നേരമേറെ വൈകിയിരിക്കുന്നു. അച്ഛനെയും കൂട്ടി വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയതാണ്. എവിടെക്കാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് ഇതു വരെ നിശ്ചയമായിട്ടില്ല. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പാറു ഒരുപാടു തവണ വിളിച്ചു.. ചോദ്യം ആവര്‍ത്തനമായപ്പോൾ ഉത്തരം മൗനം കീഴടക്കി. പീന്നീടവള്‍ വിളിച്ചില്ല. എനിക്ക് രണ്ട് വയസ്സായപ്പോൾ അമ്മ കാന്‍സര്‍ വന്നു മരിച്ചു. പിന്നീടെന്‍റെ അച്ഛനും അമ്മയുമെല്ലാം അച്ഛനായിരുന്നു. അച്ഛന്‍റെ പിന്നീടുള്ള ജീവിതത്തില്‍ ബന്ധങ്ങള്‍ കുറഞ്ഞു വന്നു. അന്നുമിന്നും എനിക്കെല്ലാം അച്ഛന്‍ തന്നെ. അമ്മ നോക്കുന്നതുപോലെ എന്നെ അണിയിച്ചൊരുക്കി സ്ക്കൂളില്‍ പറഞ്ഞു […]
വേശ്യയെ പ്രണയിച്ചവൻ 41
വേശ്യയെ പ്രണയിച്ചവൻ Veshyaye Pranayichavan Author : Krishna ഇന്നും എന്റെ ചിന്തകളെ ഭ്രാന്തമായി കൊല്ലുന്നവൾ.. ഞാൻ അറിഞ്ഞ ആദ്യ പെണ്ണ് എന്റെ ചാരു.. പെണ്ണ് എന്താണ് അവളുടെ ഗന്ധം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു എന്റെ അമ്മ..അടുപ്പിലെ ചാരത്തിന്റെയും മുടിയിലെ കനെച്ച എണ്ണയും മണമുള്ള എന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന എന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധം.. അടുക്കള ജോലിക്ക് പോയ ഏതോ ഒരു വീട്ടിലെ മുതലാളിയുടെ വികാരം അതാണ് ഞാൻ.. നാടും വീടും […]
രക്തരക്ഷസ്സ് 15 34
രക്തരക്ഷസ്സ് 15 Raktharakshassu Part 15 bY അഖിലേഷ് പരമേശ്വർ previous Parts ആളുകൾ തിക്കി തിരക്കി മുൻപോട്ട് വന്നു.കണ്ണൻ തിരിച്ചിട്ട ശരീരത്തിന്റെ മുഖം കണ്ട നാട്ടുകാർ ഒന്നടങ്കം ഞെട്ടി. ചതിച്ചല്ലോ ദേവീ.വെളിച്ചപ്പാട് നെഞ്ചിൽ കൈ വച്ചു. കാട്ട് തീ പോലെ വാർത്ത പരന്നു.കൃഷ്ണ വാര്യർ ആത്മഹത്യ ചെയ്തു. കേട്ടവർക്കാർക്കും വിശ്വസിക്കാൻ സാധിച്ചില്ല.ആറാട്ട് കടവിലേക്ക് വള്ളക്കടത്ത് ഗ്രാമം ഒഴുകി. സംഭവമറിഞ്ഞ വാര്യരുടെ ഭാര്യ യശോദ കുഴഞ്ഞു വീണു. ശ്രീപാർവ്വതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ദേവിയുടെ സ്വത്ത് കട്ടതിന്റെ […]
നഗരക്കാഴ്ച്ചകള്‍ 17
Author : മിണ്ടാട്ടക്കാരന്‍ നഗരങ്ങള്‍ക്ക് രാത്രി ഒരു പ്രത്യേക സൌന്ദര്യമാണ്..പ്രത്യേക ഗന്ധമാണ്.. പ്രത്യേക ജീവിതമാണ്…. പകല്‍ കാണുന്ന മനുഷ്യരല്ല രാത്രിയില്‍… മദ്യപിച്ചു ച്ഛര്‍ധിച്ചു വഴി വൃത്തികേടാക്കുന്ന പകലിന്റെ മാന്യദേഹങ്ങള്‍ ഒരുപാടുകാണാം രാത്രി നമ്മുടെ നഗരങ്ങളില്‍….. ഒപ്പം ഇരുളിന്റെ മറവില്‍ നമ്മളെ കാത്തു ഇരുകാലില്‍ നടക്കുന്ന ക്ഷുദ്രജീവികളും ഉണ്ടാവും..പിന്നെ അരച്ചാണ്‍ വയറിനു വേണ്ടി പലതും വില്‍ക്കാനും പണയം വെക്കാനും ഇറങ്ങിത്തിരിച്ചവരും…, കോണ്‍ക്രീറ്റ് കാടുകളില്‍ വഴി തെറ്റി അലയുന്നവരും .., രാത്രികളുടെ കൂട്ടുകാരികളും….അങ്ങനെയങ്ങനെ …. ************ ചെറുപ്പത്തില്‍ എല്ലാവരെയും പോലെ […]
