെ വിളിച്ചു പറയണമെന്ന് മനസ്സ് ആഗ്രഹിച്ചുവെങ്കിലും നീറുന്ന ഹൃദയത്തോടെ അവനത് നിയന്ത്രിച്ചു
“അതിനിപ്പോ എന്താ ,, ഗൗരി മോൾക്ക് ഈ അപ്പുമാമനുണ്ടല്ലോ ,,,” അവൻ അതും പറഞ്ഞു കുഞ്ഞിനെ കൊഞ്ചിച്ചു.
അവൾ കുണുങ്ങി ചിരിച്ചു
“എന്‍റെ ഈ ഗൗരിമോൾക്ക് എന്ത് വേണമെന്ന് പറഞ്ഞാൽ പോരേ ,അപ്പുമാമൻ വാങ്ങി തരില്ലേ ,,അല്ലെടി ,,,കുറുമ്പി ” അവൻ ഗൗരിയുടെ കവിളിൽ മെല്ലെ പിതുക്കി
അവൾ കൂണുങ്ങിചിരിച്ചു കൊണ്ടിരുന്നു.
അവനവളെ താഴെ നിർത്തി.
“എന്നാ പോട്ടെ അനിയാ ,, ഞാൻ വേലയ്ക്ക് പോകുന്ന വിവരം അനിയനോട് പറയാൻ വന്നതാ ”
കസ്തൂരി ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
അവനിരുവരെയും നോക്കി അല്പം നേരം നിന്നു
ജോലി ചെയ്യുന്നതൊക്കെ സ്വീകാര്യമാണ് , കാഠിന്യമുള്ള ജോലിയും അല്ല തൊഴിലുറപ്പിൽ എങ്കിലും തന്‍റെ പെങ്ങൾ അതിനൊക്കെ പോകുമ്പോൾ മനസ്സിലൊരു നോവ് . എത്രയും പെട്ടെന്ന് തയ്യൽ പരിശീലനം അവിടെ ആരംഭിക്കാനുള്ള വഴികൾ നോക്കണം എന്ന് മനസ്സിൽ ചിന്തിച്ചു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.