പിറ്റേന്ന് രാവിലെ മനു കുളിച്ചു തയ്യാറായി അറിവഴകന്‍ കോവിലില്‍ പോയി തൊഴുതു തിരികെയെത്തി. പിന്നെ ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തു കാറില്‍ തിരികെ നാട്ടിലേക്ക് തിരിച്ചു.
സന്ധ്യയോടെ വീട്ടിലെത്തി.
കുടുംബത്തോടൊപ്പം ചേര്‍ന്നു.
ഇടയ്ക്കിടെ ബാലുവിന്‍റെ മൊബൈലില്‍ വിളിക്കുമ്പോള്‍ എല്ലാം സ്വിച്ച് ഓഫ് ആയിരുന്നു.
ഇടവേള സമയങ്ങളില്‍ അനുപമയ്ക്ക് അന്ന് വരെയുള്ള കഥയും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.
അതിനിടയില്‍ അവന്‍റെ അമ്മമ്മയ്ക്കു വാര്‍ദ്ധക്യസംബന്ധമായ് അസുഖങ്ങള്‍ വന്നു ഹോസ്പിറ്റലില്‍ അഡ്മിട്ട് ആയിരുന്നു, അവനും അമ്മയുമാണ് കൂട്ട് നിന്നതും.
അങ്ങനെ ഒരാഴ്ച പെട്ടെന്നു കടന്നു പോയി.
അതിനിടയില്‍ അനുപമയുടെ ഏട്ടന്‍ വിമല്‍ തോറ്റ സബ്ജക്ടുകള്‍ ഒക്കെ എഴുതി എടുത്തിരുന്നു.
വിമലിന് ഒരു ജോലി ആകുന്നത് വരെ തത്കാലം മനുവിന്‍റെ അച്ഛന്‍ ദേവദാസ് അവരുടെ സ്ഥാപനത്തില്‍ ഒരു ജോലി കൊടുത്തു.
തെറ്റില്ലാത്ത സാലറിയും.
മനു ഓഫീസിലെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഒക്കെ നോക്കി ഒരാഴ്ച കൂടെ തള്ളിനീക്കി.
അവന്‍ എന്നും രാത്രി ചന്ദ്രനെ നോക്കുമായിരുന്നു
അമാവാസി ആയോ എന്നു അറിയുവാനായി
അങ്ങനെ അമാവാസി നാള്‍ എത്തി.
അന്ന് രാത്രി
മനു സുഖകരമായി ഉറങ്ങുകയായിരുന്നു.
അന്നേരമാണ് ഒരു സ്വപ്നം അവന്‍ കണ്ടത്
‘ഒരു മൈതാനം , ഒരുപാട് ആളുകളും തിങ്ങി നില്ക്കുന്നു , ഇടയിലുള്ള ഒരു ഭിത്തിയില്‍ ആരോ ചാരി നില്‍ക്കുകയാണ്. അയാള്‍ പിന്തിരിഞ്ഞു നോക്കി , ബാലുവായിരുന്നു അത് ആകെ ക്ഷീണിതനായിരുന്നു, ദൈന്യത നിറഞ്ഞ മുഖം , കവിളൊക്കെ പഴയതിലും ഒട്ടി , ദേഹത്തെ വാരിയെല്ലുകള്‍ ഒക്കെ എടുത്തു കാണിക്കുന്ന രൂപം , ശ്വാസ൦ പോലും എടുക്കാന്‍ ബുദ്ധിമുട്ടുന്നു , അല്പം കഴിഞ്ഞപ്പോള്‍ ബാലു നില്‍ക്കുന്ന ഇടത്ത് തീ പടരുന്നു, ബാലുവിന് അനങ്ങാന്‍ സാധിക്കുന്നില്ല , ദേഹമാകെ തീ പടര്‍ന്ന് കൊണ്ട് ബാലു നിന്നു കത്തുകയാണ് ,, അമ്മേ എന്നു വിളിച്ച് കൊണ്ട് അലറി കരയുന്നുണ്ട് , ദേഹമാകെ കത്തി തൊലിയൊക്കെ പൊള്ളിയടര്‍ന്ന് കൊണ്ടിരുന്നു. ഒരാളും ആ തീ അണയ്ക്കാന്‍ സഹായിക്കുന്നില്ല. ബാലുവിന്‍റെ ആര്‍ത്തനാദം കാതില്‍ മുഴങ്ങി കൊണ്ടിരുന്നു , ആകെ കറുത്ത പുക മാത്രം , മാംസം കത്തുന്ന ദുര്‍ഗന്ധം “സ്വപ്നത്തില്‍ ബാലുവിനെ രക്ഷിക്കാനാകാതെ മനു അലറിക്കരഞ്ഞു
അവന്‍ ചാടി എഴുന്നേറ്റു
അവനാകെ ഭയന്ന് വിറക്കുകയായിരുന്നു
അല്പം നേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു
പിന്നെ വേഗം ടേബിള്‍ ലാമ്പ് ഓണ്‍ ചെയ്തു
അവിടെ ജഗ്ഗില്‍ ഇരുന്ന വെള്ളമെടുത്ത് കുടിച്ചു
പിന്നെയവന് ഉറങ്ങാന്‍ സാധിച്ചില്ല
ഭയവും സങ്കടവും ഒരേ സമയം അവനില്‍ നിറഞ്ഞു
അനങ്ങാനാകാതെ നിന്നു കത്തുന്ന ബാലുച്ചേട്ടന്‍ ,,
അതോര്‍ത്തിട്ടു ഇപ്പോളും കൈകാലുകള്‍ വിറയ്ക്കുന്നു.
പിന്നെയവന്‍ കിടക്കാനാകാതെ ബെഡില്‍ ഇരുന്നു.
ഏത് ഭയത്തെയും ദൂരെയകറ്റുന്ന പഞ്ചാക്ഷരി മന്ത്രം ജപിച്ച് കൊണ്ട് അവന്‍ ഇരുന്നു നേരം വെളുപ്പിച്ചു .
<<<<<O>>>>
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️