പ്രണയത്തിന്റെ കാൽപ്പാടുകൾ 9
അവൾ : “പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല” അവൻ : “ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി”, എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. റോയൽ ബുക്സാണ് പബ്ലിഷ് ചെയ്യുന്നത്.” അവൾ : “റോയൽ ബുക്സോ വലിയ കോളാണല്ലോ അപ്പോൾ..” അവൻ : “മ്മ്…” അവൾ : “കന്യാകുമാരിയിൽ വെച്ചാണോ കഥ നടക്കുന്നത്.” അവൻ : “ഹേയ് അല്ല” അവൾ : “പിന്നെന്തുകൊണ്ടാണ് കന്യാകുമാരി. വല്ല ട്രാവലോഗുമാണോ?” അവൻ : “ഫിക്ഷൻ തന്നെയാണ്” അവൾ : “അപ്പോൾ […]
അപ്പവും വീഞ്ഞും 10
Author : Manoj Devarajan ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്, ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, […]
അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ 10
പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് […]
അമ്മ 511
കൃത്യം നാലുമണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച് അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച് ചുരുണ്ടു കൂടി. അത് പക്ഷെ വിലക്കപ്പെട്ട കനിയാണ്. മണത്തു നോക്കാം, ഭക്ഷിക്കാൻ പാടില്ല. ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. […]
ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15
ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. പൊണ്ണത്തടി മൂലമുണ്ടാകുന്ന ഒരു മാതിരിപ്പെട്ട എല്ലാ അസ്കിതകളും ശരീരത്തെ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു. ആറുമാസങ്ങൾക്കു മുൻപാണ് ടൈപ് റ്റു ഡയബെറ്റിസ് ബാധിച്ചിട്ടുണ്ടെന്നു രക്ത പരിശോധനയിൽ കണ്ടെത്തിയത്. അമിതവണ്ണം ഈ രോഗത്തിന് ഒരു കാരണമാകാവുന്നതാണെന്ന് അന്ന് ഡോക്ടർ പറയുന്പോൾ വെറുതെ മൂളിക്കേൾക്കുക മാത്രം ചെയ്തു. കൂടാതെ രക്തസമ്മർദ്ദതോതും കൊളസ്‌ട്രോൾ അളവും ചില വർഷങ്ങളായി അനുവദനീയമായതിലും […]
ഇവരോട് ക്ഷമിക്കേണമേ 18
അനന്തരം അവർ അവന്റെ വസ്ത്രങ്ങൾ അഴിച്ച് ചുവന്ന മേലങ്കിയണിയിച്ചു. കൈയിൽ ഒരു കോൽ പിടിപ്പിച്ച് തലയിൽ മുൾക്കിരീടം ധരിപ്പിച്ചു… ക്രൂശിക്കുവാനുള്ള മരക്കുരിശ് ഏന്തി അവൻ ഗോൽഗോഥായിലേക്കു മുടന്തി നീങ്ങി.. ശരീരത്തിലേറ്റ പീഡനങ്ങൾ അവനെ തളർത്തിയിരുന്നു. അവൻ പലപ്പോഴും കുഴഞ്ഞു വീണു… തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഒരു കുറ്റവാളിയെപ്പോലെ അവന്റെ എതിരാളികൾ അവനെ കൂക്കി വിളിച്ചു… നിന്ദിച്ചു. അവന്റെ മേൽ തുപ്പുകയും കോലുകൊണ്ട് അവനെ അടിക്കുകയും ചെയ്തു. അവന്റെ ജീവനുവേണ്ടിയുള്ള ആർപ്പുവിളികൾ ഉച്ചത്തിലുച്ചത്തിൽ അന്തരീക്ഷത്തിൽ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു… ഒടുവിൽ അവൻ […]
