പ്ലസ്ടുക്കാരി 110

എന്റെ വീട്ടിലാണേൽ കുഴപ്പമില്ല ഞാൻ മിണ്ടിയില്ലെങ്കിലും ചേട്ടനും അനിയത്തിയുമുണ്ട്.

ശെരിയാണ് എത്രയോ ദിവസങ്ങളിൽ അമ്മയോട് പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട്?
അവളുടെ മനസ് കുറ്റബോധം കൊണ്ട് നിറഞ്ഞു. അത് കണ്ണുനീരായി കവിളിലൂടെ ഒലിച്ചു താഴേക്കു പതിച്ചു.

കുറ്റം നമ്മുടെ ഭാഗത്താണെങ്കിലും അമ്മമാർ പറഞ്ഞാൽ പിന്നെ നമ്മൾ അത് അംഗീകരിക്കില്ല. നമ്മുടെ പ്രായം അങ്ങനെയാടോ? പിന്നെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും. അമ്മമാരോടല്ലാതെ നമുക്കൊക്കെ പിന്നെ ഇതൊക്കെ ആരോട് കാണിക്കാൻ പറ്റും? അല്ലെ?

നമ്മുടെ ഈ പ്രായത്തിൽ അമ്മമാരുടെ ശ്രദ്ധ കുറച്ചു കൂടുതൽ കാണും. അതൊരുപക്ഷേ നമുക്ക് അരോചകം ആയിരിക്കും.
. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല !
എല്ലാ അമ്മമാരും അങ്ങനെയാടോ !

അഞ്ചു പറഞ്ഞു നിർത്തി.

അപ്പോഴും രേഷ്മ എല്ലാം കേട്ടുകൊണ്ട് മിണ്ടാതെ നടത്തം തുടർന്നു.

നന്നായി പഠിച്ചുകൊണ്ടിരുന്ന നീ ആ ഫോൺ കിട്ടിയതിനു ശേഷം അല്ലെ പഠിപ്പിൽ മോശം ആയതു. അമ്മ പറയുന്നതിൽ എന്താണ് തെറ്റു? നീ എന്റെ വീട്ടിൽ വന്നാലും എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും നിന്റെ കണ്ണും വിരലും എപ്പോഴും അതിൽ തന്നെയല്ലേ?

ഒന്നും മിണ്ടാതെ എല്ലാം ശെരിയാണെന്നുള്ള ഭാവത്തിൽ അവൾ മൗനം പാലിച്ചു നടത്തം തുടർന്നു..

നീ ഇന്ന് രാവിലെ വല്ലതും കഴിച്ചിരുന്നോ രേഷൂ?

4 Comments

  1. Super!!!

  2. Karanju sathyayittum karanjupoyi

    1. അമ്മ ഒരു വികാരമാണ്

  3. Kollam… Nannayittundu….

Comments are closed.