?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

“അച്ഛനിനിയും ആരെയെങ്കിലും തേടിപ്പിടിച്ചുകൊണ്ടുവരും,നീ ആഗ്രഹിച്ചപോലെ ഞാൻ അയാൾക്ക് കഴുത്തു നീട്ടി കൊടുക്കും…..ശിഷ്ട കാലം ഞാൻ നരകിച്ചു തന്നെ ജീവിച്ചോളാം………..

 

ഒരിക്കലും എനിക്ക് ആത്മഹത്യാ ചെയ്യാൻ കഴിയില്ലഭീ…..അതിനുള്ള ദ്യര്യം എനിക്കില്ല ….മാത്രമല്ല……അത് എനിക്ക് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ആയിപ്പോകും……അതൊരിക്കലും ഞാൻ സ്വീകരിക്കില്ല…….” അടക്കിവെച്ച കരച്ചിലിനെ തുറന്നു വിട്ടുകൊണ്ട് ആര്യ എന്റെ മുന്നിൽ നിന്നും മുഗം പൊത്തി പൊട്ടിക്കരഞ്ഞു….

 

സത്യത്തിൽ എന്റെ കണ്ണും നിറഞ്ഞിരുന്നു….അത്രത്തോളം അവോയ്ഡ് ചെയ്തിട്ടും എന്നെ ഇപ്പോഴും ആത്മാർത്ഥമായി പ്രണയിക്കുന്ന ഇവളെ വേണ്ടാന്ന് വെച്ചാൽ ലോകം എന്നെ തേപ്പിസ്റ് എന്ന വിളിക്കുമെങ്കിലും മനസ്സാക്ഷി എന്നെ വിളിക്കുന്നത് മറ്റൊരു പേരായിരിക്കും….അല്ലെങ്കിൽ ഞാൻ വെറുമൊരു ഉണ്ണാക്കനായിപ്പോകും

 

മനസ്സിൽ ചില കാര്യങ്ങൾ ഉറപ്പിച്ചു കൊണ്ട് ഞാൻ ചാരി നിന്ന ടേബിളിൽ നിന്നും എഴുനേറ്റു മുഖം പൊത്തി പിടിച്ച അവളുടെ ഇടതു കയ്യിൽ എന്റെ വലത്തേ കൈ കൊണ്ടു പിടിത്തമിട്ടു…….

 

ഒഴുകുന്ന കണ്ണീരോടെ എന്താ എന്ന ഭാവത്തിൽ ഞെട്ടിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളെയും വലിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു

 

കോണിപ്പടികൾ ഇറങ്ങുമ്പോൾ തായേ വട്ടമേശ സമ്മേളനം നടത്തുന്ന കാരണവന്മാരുടെയും അവളുടെ അച്ഛന്റെയും അമ്മയുടെയും സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു….പെട്ടെന്നൊരു ചെക്കനെ കണ്ടുപിടിക്കാനുള്ള തന്ത്രപ്പാടിലാണ്……ഏതൊക്കെയോ എൺപതുകളിലെ കളിലെ വസന്തങ്ങൾ അവരുടെ മക്കളുണ്ടെന്നൊക്കെ പറയുന്നുണ്ട്………

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.