മധുരമുള്ള ഓർമ്മകൾ 8
ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ പുൽമേടുകളിൽ ഒറ്റപെട്ടു നിൽക്കുന്ന വീപ്പിങ് വില്ലോ ട്രീയുടെ […]
കുപ്പിവളകൾ പറഞ്ഞത് 8
Author: Manju P തുലാവർഷപ്പച്ചനിറഞ്ഞ നെടുമ്പാശ്ശേരിയുടെ മണ്ണിൽ വിമാനം കിതച്ചു നിന്നപ്പോൾ അവളുടെ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നു. ഈശ്വരാ, എന്ത് ധൈര്യത്തിലാണ് താൻ ഈ നാട്ടിൽ വന്നത്. ഇന്നലെ കഴിഞ്ഞ പോലെ എല്ലാം.. ഒരു പുലർകാലേ കണ്ടുണർന്ന സ്വപ്നത്തിന്റെ ചിറകിലേറി കാതങ്ങൾതാണ്ടി എന്തിനായിരുന്നു തിരികെയുള്ള ഈ യാത്ര? എടുത്തു ചാടി ഈ തീരുമാനം എടുക്കേണ്ടതില്ലായിരുന്നു. താൻ മറക്കാൻ ശ്രമിക്കുന്ന, എന്നാൽ ദിനംപ്രതി കൂടുതൽ തെളിഞ്ഞു വരുന്ന ചിത്രങ്ങൾ. ഇവിടെ എല്ലാവരും എന്നോടൊപ്പം എല്ലാം മറന്നിരിക്കുമോ? ഇന്റർനാഷണൽ […]
അറിയാൻ വൈകിയത് 4 40
അറിയാൻ വൈകിയത് 4 Ariyaan Vaiiyathu Part 4 Author : രജീഷ് കണ്ണമംഗലം | Previous Parts ഈ ഭാഗത്തോട് കൂടി ‘അറിയാൻ വൈകിയത്’ എന്ന കഥ അവസാനിക്കുകയാണ്. മാന്യ വായനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ രണ്ട് ഭാഗങ്ങൾ ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നു. ******************** ‘വിധി, അല്ലാതെന്ത് പറയാനാ. നമ്മൾ പെണ്ണുങ്ങളുടെ ജീവിതം പലപ്പോഴും നമ്മുടെ കയ്യിൽ അല്ല, മറ്റുള്ളവരുടെ കയ്യിലെ കളിപ്പാവയായി ചിലപ്പോൾ നമ്മൾ മാറും. ഈ മുറ്റം വരെ എത്തിയിട്ടും എനിക്കെന്റെ മകളെ അകത്തേക്ക് […]
അറിയാൻ വൈകിയത് 3 21
അറിയാൻ വൈകിയത് 3 Ariyaan Vaiiyathu Part 3 Author : രജീഷ് കണ്ണമംഗലം | Previous Parts അങ്ങനെ മോളോട് ആരെങ്കിലും പറഞ്ഞോ? അവള്, ദേവു, എനിക്ക് എന്റെ സ്വന്തം മകളാ. അരുൺ അവിടെ പോയി താമസിക്കുന്നത് ഞാൻ പറഞ്ഞിട്ടാ. ദേവുമോൾക്ക് അമ്മ മാത്രേ ഉള്ളൂ, മോൾടെ അച്ഛൻ പണ്ട് വേറെ ഒരുത്തിയുടെ കൂടെ താമസമാക്കിയതാ. ദേവൂന്റെ അമ്മ പാവം സ്ത്രീ ആണ്, ആരോടും ഒരു പരാതിയും പറഞ്ഞില്ല, പല പല പണികൾ ചെയ്ത് […]
അറിയാൻ വൈകിയത് 2 35
അറിയാൻ വൈകിയത് 2 Ariyaan Vaiiyathu Part 2 Author : രജീഷ് കണ്ണമംഗലം | Previous Parts ഗീതു… മോളേ…’ അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്. ‘മോളേ… എന്തേ വയ്യേ? തലവേദന മാറിയോ?’ അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ ആണ് താൻ കിടക്കുന്നത്, അരികിൽ അമ്മ ഇരിക്കുന്നുണ്ട്. എന്താണ് ഇന്നലെ സംഭവിച്ചത്? എല്ലാം സ്വപ്നമായിരുന്നോ? ഈശ്വരാ എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ… ‘ഗീതൂട്ടി, എന്ത് പറ്റിയത്? ഒട്ടും വയ്യേ മോൾക്ക്? […]
ദേവകിയമ്മ 64
ദേവകിയമ്മ Devakiyamma bY Anamika Anu “അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു. “ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “ ദേവകിയമ്മയും വിട്ടു കൊടുത്തില്ല. “അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “ “അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. നിന്റെ അമ്മയെന്ന സ്ഥാനത്തു നിന്നു ദേവകിയമ്മയെ നീ […]
സംശയക്കാരി 38
സംശയക്കാരി Samshayakkari bY Samuel George “ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട” ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു. “ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ” “നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍ ഉണ്ടല്ലോ..അങ്ങോട്ട് പോയി ഇരുന്നാലെന്താ..” “ഇപ്പോള്‍ ഇവിടെ എന്റെ വീടിന്റെ വരാന്തയില്‍ അല്ലെ ഞാന്‍ ഇരിക്കുന്നത്..അതിലിപ്പം […]
രക്തരക്ഷസ്സ് 14 49
രക്തരക്ഷസ്സ് 14 Raktharakshassu Part 14 bY അഖിലേഷ് പരമേശ്വർ previous Parts തന്റെ വല്ല്യച്ഛൻ അതായത് മംഗലത്ത് കൃഷ്ണ മേനോൻ ശ്രീപാർവ്വതിയുടെ അച്ഛനെ രക്ഷിക്കുന്നതിന് പകരമായി അയാളുടെ സുന്ദരിയായ ഭാര്യയെ ചോദിച്ചു. ഒരു രാത്രി വാര്യരുടെ ഭാര്യയെ തന്റെ തറവാട്ടിലേക്ക് അയക്കാനും പറ്റിയാൽ ശ്രീപാർവ്വതിക്ക് ഒരു കൂട്ട് താൻ തരമാക്കാം എന്നും മേനോൻ അയാളോട് പറഞ്ഞു. അഭിക്ക് ആ വാക്കുകളിൽ വിശ്വാസം വന്നില്ല.അയാൾ നിഷേധ സൂചനയോടെ തല വെട്ടിച്ചു. തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാവും.പക്ഷേ സത്യം അതൊരിക്കലും […]
ജീവിത ചക്രം 1 25
ജീവിത ചക്രം 1 Jeevitha Chakkram Author : Rajesh Attiri അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ് . വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു ! അവനു മുന്നിൽ അനന്തസാഗരമായ സദസ്സ് . അവൻ സദസ്സിനെ വന്ദിച്ചു . ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു .ആദ്യ കീർത്തനം തേന്മഴയായി ശ്രവണപുടങ്ങളിൽ ഇറ്റിവീണു . അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ് വെറുതേ അവൻ സദസ്സിലേക്ക് നോക്കി . അതാ […]
അറിയാൻ വൈകിയത് 42
അറിയാൻ വൈകിയത് Ariyaan Vaiiyathu Author : രജീഷ് കണ്ണമംഗലം ‘ഗീതൂ, ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു, എന്താ നിനക്ക് കുഴപ്പം?’ ‘എനിക്കോ? ഒന്നൂല്ല്യ’ ‘അല്ല. നമ്മുടെ കല്യാണം കഴിഞ്ഞ് ആറ് മാസമായി, ഇതുവരെയും നിന്നെ പൂർണ്ണസന്തോഷത്തോടെ കാണാൻ എനിക്ക് പറ്റിയിട്ടില്ല. ഓരോ ദിവസവും പ്രതീക്ഷയായിരുന്നു എല്ലാം ശരിയാവുമെന്ന്. പറയ് എന്താ നിന്റെ പ്രശ്‍നം? എന്തായാലും തുറന്ന് പറയ്, ഇങ്ങനെ ജീവിതം കൊണ്ട് പോകുന്നതിൽ അർത്ഥമില്ല’ ‘എനിക്ക് ഇവിടെ സന്തോഷമാണ്, ഏട്ടന് തോന്നുന്നതാവും’ ‘അല്ല, ഈ കല്യാണത്തിൽ നിനക്ക് […]
തർപ്പണം 18
തർപ്പണം | Tharppanam Author : Sajeev Sundaran പ്രവാസജീവിതത്തിലേയ്ക് കടന്നിട്ടു ഇന്നേക്ക് ഒരു വർഷവും ഒരു മാസവും ആകുന്നു.. ആർഭാടലോകത്തെ ആർഭാട ജീവിതം സ്വപ്നം കണ്ടെത്തിയ തനിക്ക് വിധി വേറൊന്നായിരുന്നു.. ഒരിക്കലും ഇത്തരം ഏകാന്തതടവ് പ്രതീക്ഷിച്ചിരുന്നില്ല.. മറ്റുജോലിക്കൊന്നും പോകുകയോ അതിനു ശ്രമിക്കാതെയോ രാഷ്ട്രീയം കളിച്ചു നടന്നു എക മകനായിട്ടുകൂടി ആകെയുള്ള അമ്പതുസെന്റിൽ അഞ്ചുസെന്റ് വിറ്റു വീണ്ടും വിൽക്കേണ്ട ഗതികേടിൽ നിൽകുമ്പോൾ ഭക്ഷണവും താമസവും കഴിഞ്ഞു നാട്ടിലെ മുപ്പതിനായിരം രൂപ മാസശമ്പളവും തന്നെ മോഹിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.. അതും […]
സങ്കടക്കുടിലിലെ രാജകുമാരിക്ക് 41
സങ്കടക്കുടിലിലെ രാജകുമാരിക്ക് Sankada kadalile Rajakumarikku Novel Author : ഷഖീലഷാസ് മുഖ പുസ്തകത്തിന്റെ താളുകൾ മടക്കിവെച്ച് നിദ്രയിലേക്ക് ആഴ്ന്നിറങ്ങാനെന്റെ മിഴികൾ വെമ്പൽ കൊണ്ട് നിൽക്കവേയാണന്ന് അപ്രതീക്ഷിതമായൊരു മെസ്സേജ് റ്റ്യൂൺ.. കണ്ടതും ആദ്യം മിഴികളുടക്കിയത് ആ പേരിലേക്കായിരുന്നു.. റൻഷ പർവീൻ…!! എവിടെയോ കേട്ടു മറന്നൊരു നാമം പോലെ.. “ഹായ്..” ഒരു മറുപടിയുടെ ആവശ്യമുണ്ടോ എന്നങ്ങനെ സംശയിച്ചു നിൽക്കവേ വീണ്ടും ആ ഹായ് എന്നെ തേടി വന്നു.. ഫേയ്ക്കന്മാാർ വിലസുന്ന ഈ കാാലത്ത് ധൈര്യത്തോടെയാർക്കും മറുപടി നൽകാൻ പറ്റൂലാ..കാരണം […]
വെറുതെ ഒരു കഥ 16
വെറുതെ ഒരു കഥ | Veruthe oru kadha Author : Sanal Kaleeckal Tharayil സമയം ഏകദേശം രാത്രി 9 മണിയോളം ആയി ഒരു ചെറുപ്പക്കാരൻ ഒരു ബൈക്ക് ഓടിച്ചു വരുന്നു. ഒരു ഇടുങ്ങിയ വഴിയാണ് അവന്റെ ബൈക്കിന്റെ വെളിച്ചത്തിൽ അവൻ കണ്ടു ഒരു ടൂ വീലർ മറിഞ്ഞു കിടക്കുന്നു. അവൻ വണ്ടി നിർത്തി ചെന്ന് നോക്കിയപ്പോൾ ഒരു സ്ത്രീ ബോധം ഇല്ലാതെ കിടക്കുന്നു അവൻ ആകെ ഭയന്നു. അവൻ അവരെ കുലുക്കി വിളിച്ചിട്ടും ഒരനക്കവും […]
കറുമ്പൻ 24
കറുമ്പൻ | Kurumban പതിവുപോലെയാ അൺ നൌൺ നമ്പറിൽ നിന്നും ഇൻബോക്സ് മെസ്സേജ് വീണ്ടും വന്നു എനിക്കേറ്റവും പ്രിയപ്പെട്ട ആ വരികൾ വീണ്ടും ഞാൻ വായിച്ചു “കാരിരുമ്പു കടഞ്ഞ മേനിക്കറുപ്പിന് കർമ്മുകിൽ വർണ്ണന്റെ മെയ്യഴക് അലയുമീ ജന്മമിന്നവനു വേണ്ടി അവനെന്റെ തോഴൻ അവനെന്റെ പ്രാണൻ” എന്റെ സെക്രട്ടറിയായ ചന്ദ്രേട്ടന്റെ മുഖത്തൊരു കള്ളച്ചിരി വിടരുന്നുണ്ടായിരുന്നു അപ്പോൾ ഇത്രയും നാളെന്നെ ശല്യം ചെയ്തു കൊണ്ടിരുന്നവളെ അറിയാൻ എന്നേക്കാൾ തിടുക്കം ചന്ദ്രേട്ടനായിരുന്നു, മെസ്സേജ് വിട്ടവളെ പുഷ്പം പോലെ പിടിക്കാനുള്ള ശേഷി […]